Breaking News
Home / Lifestyle / മണിയുടെ സുഹൃദ് വലയവും മദ്യവും മരണവും ചിത്രത്തിലുണ്ടെന്നും വിനയന്‍

മണിയുടെ സുഹൃദ് വലയവും മദ്യവും മരണവും ചിത്രത്തിലുണ്ടെന്നും വിനയന്‍

നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയുടെ ജീവിതാനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംവിധായകന്‍ വിനയന്‍ ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി തീയ്യേറ്ററുകളിലേക്ക് എത്തിയ വേളയിലാണ് സംവിധായകന്‍ മനസ് തുറക്കുന്നത്. ചിത്രത്തില്‍ രൂപത്തിലും ഭാവത്തിലും മണിയോട് സാമ്യമുള്ള രാജാമണിയാണ് കലാഭവന്‍മണിയായി എത്തുന്നത്.

ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍. സംവിധായകന്‍ വിനയനും കലാഭവന്‍ മണിയെ അവതരിപ്പിച്ച രാജാമണിയും ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു മണിയുടെ ജീവിതം ചിത്രീകരിക്കാന്‍ പത്തു സിനിമയെങ്കിലും എടുക്കേണ്ടി വരുമെന്നു വിനയന്‍ പറയുന്നു. ഒരു സിനിമയില്‍ ആ ജീവിതം ഒതുക്കാന്‍ പ്രയാസമാണ്. ആ നടന്റെ നന്‍മകളും വളര്‍ച്ചയുമാണ് സിനിമയിലൂടെ കാണിക്കുന്നത്. ബാല്യകാലത്ത് മണി അനുഭവിച്ച ദുഖങ്ങളും ദാരിദ്ര്യവും പറയുന്നുണ്ട്. കലാഭവനില്‍ അഭിമുഖത്തിനു പോകുന്നതും സിനിമയില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുന്നതും കാണിക്കുന്നു.

സിനിമയില്‍ പ്രശസ്തനായിട്ടും മണി വന്ന വഴി മറന്നില്ല. ഒരിക്കല്‍ പെരുമഴയില്‍ വണ്ടിയില്‍ പോകുമ്പോള്‍ ഫ്‌ളക്‌സ് കൊണ്ടുണ്ടാക്കിയ കുടിലില്‍ അമ്മയും മക്കളും താമസിക്കുന്നത് കണ്ടു. ഉടന്‍ വണ്ടി നിര്‍ത്തി അവരുടെ സമീപത്തെത്തി പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും വീട് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യങ്ങളാണ്.

മണി സുഹൃദ് വലയത്തില്‍ അകപ്പെടുന്നതും മദ്യത്തിന് അടിമയാകുന്നതും എല്ലാവരേയും ഞെട്ടിച്ച് മരണപ്പെടുന്നതും സിനിമയില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. തന്നെ ഒന്‍പതു വര്‍ഷക്കാലം സിനിമയില്‍ നിന്നും വിലക്കി നിര്‍ത്തിയ കാലത്തു പോലും മണി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു. സാറിന് സാമ്പത്തിക പ്രശ്‌നമെന്തെങ്കിലും ഉണ്ടോ. കാശ് എത്രവേണേലും തരാം. സാറിനു വേണ്ടി സിഡി ഇറക്കാമെന്നും മണി പറഞ്ഞു. സ്വന്തമായി നീ തന്നെ ഇറക്കി കാശുണ്ടാക്കിയാല്‍ മതിയെന്നു താന്‍ തിരിച്ച് തമാശയായി മറുപടിയും നല്‍കിയെന്നു വിനയന്‍ ഓര്‍ത്തെടുക്കുന്നു

About Intensive Promo

Leave a Reply

Your email address will not be published.