Breaking News
Home / Lifestyle / ബാലഭാസ്‌കര്‍ അവസാനമായി പറഞ്ഞത് കണ്ണീരിലാഴ്ത്തി സുഹൃത്തിന്റെ കുറിപ്പ്

ബാലഭാസ്‌കര്‍ അവസാനമായി പറഞ്ഞത് കണ്ണീരിലാഴ്ത്തി സുഹൃത്തിന്റെ കുറിപ്പ്

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ കേരളം ഇന്ന് ഉണര്‍ന്നത്. ബാല ഭാസ്‌കര്‍-ലക്ഷ്മിയുടെയും 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ പൊന്നോമന രണ്ടു വയസുകാരി തേജസ്വനിയുടെ വിയോഗം കേരളത്തെ കണ്ണീരിലാഴ്ത്തി. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും അതീവ ഗുരുതരവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പൊന്നു മോള്‍ നഷ്ടപ്പെട്ടത് അവര്‍ ഇതുവരെ അറിഞ്ഞിട്ടില്ല.

അതിനിടെ തേജസ്വിനിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കൊണ്ട് സുഹൃത്ത് ഫിറോസ് പങ്കുവച്ച കുറിപ്പ് ഏവരുടെയും കണ്ണീരണിയിക്കുന്നതാണ്.

പ്രളയ സമയത്തു ബാലുചേട്ടന്‍ വിളിച്ചിരുന്നു. ഡാ, നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാംപുകളില്‍ വന്ന് അവരെയൊക്കെ ഒന്നു ഉഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്ത് ചെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്‍ക്കുന്നു…
‘നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി…’ വായിക്കുന്നവരുടെ കണ്ണുനിറയുന്ന അക്ഷരങ്ങളാണ് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ബാല ഭാസ്‌കര്‍ എന്ന സൗമ്യനായ കലാകാരനുമായി അഗാധമായ ബന്ധം പങ്കുവച്ച് ആര്‍ജെ കിടിലം ഫിറോസും ആ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ചേരുകയാണ്. കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്‍ എന്ന് ഫിറോസ് ഓര്‍ക്കുന്നു.

അവസാനമായി ഫോണില്‍ സംസാരിച്ച ദിവസം മകള്‍ തേജസ്വിനി എന്തു ചെയ്യുന്നു എന്ന് ആരാഞ്ഞപ്പോള്‍ നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന പഴയ മറുപടി മനസ്സിലെ നോവായി അവശേഷിക്കുന്നുവെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

”കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു !റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ .ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു ,18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത് !

വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു .ചേച്ചി അപകട നിലതരണംചെയ്തു .ബാലുച്ചേട്ടൻ സ്‌പൈനൽ കോഡ് ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ് .ബിപി ഒരുപാട് താഴെയും ,എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ !സര്ജറിക്ക് കയറ്റിയിട്ടുണ്ട് .മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട് .ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു .-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .

ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു .നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി .മനസ്സിലെ നോവായി കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ആകെ സങ്കടം, ആധി. എത്രയും വേഗം ഭേദമാകട്ടെ”

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെടുന്നത്. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. കുഞ്ഞിന്റെ നേര്‍ച്ചയ്ക്കുവേണ്ടിയാണ് ബാലഭാസ്‌ക്കറും ലക്ഷ്മിയും ക്ഷേത്രത്തില്‍പ്പോയത്. തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു അപകടം.

About Intensive Promo

Leave a Reply

Your email address will not be published.