Breaking News
Home / Lifestyle / ഇത് വായിച്ചിട്ട് പുച്ഛം തോന്നുന്നു എങ്കില്‍ നിങ്ങള്‍ മാറുകയില്ല ഒരിക്കലും

ഇത് വായിച്ചിട്ട് പുച്ഛം തോന്നുന്നു എങ്കില്‍ നിങ്ങള്‍ മാറുകയില്ല ഒരിക്കലും

ഭാര്യയെ ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടുണ്ടോ?”

“ചിലപ്പോഴൊക്കെ” എന്നാണ് മറുപടിയെങ്കില്‍, നിങ്ങള്‍ പരാജയത്തിന്‍റെ വക്കിലാണ്. “ഉണ്ട്” എന്നാണ് മറുപടിയെങ്കില്‍, ഒന്നിവിടെ ശ്രദ്ധിക്കൂ.

ഉപ്പ് കുറഞ്ഞുപോയതിന്‍റെയൊക്കെ പേരില്‍ അവളോട് ദേഷ്യപ്പെട്ടപ്പോള്‍, ഭക്ഷണം രുചിയുണ്ടെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? ഓ, അതൊക്കെ എന്തിന് പറയണം എന്ന് ചിന്തിക്കാന്‍ വരട്ടെ… ” ഇന്നത്തെ ഭക്ഷണത്തിന് നല്ല രുചി ഉണ്ടല്ലോ!” എന്ന് കേട്ടാല്‍ ആ മുഖത്തു വിടരുന്ന പുഞ്ചിരിയുടെ സൗന്ദര്യം ഒരു സിനിമാനായികയ്ക്കും ഉണ്ടാകില്ല…

അസുഖമുള്ളപ്പോള്‍ ആശ്വാസവാക്കുമായി അല്പനേരം അടുത്തിരുന്നിട്ടുണ്ടോ?
ദേഷ്യം വരുമ്പോള്‍ “എനിക്ക് നിന്നെ വേണ്ട” എന്ന് പറഞ്ഞുപോയിട്ടുണ്ടെങ്കില്‍, അത് കേള്‍ക്കുമ്പോഴേക്കും നിറഞ്ഞുതുളുമ്പുന്ന അവളുടെ മിഴികള്‍ പറയും അവളുടെ മനസ്സില്‍ നിങ്ങളുടെ സ്ഥാനം… അരുതാത്തത് പറഞ്ഞിട്ടും അവള്‍ പിന്നാലെ വരുന്നതും അവളുടെ സ്നേഹം കളങ്കമില്ലാത്ത ഒന്നായതിനാലാണ്…

അവളുടെ പേരിനു പകരം സ്നേഹത്തോടെ എന്തെങ്കിലും വിളിച്ചിട്ടുണ്ടോ?
അവളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ?
അവളോട് ഉള്ളു തുറന്ന് സംസാരിച്ചിട്ടുണ്ടോ?

കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ അവളുടെ കൈ പിടിച്ചിട്ടുണ്ടോ?
കള്ളങ്ങളുടെ കോട്ട കെട്ടാതെ ആദ്യം തന്നെ അവളോട് സത്യം തുറന്നുപറഞ്ഞിട്ടുണ്ടോ?
ആദ്യം ദേഷ്യപ്പെട്ടാലും അതിന് പിന്നീട് അറിയുന്ന സത്യത്തിനോടുള്ള പ്രതികരണത്തിന്‍റെ അത്രക്കും കയ്പുണ്ടാകില്ല.

അവളുടെ പിണക്കങ്ങളും മണ്ടത്തരങ്ങളും ഒരിക്കലെങ്കിലും ആസ്വദിച്ചിട്ടുണ്ടോ?
നിങ്ങളുടെ അടുത്തിരിക്കാനായി അവള്‍ വരുമ്പോള്‍ കാരണങ്ങളുണ്ടാക്കി അവളെ ഒഴിവാക്കാതെ അവളോട് ചേര്‍ന്നിരുന്നിട്ടുണ്ടോ?

“ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്ന വാക്കുകള്‍ അവളുടെ കാതില്‍ പതിഞ്ഞതല്ലാതെ ഹൃദയത്തില്‍ പതിപ്പിക്കാന്‍ ഒരിക്കലെങ്കിലും നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?

തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍ക്ക് ഞാനൊന്നും നല്‍കിയില്ലല്ലോ എന്ന് തോന്നുന്നുണ്ടോ?

ഇത് വായിച്ചിട്ട് പുച്ഛം തോന്നുന്നു എങ്കില്‍ നിങ്ങള്‍ മാറുകയില്ല, ഒരിക്കലും…
മറിച്ച്, ഇത്രയും നാള്‍ ഞാന്‍ പ്രണയത്തിലാണെന്ന് തോന്നിയത് തോന്നല്‍ മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞാല്‍, നിങ്ങളുടെ ജീവിതം മാറുവാന്‍ തുടങ്ങുകയായി…

ഇതൊക്കെ മതിയെന്നേ ഒരു പെണ്ണിന്‍റെ പുഞ്ചിരി നിലനില്‍ക്കാന്‍….
കുറേ ആഭരണങ്ങളും സമ്മാനപ്പൊതികളും കൊണ്ട് അവളുടെ കണ്ണേ നിറയൂ… മനസ്സ് നിറയില്ല…
അവളുടെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതാണ് നിങ്ങളുടെ വിജയവും…
പ്രണയം ഇവിടെ തുടങ്ങട്ടെ……….

********

Written By #ആദില_റബീഹ്…

About Intensive Promo

Leave a Reply

Your email address will not be published.