റഷ്യയിലെ ഒരു വിമാനത്താവളത്തിലെ റൺവേയിൽ കോടിക്കണക്കിന് രൂപയുടെ സ്വർണക്കട്ടികളും രത്നങ്ങളും കണ്ടെത്തി. ടേക്ഓഫിനിടെ ചരക്ക് വിമാനത്തിന്റെ വാതില്‍ അറിയാതെ തുറന്നപ്പോള്‍ റണ്‍വെയിലേക്ക് വീഴുകയായിരുന്നു ഇവ.
സ്വർണ്ണത്തോടൊപ്പം പ്ലാറ്റിനം കട്ടകളും വീണ കൂട്ടത്തില്‍പ്പെടുന്നു. റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ചയാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
നിംബസ് എയര്‍ലൈന്‍സിന്റെ എഎന്‍12 കാര്‍ഗോ വിമാനത്തിന്റെ വാതില്‍ ആണ് ടേക്ഓഫിനിടെ അറിയാതെ തുറന്നു പോയത്.
37.8 ലക്ഷം ഡോളർ വിലവരുന്ന 3 ടൺ സ്വർണത്തിന്റെയും പ്ലാറ്റിനത്തിന്റെയും കട്ടകളാണ് വാതിൽ തുറന്ന് റൺവെയിൽ വീണതെന്ന് കരുതുന്നു. ചുരുക്കത്തിൽ കാർഗോയുടെ മൂന്നിലൊന്ന് ഭാഗം റൺവെയിൽ നിരന്നു. ഒടുവിൽ സംഗതി ശ്രദ്ധയിൽപ്പെട്ടതോടെ 12 കിലോമീറ്റർ അപ്പുറമുള്ള ഒരു ഗ്രാമത്തിൽ വിമാനമിറക്കുകയായിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും കണ്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ തിരിച്ചെടുക്കുന്നതിനായി വിമാനത്താവളത്തിലെ അധികൃതർ ഉടൻ തന്നെ റൺവേ സീൽ ചെയ്തു. 3.4 ടൺ ഭാരം വരുന്ന 172 സ്വർണ്ണക്കട്ടികൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. ശക്തമായ കാറ്റും വിമാനത്തിലെ വാതിലിന്റെ കൊളുത്ത് കേടായതുമാവാം വാതില്‍ തുറക്കാന്‍ കാരണമെന്നാണ് കരുതുന്നത്.