Breaking News
Home / Lifestyle / വ്യാജ്യ ഡിഗ്രിയും ആദ്യരാത്രിയും

വ്യാജ്യ ഡിഗ്രിയും ആദ്യരാത്രിയും

അല്ല കുഴപ്പാവുമോ …”.. .ഞാൻ കാറിൽ നിന്നും ഇറങ്ങി .മനാഫിന്റെ …മുഖത്തേക്ക് നോക്കി

“നീ ടെൻഷൻ അടിക്കല്ലേ …നീ കാണാൻ പോവുന്ന കുട്ടി msc ആണ് . ബല്യ പഠിപ്പാണ് അതുകൊണ്ട് നിനക്ക് ഒരു ഡിഗ്രി ഒന്നുമില്ലെങ്കിൽ മോശമാണ് ..കുട്ടിക്ക് അങ്ങനെ നിർബന്ധവും ഉണ്ട് ..”

“അല്ല നീ പറഞ്ഞത് ശരിയാ എന്നാലും ..ഓള് പിന്നെ അറിഞ്ഞാ പ്രശ്നാകുലേ “.

“എന്തു പ്രശ്നം …കെട്ടി കഴിഞ്ഞാൽ പിന്നെയൊക്കെ നമ്മൾ പറയുന്നപോലെ അല്ലെ …പിന്നെ ജീവിതത്തിൽ എപ്പോഴാ ഇതൊക്കെ ആവശ്യം വരിക .നീ എന്തായലും വേറെ ജോലിക്കു ഒന്നും പോണില്ല ….സർട്ടിഫിക്കറ്റ് ഒക്കെ വെറുതെ ആണ് ”

“ആണല്ലേ ..എന്നാലും …പ്രീഡിഗ്രി പറഞ്ഞാൽ മതിയായിരുന്നു ..പത്താം ക്‌ളാസ്സ്‌ കഴിഞ്ഞ ഞാൻ ഡിഗ്രിക്കാരൻ ആവാന്ന് പറയുമ്പോ …” ഞാൻ പാതി പറഞ്ഞു നിർത്തി ..

“നീ ഒരക്ഷരം മിണ്ടണ്ട …വേഗം നടക്ക് …ബാക്കിയൊക്കെ ഞാൻ ഡീൽ ചെയ്തോളാം ..”അവൻ ..എന്നെയും കുട്ടി മുന്നോട്ടു നടന്നു ..

വീടിന്റെ മുന്നിൽ എത്തിയതും ഞാൻ ഒന്ന് നിന്നു …പിന്നെ ശ്വാസം ഉള്ളിലേക്ക് വലിച്ചു പിടിച്ചു ..ചാടിയ വയർ ഉള്ളിലേക്ക് പിടിക്കാൻ ശ്രമം നടത്തി …അങ്ങനെ ശ്വാസം പിടിച്ചു വീട്ടിലേക്ക് കയറി .അവൻ കാളിംഗ് ബെൽ അടിച്ചു …

ആരും പുറത്തേക്കു വരുന്നില്ല …ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും ഞാൻ മുഖത്തെ പുഞ്ചിരി കളഞ്ഞില്ല ..അവർ ഒന്ന് വേഗം വന്നെങ്കിൽ എന്നു ഞാൻ ആത്മാർഥമായി ആഗ്രഹിച്ചുപോയി …അവരുടെ ഫസ്റ്റ് ഇമ്പ്രഷൻ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല ..ശ്വാസം വിട്ടാൽ വയർ ചാടും …വിട്ടില്ലെങ്കിൽ ശ്വാസം മുട്ടി മരിക്കും എന്നായി അവസ്ഥ …

കുറച്ചു കഴിഞ്ഞപ്പോൾ . കുട്ടിയുടെ അച്ഛൻ പുറത്തേക്ക് വന്നു ..അകത്തേക്ക് ക്ഷണിച്ചു ..ഞാൻ അകത്തേക്ക് കയറി ..സോഫയിൽ ഇരുന്നു ..പിന്നെ ശ്വാസം മെല്ലെ പുറത്തേക്ക് വിട്ടു ..ചാടിയ വയർ മറക്കാൻ ആയി ചുറ്റുമൊന്നു നോക്കി ..അന്നത്തെ ന്യൂസ് പേപ്പർ അപ്പോഴാണ് കാണുന്നത് …ഞാൻ മെല്ലെ അതെടുത്തു നിവർത്തി..

കുറച്ചു കഴിഞ്ഞപ്പോൾ കുട്ടി പുറത്തേക്കു വന്നു …ഒറ്റ നോട്ടത്തിൽ എനിക്ക് ആളെ ഇഷ്ടമായി ..ചായ കുടി കഴിഞ്ഞപ്പോൾ ..എന്നെയും കുട്ടിയേയും സംസാരിക്കാൻ വിട്ടു …

“ഞാൻ പഠിച്ചത് ..എസ് എൻ കോളേജിൽ ആണ് .ചേട്ടനോ ….”അവൾ സംസാരത്തിനു തുടക്കം ഇട്ടു …

എന്റെ തൊണ്ട വരണ്ടു …”ഞാൻ പ്രൈവറ്റ് ആണ് …”..ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു …

“ഏതാണ് എടുത്തത് …”

അത് ഞാൻ കാണാപാഠം പഠിച്ചിരുന്നു ..”ബി,കോം ”

പിന്നെ അവൾ എന്തോ ഒന്ന് ഇംഗ്ലീഷിൽ ചോദിച്ചു …സത്യത്തിൽ തലയിൽ എന്തോ ഒന്ന് മിന്നിയപോലെ തോന്നി

മറുപടി പറഞ്ഞില്ലെങ്കിൽ നാണക്കേടാവും ….ഞാൻ സകല ദൈവങ്ങളെയും ഓർത്തു പോയി ..

ദൈവം കൈ വിട്ടില്ല …ആരോ ഒരാൾ ഫോണിലേക്ക് വിളിച്ചു ..ആരാ എന്താണ് എന്നു നോക്കാതെ ഫോൺ എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി …പിന്നെ .ഫോണിൽ സംസാരിച്ചുകൊണ്ട് . പുഞ്ചരിച്ചു കൊണ്ട് അവളോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു ..

ഭാഗ്യമോ നിർഭാഗ്യമോ അറിയില്ല ..ആ പെൺകുട്ടിയുമായി ആറുമാസം കഴിഞ്ഞുള്ള ഒരു ഡേറ്റിൽ വിവാഹം ഉറപ്പിച്ചു ..

പിന്നെ ഫോൺ വിളികളുടെ നാളുകൾ ആയിരുന്നു .ആ സമയം ..ഐഡിയ കമ്പനിയിലെ അഞ്ചാറു സ്റ്റാഫുകൾക്ക് ഞാൻ തന്നെയായിരിക്കും ശമ്പളം കൊടുത്തത് …

ഫോൺ വിളികൾ കുടിയപ്പോഴും ഒരിക്കലും വിദ്യാഭ്യാസ വിഷയം വരാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു ..പക്ഷെ ..മനസ്സിൽ കുറ്റബോധം വല്ലാതെ അലട്ടിയിരുന്നു അതിൽ കൂടുതൽ പേടിയും, എന്നെങ്കിലും …അവൾ വിദ്യാഭ്യാസം അറിഞ്ഞാൽ …..ഞാൻ ഇ കാര്യം പലപ്പോഴും മനാഫിനോട് പറഞ്ഞിരുന്നു ….അവൻ എനിക്ക് കട്ട സപ്പോർട്ട് ആയിരുന്നു …

അങ്ങനെ കാത്തിരുന്ന വിവാഹവും കഴിഞ്ഞു …

കാത്തിരുന്ന ആദ്യരാത്രി അങ്ങനെ കടന്നു വന്നു …അലങ്കരിച്ച മണിയറയിൽ ഞാൻ അവളെയും കാത്തിരുന്നു,..നിമിഷങ്ങൾ മണിക്കുറുകൾ ആയി എനിക്ക് തോന്നി ..

കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് അവൾ മുറിയിലേക്ക് കടന്നു വന്നു ..ഫോണിൽ കുടി …കുട്ടികളുടെ എണ്ണവും പേരിടലും എല്ലാം കഴിഞ്ഞിരുന്നെങ്കിലും നേരിട്ട് അവളെ അങ്ങനെ കണ്ടപ്പോൾ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി …

അവൾ മെല്ലെ എന്റെ അരികിൽ വന്നിരുന്നു അവളാണ് ..സംസാരത്തിന് തുടക്കമിട്ടത് ..

“ചേട്ടാ ..നിങ്ങളുടെ ഫ്രണ്ട്‌സ് പറഞ്ഞത് സത്യമാണോ …”…ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ..

“അല്ല കല്യാണം കഴിഞ്ഞു ഫോട്ടോ എടുക്കുമ്പോൾ അവര് പറഞ്ഞില്ലേ ”

“ആര് …എന്തു പറഞ്ഞു “…എനിക്ക് ഒന്നും മനസ്സിലായില്ല …

“അല്ല …പത്താം ക്‌ളാസ് പോലും പാസ്സാവാണ്ട് നല്ലൊരു കുട്ടിയെ നിനക്ക് കിട്ടിയല്ലോ എന്ന് ”

ഞാൻ ഓർത്തു …ആരോ ഒരാൾ അങ്ങനെ വിളിച്ചു പറഞ്ഞിരുന്നു ….പക്ഷെ അവൾ അത് മാത്രം എങ്ങനെ കേട്ടു ..

എന്റെ മുഖം നടൻ ..സരോജ് കുമാറിന്റെ പോലെ ആയി ..പല പല വികാരങ്ങൾ ..വേണ്ടിയും വേണ്ടാതെയും മിന്നി മറഞ്ഞു …

ഉള്ളിലെ ഞെട്ടൽ പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു ..”അത് ഫ്രണ്ട്‌സ് തമാശ പറയുന്നതാ ..നീ അതെല്ലാം കാര്യമാക്കിയല്ലോ ”

“അപ്പൊ അമ്മയും പറഞ്ഞല്ലോ ….ചേട്ടൻ കോളേജിൽ ഒന്നും പോയില്ല എന്ന് ”

“ഞാൻ അമ്മയെ നന്ദിയോടെ ഓർത്തു … “സ്വന്തം മകനിട്ട് തന്നെ ..പണി അതും ആദ്യരാത്രി ”

“ഞാൻ പോയതു ഡിസ്റ്റൻസ് അല്ലെ …അതാ ‘അമ്മ അറിയാതെ …നീ അതെല്ലാം വീട് ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ “..അത് വെറുതെ നശിപ്പിക്കണോ …

“ചേട്ടൻ എന്നാ ഡിഗ്രി സെർറ്റിഫിക്കറ്റ് ഒന്ന് കാണിക്കോ ..എനിക്കെന്തോ ടെൻഷൻ പോലെ .എനിക്ക് വേറെ ഒരു ഡിമാൻഡും ഉണ്ടായിരുന്നില്ല …വിദ്യാഭ്യാസം ഉള്ള ഒരാൾ മതിയെന്നേ ഉണ്ടായിരുന്നുള്ളു …”

“ആദ്യ രാത്രി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ …ഞാൻ ദേഷ്യപ്പെടണോ …സങ്കടപെടണോ എന്നറിയാതെ നിന്നുപോയി ..”

സത്യം തുറന്നു പറയുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി ….ഞാൻ മെല്ലെ സത്യം തുറന്നു പറഞ്ഞു …ഞാൻ പ്രതീക്ഷിച്ച റിയാക്ഷൻ ഒന്നും അവളിൽ ഉണ്ടായിരുന്നില്ല …അവൾ മെല്ലെ എഴുനേറ്റു ..മുറിയുടെ കോണിലേക്കു നടന്നു ..കുറച്ചു സമയം അവിടെ നിന്ന ശേഷം തിരിച്ചു എന്റെ അടുത്തേക്ക് വന്നു ..

“എനിക്ക് ഒരു കാര്യം പറയാനുണ്ട് ….നിങ്ങൾ കേട്ടാൽ വിഷമിക്കും എന്നാലും എപ്പോഴായാലും അറിഞ്ഞേ തീരു ..”
“എനിക്ക് …അപ്പോഴേ സംശയം തോന്നിയിരുന്നു ..നിങ്ങളുടെ കാര്യം ഞാൻ എല്ലാവരോടും ചോദിച്ചു മനസ്സിലാക്കി ..സത്യം മനസ്സിലായപ്പോൾ . ഞാൻ എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു…

നിങ്ങളുടെ കൂടെ ജീവിക്കാൻ പറ്റില്ലെന്നും ഞാൻ പറഞ്ഞു .അവർക്കു .ആദ്യം എതിർപ്പുണ്ടായെങ്കിലും ..ഞാൻ ആത്‍മഹത്യ ചെയ്യുമെന്നു പറഞ്ഞപ്പോൾ അവർ സമ്മതിച്ചു …നിങ്ങളെ പോലെ ഒരു ചതിയന്റെ കൂടെ ..

എനിക്ക് പറ്റില്ല ജീവിക്കാൻ …അവർ എന്നെ കൂട്ടികൊണ്ടു പോവാൻ ഇപ്പോൾ വരും ..ഇ കാര്യം ഞാൻ ഇവിടെ ആരോടും പറഞ്ഞിട്ടില്ല …നാട്ടുകാർ എല്ലാം പൊയ്ക്കോട്ടേ എന്നു കരുതിയ മിണ്ടാതിരുന്നേ ..”

ഞാൻ തളർന്നു ബെഡിലേക്ക് ഇരുന്നു …

“മോളെ ഇത് ഇത്രയ്ക്കു വലിയ തെറ്റാണോ ….സത്യം പറഞ്ഞാൽ തുറന്നു പറയണം എന്നു കരുതിയ വന്നത് ..നിന്നെ കണ്ടപ്പോൾ നിന്നെ അങ്ങനെയും സ്വന്തമാക്കണം എന്നു തോന്നിയപ്പോൾ …തെറ്റ് പറ്റി പോയി ”

“പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടായിരുന്നില്ല …പഠിക്കാൻ ബുദ്ധിയും ഇല്ലാഞ്ഞിട്ടല്ല …സാഹചര്യം ..അങ്ങനെ ആയി പോയി ..”

“ഇങ്ങനെയുള്ള ഒരു നിസ്സാര കാര്യത്തിന് പിണങ്ങി പോയാൽ …മറ്റുള്ളവർ എന്തു കരുതും ..ഇപ്പോൾ ഇല്ലാതാവുന്നത് നമ്മുടെ രണ്ടു പേരുടെ ജീവിതം കൂടെ അല്ലെ ..ഒന്ന് ക്ഷമിച്ചൂടെ എന്നോട് ”

“അത് എങ്ങനെയാ ചേട്ടാ ..നിസ്സാര കാര്യം ആവുക …ജീവിതത്തിലെ നല്ല കുറെ വർഷങ്ങൾ ആണ് ..പഠിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത് …നല്ല ഒരു ജോലിക്കു മാത്രമല്ല …

വിദ്യാഭ്യാസം ..നല്ല പെരുമാറ്റത്തിന് ..മാനസികമായ ..ഉന്നമനത്തിനു ..എന്തിനൊക്കെ ഇത് ഉപകരിക്കും എന്നറിയാമോ ..അതും പോട്ടെ കുട്ടികൾ ഉണ്ടായാൽ അവരുടെ നല്ല ഭാവിക്കു അച്ഛനും അമ്മയും ഇ കാലത്തു നല്ല വിദ്യാഭ്യാസമുള്ളവർ ആയെ മതിയാകു ”

“ചേട്ടൻ കണ്ടിട്ടിലെ ഡോക്ടറുടെ മകൻ ഡോക്ടർ ആവുന്നത് ..അഡ്വക്കറ്റ് ന്റെ കുട്ടികൾ ആ പ്രൊഫെഷൻ തന്നെ തിരഞ്ഞെടുക്കന്നത് ..അല്ലാത്തവരും ഉണ്ടെങ്കിലും …കുറെയൊക്കെ സാഹചര്യങ്ങൾ ..വിധി നിർണ്ണയിക്കാറുണ്ട് ”

തർക്കിക്കാൻ അറിയാത്തതുകൊണ്ട് ഞാൻ തല കുനിച്ചു അങ്ങനെ ഇരുന്നു …കണ്ണ് നിറഞ്ഞു ..കണ്ണുനീർ തുള്ളികൾ .കവിളുടെ ഒലിച്ചിറങ്ങിയിരുന്നു..

ആരോ വാതിലിൽ മുട്ടുന്നത് കേട്ട് കണ്ണ് തുടച്ചുകൊണ്ട് ഞാൻ എഴുനേറ്റു …

ചേട്ടാ എന്റെ വീട്ടിൽ നിന്നാണ് …ഞാൻ എന്റെ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്യട്ടെ ..ചേട്ടൻ അവരോടു സംസാരിച്ചോളൂ …അവൾ മെല്ലെ ..ബാഗ് അടുക്കാൻ ..അലമാരയുടെ അടുത്തേക്ക് നടന്നു

ഞാൻ മെല്ലെ വാതിൽ തുറന്നു …നോക്കിയപ്പോൾ .”.മനാഫ് ..”

“നിന്നെ കുറച്ചു പേര് കാണാൻ വന്നിരിക്കുന്നു …”…അവൻ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ..

ഞാൻ പുറത്തേക്കു കടക്കാൻ ഭാവിച്ചപ്പോൾ അവൻ പറഞ്ഞു ..”നീ പുറത്തിറങ്ങേണ്ട ..അവരോടു ഇങ്ങോട്ടു വരാൻ പറയാം ”

മനാഫ് ആരോടെ കൈകൊണ്ടു ആംഗ്യം കാണിച്ചു …

പെട്ടന്ന് വീട്ടിലെ ലൈറ്റ് മൊത്തം അണഞ്ഞു …”പിന്നെ കണ്ടത് …ഒരു കേക്കിൽ .മൂന്നാലു മെഴുകുതിരി കത്തിച്ചു കൊണ്ട് ..അഞ്ചാറു പേര് എന്റെ …അരികിലേക്ക് വന്നു അതിൽ ഇങ്ങനെ എഴുതിയിരുന്നു “ബി.കോം ”

ലൈറ്റ് പെട്ടന്ന് വീണ്ടും വന്നപ്പോൾ എന്റെ കുട്ടുകാർ …ചിരിച്ചു കൊണ്ട് നിൽക്കുന്നു …

അന്തം വിട്ടു നിൽക്കുമ്പോൾ അവൾ എന്നെ പുറകിലൂടെ വന്നു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..”ക്ഷെമിക്കണം …ഇവര് പറഞ്ഞതുകൊണ്ടാണ് ..അങ്ങനെയെല്ലാം പറഞ്ഞെ …എന്നെ മനാഫിക്കാ വിളിച്ചു പറഞ്ഞിരുന്നു ..കാര്യമെല്ലാം …എല്ലാം അറിഞ്ഞു തന്നെയാ ഞാൻ സമ്മതിച്ചേ …”

മനാഫ് എന്റെ അടുത്തേക്ക് വന്നു കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു …”നിനക്ക് ഒരു പണി തരാൻ ഇതിനേക്കാൾ നല്ല അവസരമുണ്ടോ …നീ ക്ഷമിക്കു …’

സത്യത്തിൽ ഞാൻ കരഞ്ഞുപോയി ….കൂട്ടുകാരുടെ സ്നേഹം കൊണ്ടാണോ ..എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്വികരിച്ച പെണ്ണിനെ ഓർത്താണോ ….അറിയില്ല ….

സ്നേഹപൂർവം : sanju calicut

About Intensive Promo

Leave a Reply

Your email address will not be published.