പത്തനംതിട്ട: ചരിത്രവിധിക്ക് പ്രഹരമേറ്റെന്ന് സോഷ്യല്‍മീഡിയ. പമ്പയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. എന്നാല്‍ പ്രകൃതിയുടെ വിളയാട്ടം സുപ്രീംകോടതി വിധിയുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. എല്ലാം അയ്യപ്പ കോപമാണെന്നാണ് വിശ്വാസികളുടെ വിലയിരുത്തല്‍. ഇതോടെ പ്രളയകാലത്തിന് സമാനമായ ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.
രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് പമ്പ മണപ്പുറത്ത് പഴയ നടപ്പന്തല്‍ നിന്ന ഭാഗത്ത് കൂടി ഹോട്ടല്‍ കോംപ്ലക്സ് വരെ വെള്ളം കയറിരിക്കുന്നത്. കനത്ത മഴ തുടര്‍ന്നാല്‍ വീണ്ടും ത്രിവേണിയടക്കം വെള്ളത്തിലാകുമെന്നാണ് ഭയം. ഇതോടെ മണ്ഡലകാലം ലക്ഷ്യമിട്ടുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താറുമാറായി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ശബരിമലക്കാടുകളില്‍ മഴ ശക്തമായത്. ഇത് അയ്യപ്പകോപമാണെന്നാണ് ഭക്തരുടെ വാദം
കഴിഞ്ഞ മാസം മഹാപ്രളയത്തിന് കാരണമായ മഴയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു 2 ദിവസത്തെ കനത്ത മഴ. ഈ നില തുടര്‍ന്നാല്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്നും വിശ്വാസികള്‍ ഉറപ്പിക്കുന്നു.
പ്രളയസമാനമായ അവസ്ഥയായതോടെ ടാറ്റാ കണ്‍സ്ട്രക്ഷന്‍ കമ്പനി നദിയിലെ മണ്ണ് വാരി എട്ടടിയോളം ആഴംകൂട്ടി. എന്നാല്‍ മഴ പെയ്ത് നദിയിലെ ഒഴുക്കിന് ശക്തി കൂടിയതോടെ ത്രിവേണി ഭാഗത്തെ മണ്ണ് ഒഴുകിയെത്തി ആഴം വീണ്ടും കുറഞ്ഞു. ഗോഡൗണിലെ വെള്ളം കയറി നശിച്ച ശര്‍ക്കര, മാറ്റി ശുചീകരിക്കാന്‍ മഴ കാരണം കഴിഞ്ഞില്ല. ത്രിവേണി പാലം മുതല്‍ ശര്‍ക്കര ഗോഡൗണ്‍ വരെയുള്ള പാത (സര്‍വീസ് റോഡ്) നിറയെ ചെളിയാണ്.
ആശുപത്രി കെട്ടിട ത്തിന് മുന്‍വശത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നു. വൈദ്യുതി വകുപ്പിന്റെയും വാട്ടര്‍ അഥോറിറ്റിയുടേയും പണികളേയും മഴ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നാശം നേരിട്ട ടോയ്ലറ്റ് ബ്ലോക്കുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബലക്ഷയമില്ലാത്ത കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കും.
എന്നാല്‍ മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്നാ ആശങ്ക അധികൃതര്‍ക്കുണ്ട്. മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരം ചെയ്ത ഹോട്ടല്‍ സമുച്ചയം അന്നദാനപ്പുര എന്നീ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തി വരുന്ന തീര്‍ത്ഥാടന കാലത്ത് തുറന്ന് കൊടുക്കും. യു ടേണ്‍ ഭാഗത്തെ വേ ബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കും