Breaking News
Home / Lifestyle / ഒൻപത് മണിക്ക് പവർ കട്ടാണ്സമയത്താണ് മുജീബ് തന്റെ റെഡ്മി ഫോണുമായി പുറത്തിറങ്ങുന്നത്.

ഒൻപത് മണിക്ക് പവർ കട്ടാണ്സമയത്താണ് മുജീബ് തന്റെ റെഡ്മി ഫോണുമായി പുറത്തിറങ്ങുന്നത്.

മുജീബ് വാച്ചിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു.
ഇപ്പോൾ കറണ്ട് പോകും.
ഒൻപത് മണിക്ക് പവർ കട്ടാണ്.
എല്ലാ ദിവസവും കൃത്യമായി കറണ്ട് പോകുന്ന സമയത്താണ്, മുജീബ് തന്റെ റെഡ്മി ഫോണുമായി പുറത്തിറങ്ങുന്നത്.

എന്തിനാണെന്നല്ലേ?

ആ സമയത്താണ് വടക്കേലെ സഭീയാത്ത
കുളിമുറിയിലേക്ക് കയറുന്നത്.ആ പരിസരത്ത്, ആകെപ്പാടെ സഭിയാത്താടെ വീട്ടിൽ മാത്രമേ ഇൻവർട്ടർ ഉള്ളു. ‘

ജബ്ബാറിക്ക ഗൾഫിന്ന് നാട്ടിൽ ലീവിന് വരുമ്പോൾ മാത്രമുള്ള രാത്രി കുളി, അത് കൃത്യമായും, ലൈവായും കാണുക മാത്രമല്ല മുജീബ് ചെയ്യുന്നത് ‘

HD ക്ളാരിറ്റി യിൽ തന്റെ റെഡ്മിഫോണിൽ, റെക്കോഡ് ചെയ്ത് കൂട്ടുകാരുടെ ഗ്രൂപ്പിലേക്ക് അയച്ച് കൊടുക്കുകയും ചെയ്യും.

അത് കൊണ്ട്, കൂട്ടുകാരും ഒൻപത് മണിക്ക് ശേഷം എല്ലാ തിരക്കുകളും മാറ്റി വച്ച് നെറ്റ് ഓൺ ചെയ്ത് മൊബൈലിൽ കണ്ണ് നട്ടിരിക്കും’

കറണ്ട് പോയ ഉടനെ മുജീബ് ചാടി വെളിയിലിറങ്ങി ‘
ഇരുട്ടത്ത് കൂടെ ഊളിയിട്ട് വടക്ക് വശത്തുള്ള അരമതില്, ചാടി കടന്ന് ശബ്ദമുണ്ടാക്കാതെ,
സഫിയയുടെ വീടിന്റെ സ്റ്റെയർകെയ്സ്പടികൾ ചവിട്ടി കയറി പകുതിയോളം എത്തിയപ്പോൾ തന്നെ കുളിമുറിയുടെ എയർ ഹോളിൽ കൂടി പ്രകാശമാനമായ കുളിമുറിയുടെ അകഭാഗം കാണാം.

മൊബൈൽ ഫോണിലെ വീഡിയോക്യാമറ ഓൺ ചെയ്ത് ‘ഫ്ലാഷ് ലൈറ്റ് ഓഫ് ചെയ്ത് എയർഹോളിന്റെ ഒരു വശത്തായി ഉറപ്പിച്ച് വച്ചു.

എന്നിട്ട് ഒരു നെഞ്ചിടിപ്പോടെ അവന്റെ രണ്ട് കണ്ണുകളും ഇമവെട്ടാതെ, ക്യാമറയോടൊപ്പം കുളിമുറിയുടെ അകത്തേക്ക് ഫോക്കസ് ചെയ്തു വെച്ചു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ,സഭിയാത്ത, എന്ന മദാലസ, കുളിമുറിയിൽ കയറി കതകടച്ചു’

മുജീബിന്റെ തൊണ്ടയിലൂടെ ഉമിനീര് ബുദ്ധിമുട്ടി താഴോട്ട് ഇറങ്ങി.

അവൻ മനസ്സ് കൊണ്ട് ഉരുവിട്ട് ‘ വേഗം വേഗം .

ജബ്ബാറിക്ക, ഗൾഫീന്ന് കൊണ്ട് വന്ന സിൽക്കിന്റെ ,നൈറ്റി അഴിച്ചപ്പോൾ തന്നെ മുജീബിന്റെ ശ്വാസം നിലച്ചിരുന്നു.

പിന്നെയുള്ള കാഴ്ചകളോരോന്നും അവൻ കണ്ടാസ്വദിച്ചത് പാതിയടഞ്ഞ മിഴികളോടെയാണ്.

കുളി, പൂർത്തിയാക്കി സഭിയാത്ത, അവസാനത്തെ മേലങ്കി, അണിഞ്ഞതിന് ശേഷം മാത്രമാണ്, അവൻ ക്യാമറക്കണ്ണും, അവന്റെ കണ്ണുകളും പിൻവലിച്ചത്.

ചൂട് പോകാതെ ആ വീഡിയോ ക്ലിപ്പുകൾ കൂട്ടുകാരുടെ ഗ്രൂപ്പിലേക്ക് അതിവേഗമയച്ചു.

പിറ്റേ ദിവസം മുജീബിന് ഒരു ദൂരയാത്ര പോകേണ്ടി വന്നു.

തിരിച്ച് രാത്രി ,ബസ്സിൽ വരുമ്പോൾ അവൻ വാച്ചിലേയ്ക്ക് നോക്കി.
സമയം 8:45 PM .എന്തായാലും ഇന്ന് വീട്ടിലെത്തുമ്പോൾ അര മണിക്കൂർ കൂടി വേണം’
അപ്പോഴേക്കും സഭിയാത്താടെ കുളി കഴിഞ്ഞിരിക്കും.
ഓർത്തപ്പോൾ അവന് നിരാശയായി.
പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ഒരു ആശയം ഉരുത്തിരിഞ്ഞു.

അവൻ വേഗം ഫോണെടുത്ത് ,ബെസ്റ്റ് ഫ്രെണ്ടായ ഫൈസലിനെ വിളിച്ചു.

“ടാ ,ഫൈസീ ഞാനിന്ന് എത്തുമ്പോൾ താമസിക്കും’ അത് കൊണ്ട് ഇന്നത്തെ ഷൂട്ടിങ്ങ് നീ നടത്തണം’
നിനക്ക് ഞാൻ അവിടെ ചെല്ലണ്ട വഴിയൊക്കെ പറഞ്ഞ് തരാം, കറണ്ട് പോയാൽ ഉടൻ തന്നെ നീ ഞാൻ പറയുന്നത് പോലെയൊക്കെ ചെയ്യണം.

അവൻ മുഴുമിക്കുന്നതിന് മുൻപേ ഫൈസൽ ഇടയ്ക്ക് കയറി.

“അയ്യോ, ടാ മച്ചു, എനിക്ക് പേടിയാ, പിന്നെ നമ്മുടെ കൂട്ടത്തിലേക്ക് ഒരു പുതിയ ചങ്ങായി വന്നിട്ടുണ്ട് ‘ഒരു കൊച്ചീക്കാരൻ. ആള് ഇതിലൊക്കെ ഭയങ്കര എക്സ്പെർട്ടാണ് കെട്ടാ,
നീയവനോട് കാര്യങ്ങൾ പറഞ്ഞ് കൊടുത്താ മതി, വീട് ഞാൻ ദൂരെ നിന്ന് കാണിച്ച് കൊടുത്തോളാം’

ഫൈസൽ പുതിയ ചങ്ങായിയെ ഫോൺ ഏല്പിച്ച് പതിയെ വലിഞ്ഞു.

മുജീബ് പറഞ്ഞ് ഏല്പിച്ച ദൗത്യം കൃത്യമായി നിർവ്വഹിച്ച് കൊള്ളാമെന്ന കൊച്ചീക്കാരന്റെ ഉറപ്പിൽ, അവൻ വീട്ടിലേക്കുള്ള യാത്ര തുടർന്നു.

വീടിന്റെ ഗേറ്റിലെത്തുമ്പോഴും കറണ്ട് വന്നിരുന്നില്ല.
അവൻ മൊബൈൽ ഓൺ ചെയ്ത് സമയം നോക്കി.
മണി ഒൻപതേകാലെ ആയിട്ടുള്ളു. ഇപ്പോൾ സഭിയാത്താടെ, കുളിയും, കൂട്ടുകാരന്റെ ഷൂട്ട്മൊക്കെ കഴിഞ്ഞ് കാണും. ആലോചനയോടെ അവൻ അകത്തേക്ക്‌ ചെല്ലുമ്പോൾ ഉമ്മ വരാന്തയിലിറങ്ങി നിന്ന് വടക്കോട്ട് നോക്കി വിളിക്കുന്നു.

“മുമ്പീനാ, ഇതെന്ത് കുളിയാ, ഇത് വരെ കഴിഞ്ഞില്ലേ നിന്റെ നീരാട്ട്. ”

അത് കേട്ട് ഞെട്ടലോടെ മുജീബ്, ഉമ്മയോട് ചോദിച്ചു.

“ങ് ഹേ, ഉമ്മാ.. മുബീത്താ വന്നോ?

“ഓഹ് വന്നു.
വന്ന ഉടനെ ഉഷ്ണം സഹിക്കാൻ വയ്യെന്നും പറഞ്ഞ് സഫിയാടെ വീട്ടിലോട്ട് കുളിക്കാൻ പോയി. രണ്ട് മൂന്ന് ദിവസം ട്രെയിന്റകത്ത് കുളിക്കാൻ പറ്റാതെ വന്നതല്ലേ ,നമ്മുടെ പൊരേല് അറ്റാച്ച്ഡ് ബാത്ത്റൂമൊന്നുമില്ലല്ലോ, അവൾക്കാണെങ്കിൽ, രാത്രി പൊറത്തിറങ്ങി നമ്മുടെ കുളിമുറിയിൽ കയറി കുളിക്കാൻ പേടിയും. അപ്പോൾ ഞാനാ പറഞ്ഞത് സഫിയാൻറവിടെ പോകാൻ.

അപ്പോഴാണ്, രാവിലെ താൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉമ്മ തന്നോട് പറഞ്ഞ കാര്യം അവന്റെ ചെവിയിൽ മുഴങ്ങിയത്.

“ടാ, മുജീ’ വൈകിട്ടുള്ള വണ്ടിക്ക്, നിന്റെ, മുബീനാത്താ വരുന്നുണ്ട്, നീ സ്റ്റേഷനിൽ ചെന്ന് നിന്റെ പുന്നാരഇത്താനെ, കൂട്ടി വന്നേക്കണേ” എന്ന്.

മുംബൈയിലെ ഒരു പ്രൈവറ്റ് കമ്പനിയിലാണ് മുബീത്തായ്ക്ക് ജോലി. തന്റെ കുടുംബത്തിന്റെ ഏക വരുമാനവും അതാണ്. ഇപ്പോൾ മുബീത്തായ്ക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്. അതിന്റെ പെണ്ണ് കാണൽ ചടങ്ങിനാണ്, ഇപ്പോൾ ലീവെടുത്ത് നാട്ടിൽ വന്നിരിക്കുന്നത്.
ആലോചനയിൽ മുഴുകിയിരുന്ന മുജീബ് എന്തോ ഓർത്തിട്ടെന്ന പോലെ ഞെട്ടലോടെ വീടിന് വെളിയിലേക്കിറങ്ങി.
വിറയ്ക്കുന്ന വിരലുകളാൽ
കൊച്ചിക്കാരൻ ചങ്ങാതിയുടെ ഫോണിലേക്ക് വിളിച്ചു.
രണ്ടാമത്തെ ബെല്ലിന് തന്നെ അവൻ ഫോണെടുത്തിട്ട് പറഞ്ഞു,

“എടാ അളിയാ, റൊമ്പ താങ്ക്സ്, ഹോ ഇത്ര നല്ലൊരു പീസിന്റെ കുളിസീൻ ഞാനാദ്യായിട്ടാ കാണുന്നെ ‘നിന്റെയൊരു ഭാഗ്യം. നീ പറഞ്ഞത് പോലെ തന്നെ നമ്മുടെ ചങ്ക്സ് ഗ്രൂപ്പിലേക്ക് ഞാൻ കുളിസീൻ സെൻഡ് ചെയ്തിട്ടുണ്ട്.
നീ വേഗം നെറ്റ് ഓണാക്കി നോക്ക്. എന്നിട്ട് എന്റെ ക്യാമറയുടെ ക്ളാരിറ്റി എങ്ങനുണ്ട് എന്ന് പറ”

അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
അപ്പോഴേക്കും മുജീബിന്റെ മൊബൈലിലേക്ക് വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.

മുജീബ് മിടിക്കുന്ന ഹൃദയത്തോടെ, തന്റെ മുബീനാത്തയുടെ, സീൻ ആവരുതേയെന്ന പ്രാർത്ഥനയോടെ, ആ വീഡിയോ പ്ലേ ചെയ്തു.

സഫിയാത്തയുടെ കുളിമുറിയുടെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടത്, തന്റെ പ്രിയപ്പെട്ട മുബിത്താ തന്നെയാണെന്ന് , അവൾ വിവസ്ത്രയാകുന്നതിന് മുമ്പ് വിങ്ങുന്ന ഹൃദയവേദനയോടെ, അവൻ കണ്ടു.

പിന്നീടുള്ള കാഴ്ച കാണാനുള്ള കെല്പില്ലാതെ ആ മൊബൈൽ ഫോൺ അവൻ നിലത്തെറിഞ്ഞുടച്ചു’

താൻ കാരണം തന്റെ പുന്നാര പെങ്ങളുടെ നഗ്നശരീരം കൂട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഒരു കാഴ്ചവസ്തുവായി മാറിയല്ലോ, അതോർത്തപ്പോൾ തല പെരുകുന്ന പോലെ അവന് തോന്നി.

ഇതോടെ തന്റെ സഹോദരിക്ക് കിട്ടാൻ പോകുന്ന, ആ നല്ല വിവാഹജീവിതവും കൂടി ഇല്ലാതാവുകയാണ്.

തനിക്കിനി ഈ ഭൂമിയിൽ ജീവിക്കാൻ യാതൊരവകാശവുമില്ല.

ആ ഒരു തിരിച്ചറിവിൽ, ദൂരെ നിന്ന് കേൾക്കുന്ന തീവണ്ടിയുടെ ചൂളം വിളിക്ക്
കാതോർത്ത് കൊണ്ട്, അവൻ അടുത്തുള്ള റെയിൽ പാളത്തിലേക്ക് ലക്ഷ്യം വച്ച് നടന്നു.

രചന
സജിമോൻ, തൈപറമ്പ് .

About Intensive Promo

Leave a Reply

Your email address will not be published.