Breaking News
Home / Lifestyle / 35 വിമാനത്താവളങ്ങൾ നിർമ്മിച്ചുവെന്ന മോദിയുടെ വാദം പച്ചക്കള്ളം

35 വിമാനത്താവളങ്ങൾ നിർമ്മിച്ചുവെന്ന മോദിയുടെ വാദം പച്ചക്കള്ളം

എൻഡിഎ സർക്കാരിൻ്റെ കഴിഞ്ഞ നാലു വർഷത്തെ ഭരണകാലത്ത് 35 വിമാനത്താവളങ്ങൾ നിർമ്മിച്ചുവെന്ന പ്രധാനമന്ത്രി മോദിയുടെ വാദം പച്ചക്കള്ളം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഏഴിൽ കൂടുതൽ വിമാനത്താവളങ്ങൾ കഴിഞ്ഞ നാലു വർഷത്തിനിടയിൽ നിർമ്മിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.

സിവിൽ വ്യോമയാന മന്ത്രാലയത്തിൻ്റെ 2017-2018 കാലയളവിലെ കണക്കു പ്രകാരം എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 129 വിമാനത്താവളങ്ങളിൽ 23 എണ്ണം അന്താരാഷ്ട്ര വിമാനത്താവളങ്ങളും 78 എണ്ണം ദേശീയ വിമാനത്താവളങ്ങളുമാണ്. ഇതിൽ 28 എണ്ണം പ്രവർത്തനം തുടങ്ങിയിട്ടില്ല. 101 എണ്ണമാണ് പ്രവർത്തിക്കുന്നത്.

2014 മാർച്ച് 31ന് എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ ഉണ്ടായിരുന്നത് 125 വിമാനത്താവളങ്ങളായിരുന്നു. ഇതിൽ 94 എണ്ണമാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. 29 എണ്ണം പ്രവർത്തനമില്ലാത്തതായിരുന്നു. ഈ കണക്കുകൾ പരിഗണിക്കുമ്പോൾ കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് പ്രവർത്തിച്ചു തുടങ്ങിയ വിമാനത്താവളങ്ങൾ വെറും ഏഴെണ്ണം മാത്രമാണെന്ന് കാണാം.

കഴിഞ്ഞ ദിവസം സിക്കിമിലെ ആദ്യത്തെ വിമാനത്താവളം ഉദ്ഘാടനം ചെയ്തതിനു ശേഷം സംസാരിക്കുന്നതിനിടെയായിരുന്നു മോദിയുടെ വാദം. തുടർന്ന് നടത്തിയ ട്വീറ്റിൽ വർഷാവർഷം ഒൻപത് എന്ന കണക്കിൽ എൻഡിഎ സർക്കാർ കഴിഞ്ഞ നാലു വർഷം കൊണ്ട് 36 വിമാനത്താവളങ്ങൾ നിർമ്മിച്ചുവെന്ന് മോദി അവകാശപ്പെട്ടു. ഈ കണക്കുകൾ തെറ്റാണെന്നാണ് അധികാരികൾ അറിയിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.