തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കു ചേർന്ന് ഗാനഗന്ധർവ്വൻ യേശുദാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം പത്ത് ലക്ഷം രൂപ കൈമാറി. ഭാര്യ പ്രഭയ്ക്കൊപ്പം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യേശുദാസ് ധനസഹായം കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റുവാങ്ങി.
ചിലർ ഉണ്ട് മനസ്സറിഞ്ഞു കൊടുക്കും..ചിലർ ആരുടെയൊക്കെയോ സമ്മർദ്ദം കൊണ്ട് കൊടുക്കും..
ചിലർ ഞാൻ കൊടുത്തില്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും വിചാരിക്കും..
ചിലർ ആരെങ്കിലും ഒക്കെ കാണാൻ വേണ്ടി കൊടുക്കും……