ഖത്തർ പ്രതിസന്ധി ഉടൻ അവസാനിക്കുമെന്നും ഗൾഫ് രാജ്യങ്ങളിൽ പുതിയ ഐക്യം രൂപപ്പെടുന്നു എന്നും വിവരങ്ങൾ പുറത്ത്. കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അഹ്മദ് അല്‍ ജറല്ലയെ ഉദ്ധരിച്ച് ജര്‍മന്‍ വാര്‍ത്താ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ഉടന്‍ തീരുമെന്നാണ് അദ്ദേഹം പറയുന്നത്.കുവൈത്തിലെ നിരവധി പത്രങ്ങളുടെയും മാഗസിനുകളുടെയും എഡിറ്ററാണ് ജറല്ല.
ഖത്തർ ഉപരോധം ചരിത്രപരമായ തെറ്റായിരുന്നു എന്ന് തെളിയുകയാണ്. ഇതിലൂടെ നഷ്ടം എല്ലാവർക്കും ഉണ്ടായി. ഏറ്റവും അധികം നഷ്ടം വന്നത് ചരക്ക് നീക്കത്തിലേ കുറവിലൂടെ യു.എ.ഇക്കാണ്. ഇറാന്റെയും തുർക്കിയുടേയും കൈയ്മെയ് മറന്നുള്ള സഹായം മൂലം ഖത്തർ കിതച്ചില്ല. ഇനി 50വർഷം ഉപരോധിച്ചാലും ഖത്തർ തകരില്ല എന്നും കണക്കുകൂട്ടുന്നു.
മാത്രമല്ല പെട്ടെന്ന് വിഷയം പരിഹരിക്കുന്നത് ഖത്തർ-ഇറാൻ- തുർക്കി രാജ്യങ്ങൾ ചേർന്ന് ഗൾഫിൽ പുതിയ ശക്തി ഉണ്ടാകുന്നു. ഒമാനും ഗൾഫും ഇതിലേക്ക് വരുന്നു. ഇതോടെ നിലവിലേ ജി.സി.സിക്ക് തിരിച്ചടിയാകും. ഇത് ഒഴിവാക്കി ഖത്തറിനെ വെറുതേ വിടുക. ജി.സി.സി ഐക്യം ശക്തമാക്കുക എന്നതാണ് സൗദിയും ഉദ്ദേശിക്കുന്നത്.
ഡിസംബറിലാണ് ജിസിസി രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രശ്നം രൂക്ഷമായി നടക്കുന്നതിനാല്‍ ജിസിസി വാര്‍ഷിക യോഗം നടക്കില്ലെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. 1981ല്‍ രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് വാര്‍ഷിക യോഗം ജിസിസി രാജ്യങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഇത് സംഭവിക്കാന്‍ പാടില്ലെന്നു കണ്ട് കുവൈത്ത് സമവായ നീക്കങ്ങളുമായി കഠിന ശ്രമത്തിലാണ്.