ശബരിമലയിൽ പ്രായ ഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിയിൽ പ്രതികരണവുമായി മോഡൽ രശ്മി ആർ നായരും. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിധിയെ സ്വാഗതം ചെയ്ത് രശ്മി രംഗത്തെത്തിയത്. വിധി വന്നതിന് ശേഷം ഒന്നിന് പുറകെ ഒന്നായി നിരവധി പോസ്റ്റുകളാണ് രശ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരെ പരിഹസിച്ചും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റുകളുടെ പൂർണരൂപം
ആർത്തവം ഉള്ള സ്ത്രീകൾ എങ്ങനെ 41 ദിവസം വ്രതം എടുക്കും എന്ന മില്യൺ ഡോളർ ചോദ്യം ഞങ്ങളിങ്ങനെ തള്ളി കൊണ്ട് വരുവായിരുന്നു അപ്പോഴാണ് ആർത്തവ സമയത്ത് സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം വിലക്കിയ കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി തന്നെ കോടതി റദ്ദ് ചെയ്തു കളഞ്ഞത് അതിപ്പോ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണ് താനും . എന്നാ പിന്നെ മറ്റേതെടുത്തോ . ഏതു? കുടുംബത്തിൽ പിറന്ന ഒറ്റ സ്ത്രീയും…
ശബരിമലയിൽ കയറുന്ന സ്തീകൾക്ക് ചവിട്ടാനായി രാഹുൽ ഈശ്വർന്റെ നെഞ്ച് എവിടെയാണ് സ്ഥാപിക്കുന്നത് . പമ്പയ്ക്കും സന്നിധാനതിനും ഇടയിൽ സൌകര്യപ്രദമായ സ്ഥലത്ത് അതിനുള്ള ഒരു കൌണ്ടർ സ്ഥാപിക്കാൻ ദേവസ്വംബോർഡ് സ്ഥലം വിട്ടു നൽകണം . നെഞ്ചിൽ ചവിട്ടി സ്ത്രീകളെ കയറ്റാനുള്ള രാഹുലിന്റെ അവകാശത്തിനൊപ്പം
ഈ അവസരത്തില്‍ ചോദിക്കാമോ എന്നറിയില്ല.
ഈ റെഡി ടു വെയിറ്റ് എന്നത് അരവണ വാങ്ങാന്‍ ക്യൂവില്‍ റെഡി ടു വെയിറ്റ് എന്നാക്കാന്‍ പറ്റുമോ.