Breaking News
Home / Lifestyle / ഒരുപാട് വീടുകളിൽ നടക്കുന്ന സംഭവം ആണിത് അഖില എഴുതിയ ഇ കുറിപ്പ് വായിക്കണം

ഒരുപാട് വീടുകളിൽ നടക്കുന്ന സംഭവം ആണിത് അഖില എഴുതിയ ഇ കുറിപ്പ് വായിക്കണം

“ന്റെ അച്ഛന്റെ സ്ഥാനത്തല്ലേ നിങ്ങളെ ഞാൻ കണ്ടിട്ടുള്ളൂ . എന്നിട്ടും നിങ്ങളെന്നെ. ന്റെ കുഞ്ഞു മനസ്സ് എത്രത്തോളം വേദനിച്ചിട്ടുണ്ട് എന്ന് അറിയുമോ? ഞാൻ ഉരുകി തീർന്ന എത്ര ദിവസങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയുമോ ? നിങ്ങളെന്നെ കീഴടക്കുന്നത് സ്വപ്നം കണ്ട്‌ ഞാൻ എത്രയോ രാത്രികളിൽ ഞെട്ടി ഉണർന്നിട്ടുണ്ട്. പിന്നീട് പേടി കാരണം ഉറങ്ങാൻ കഴിയാതെ, വെളിച്ചത്തിനു വേണ്ടി ടോർച്ച് അടിച്ച് കിടന്നിട്ടുണ്ട്. ഇരുണ്ട്, കറുത്ത ഭീകര രൂപമായിരുന്നു നിങ്ങൾക്ക് എന്റെ സ്വപ്നങ്ങളിൽ. എന്നും നിങ്ങളെന്റെ പേടിസ്വപ്നം ആയിരുന്നു.രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്നോട് താൻ ചെയ്ത ക്രുരത. …

മടുത്തു.. നിങ്ങളോട് എന്ത് പറഞ്ഞിട്ട് എന്താ കാര്യം. അച്ഛന്റെ എട്ടനല്ലേ.ആരോടെങ്കിലും പറയാൻ പേടിയായിരുന്നു. നിങ്ങളെന്നെ ഭീഷണി പെടുത്തി. ആരോടെങ്കിലും കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ന്റെ അച്ഛനേയും അമ്മയേയും നിങ്ങൾ എന്തെങ്കിലും ചെയ്താലോ എന്നോർത്ത് ന്റെ കുഞ്ഞു മനസ്സ് ഒരുപാട് വേദനിച്ചിട്ടുണ്ട്. ഒറ്റയ്ക്കിരുന്നു കരഞ്ഞു തീർത്ത എത്രയോ രാത്രികൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്‌ എന്ന് നിങ്ങൾക്ക് അറിയുമോ?

വലുതാവുംതോറും ഉള്ളിൽ പേടി കൂടി കൂടി വരായിരുന്നു. നിങ്ങൾ വരുന്ന ദിവസങ്ങളിൽ കട്ടിലിനടിയിലും അലമാരക്കുള്ളിലും ഞാൻ എത്രയോ പ്രാവശ്യം അഭയം പ്രാപിച്ചിട്ടുണ്ട്.

ഒരു കുഞ്ഞു മാലാഖയെ പോലെ എന്നെ ചേർത്തു നിർത്തിയിട്ടേയുള്ളു അതെല്ലാം. അച്ഛന് പകരം ആവേണ്ട നിങ്ങളോ.. വെറും ആസക്തി മാത്രമല്ലെ എന്നിൽ കണ്ടുള്ളൂ. കുഞ്ഞു മനസ്സിൽ നിങ്ങൾ ഏല്പിച്ച മുറിവുകൾ.. ന്റെ ബാല്യം മുഴുവൻ നിങ്ങൾ പിച്ചി ചീന്തി കളഞ്ഞു. ശരീരത്തിൽ കയറി ഇറങ്ങുന്ന മാംസം എന്താണെന്നു പോലും ന്റെ കുഞ്ഞി മനസ്സിന് അറിയില്ലായിരുന്നു. പണ്ട് നിങ്ങൾ പോയി കഴിഞ്ഞു റൂമിൽ നിന്നു കിട്ടിയത് വാട്ടർ ബലൂൺ ആണെന്ന് കരുതി ഞാൻ വെള്ളം നിറച്ചു നോക്കിയിട്ടുണ്ട്. പിന്നെ എട്ടാം ക്ലാസ്സിലെ ബയോളജി ക്ലാസ്സിൽ നിന്നാ അത് എന്താണെന്നു എനിക്ക് മനസിലായത്. നിങ്ങളുടെ മകളേക്കാൾ കുഞ്ഞായിരുന്നില്ലേ ഞാൻ.

വയസ്സറിയിച്ചു കഴിഞ്ഞു ആരും കാണാതെ എന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചത് ഓർമ്മയുണ്ടോ ? ആരോടും ഒന്നും തുറന്ന് പറയാനാകാതെ ഞാൻ എരിഞ്ഞു തീരുകയായിരുന്നു. സുഹൃത്തുക്കളോട് പറയാൻ പലവട്ടം തുടങ്ങിയതാ. പക്ഷെ എന്നെ അവർ പിന്നീട് പിഴച്ചവൾ ആയി കണ്ടാലോ എന്നൊരു തോന്നൽ. മുത്തശ്ശി എപ്പോഴും പറയും”പെണ്ണ് പിഴച്ചവൾ ആയാലേ പുരുഷൻ അവളെ മടിയില്ലാതെ സമീപിക്കൂ “എന്ന്.

ഏഴു വയസ്സുകാരിക്ക് എന്ത് അറിയാനാ. എന്റെ ബാല്യവും യൗവനവും നിങ്ങൾ നശിപിച്ചു. എനിക്ക് പേടിയായിരുന്നു നിങ്ങളെ. നിങ്ങളുടെ ശരീരത്തിലെ വിയർപ്പിനോട് വരെ വെറുപ്പായിരുന്നു. ദുർഗന്ധം വമിക്കുന്ന ശരീരത്തോട് എന്റെ ശരീരം ചേർത്തു പിടിച്ചപോൾ ഞാൻ പൊട്ടി കരഞ്ഞിട്ടില്ലേ . ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ പുതപ്പ് വായിൽ തിരുകി വെച്ചു നിങ്ങൾ എന്റെ ശരീരം ആസ്വദിച്ചു. കിടക്ക വിരിപ്പിൽ ചോര പൊടിഞ്ഞതും രക്തക്കറ പുരണ്ടതും ഞാൻ വേദന സഹിക്കാൻ വയ്യാതെ കരഞ്ഞതും.

ഒന്നും ഞാൻ മറന്നിട്ടില്ല. സ്വയം നശിച്ചു പോയ്യല്ലോ എന്നോർത്ത് ഞാൻ ആത്മഹത്യയെ കുറിച്ച് വരെ ആലോചിച്ചതാ .പക്ഷെ നിങ്ങളോടുള്ള വെറുപ്പ് അത് കൊണ്ട് മാത്രമാണ് ഞാൻ 18 വയസ്സ് വരെ ജീവിച്ചത്. നിങ്ങൾ എന്റെ ശരീരത്തെയും മനസ്സിനെയും മുറിവേൽപ്പിച്ചു. നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിന്നു സംസാരിക്കാൻ എനിക്ക് പത്ത് കൊല്ലം വേണ്ടി വന്നു . ഇന്ന് ഞാൻ വിജയിച്ചിരിക്കുന്നു. എന്റെ ജീവിതം ഞാൻ തിരിച്ചു പിടിച്ചിരിക്കുന്നു.

ജീവിതത്തിന്റെ വസന്തകാലം വീണ്ടും.കുത്തി കയറ്റിയ കത്തി അയാളിൽ നിന്ന് വലിച്ചെടുത്തു വീണ്ടും കുത്തി കയറ്റിയപ്പോൾ ഭ്രാന്തമായ ഒരവസ്ഥ ആയിരുന്നു. കൈയിൽ പറ്റിയ ചോര ആഹ്ലാദത്തിന്റെ വീഞ്ഞായിരുന്നു.അയാൾ മരിച്ചു വീണിരിക്കുന്നു. നീണ്ട പത്ത് വർഷത്തെ ശ്രമത്തിനൊടുവിൽ ഞാൻ അയാളെ കീഴടക്കിയിരിക്കുന്നു.ചോരക്കറ കഴുകി കളഞ്ഞു ഞാൻ നടന്നടുത്തത് എന്റെ നഷ്ടബാല്യത്തിലേക്ക് ആയിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.