കഴിഞ്ഞ ദിവസം അര്‍ധ രാത്രിയില്‍ നഗരത്തിലൂടെ പോയ വാഹനം തടഞ്ഞു നിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ഊതിച്ചു .ആളറിയാതെ ഊതിച്ച വ്യക്തി ആരാണ് എന്ന് അറിഞ്ഞപ്പോൾ അവർ അമ്പരന്നു കാരണം അദ്ദേഹം ഡിഐജി ഷെഫിന് അഹമ്മദ് ഐപിഎസ് ആയിരുന്നു .ആളറിയാതെ നടത്തിയ പരിശോധനയ്ക്ക് ,
ഇരുവരുടെയും സത്യസന്ധതയ്ക്ക് , നല്ല പെരുമാറ്റത്തിന് ഡിഐജിയുടെ ശിക്ഷ ക്യാഷ് അവാര്‍ഡായിരുന്നു. വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത്
പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പോലീസ് സംഘം. 12.15നാണ് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസുകാര്‍ വാഹനത്തിനുള്‍വശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെട്ടു.
മുന്നില്‍ നില്‍ക്കുന്നത് ഡിഐജിയാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് ശേഷമാണ് ഡിഐജിയെ പറഞ്ഞയച്ചത്.