Breaking News
Home / Lifestyle / വീടിന്റെ ആധാരമോ ഒന്നും അല്ലല്ലോ ചോദിച്ചത് ഒരു കുഞ്ഞ് ജിമ്മിക്കി അത് ഒന്നു വാങ്ങി തന്നൂടെ

വീടിന്റെ ആധാരമോ ഒന്നും അല്ലല്ലോ ചോദിച്ചത് ഒരു കുഞ്ഞ് ജിമ്മിക്കി അത് ഒന്നു വാങ്ങി തന്നൂടെ

എന്റെ പൊന്ന് ബാലു ഏട്ടാ ഞാൻ സ്വത്ത് എഴുതി താരാനോ… വീടിന്റെ ആധാരമോ ഒന്നും അല്ലല്ലോ ചോദിച്ചത്… ഒരു കുഞ്ഞ് ജിമ്മിക്കി…. അത് ഒന്നു വാങ്ങി തന്നൂടെ… ”

കുളി കഴിഞ്ഞ് വന്ന് കണ്ണാടിക്ക് മുമ്പിൽ ഇരിപ്പാണ് അവൾ…. പരിഭവം പറഞ്ഞ് കൊണ്ട്… മൂക്കുത്തിക്കല്ല് ഒന്നു ഒതുക്കി കൊണ്ട്…കരിവളകൾ ഇപ്പോൾ പരിഭവം പറഞ്ഞ് തുടങ്ങിയിരിക്കുന്നു… കൊലുസ് പാദങ്ങൾ പുണർന്ന് കിടപ്പാണ് മൗനമായി…

“ടീ ശ്രീക്കുട്ടി… ആ കണ്ണും കൂടെ എഴുതിയിട്ടു പോടീ…. എന്നിട്ട് ആ കവിളിൽ ഒന്നു കരിമഷി തൊട്ടോ….. ഇല്ലെങ്കിൽ കാണുന്നവർ ഒക്കെ കണ്ണുവയ്ക്കും… എന്നിട്ട് പിന്നെ സൗന്ദര്യം കുറഞ്ഞ് എന്ന് പറഞ്ഞ് ഇങ്ങോട്ട് വരണ്ടാ ട്ടോ… ”

“ഒന്നു പോ മനുഷ്യ ഞാൻ എല്ലെങ്കിലും സുന്ദരിയായ… ആ ജിമ്മിക്കിയും കൂടെ ഒന്നു വന്നോട്ടെ കാണിച്ച് തരാം… ട്ടോ.. നിങ്ങൾ ഓഫീസിൽ പോകുന്നില്ലെ… ബാലു ഇന്ന്…”

” ഫുഡ് എടുത്ത് വച്ചോ ശ്രീ ഞാൻ ഇതെ വരുന്നു…. ”

“മോളെ അവൻ എഴുന്നേറ്റിലെ… ഇന്ന് ഓഫീസിൽ പോകുന്നില്ലെ…”

“മം… മം.. എഴുന്നേറ്റു ഇപ്പോവരും… അച്ഛാ ഒന്നു പറഞ്ഞെക്കണെ ഈ കമ്മൽലിന്റെ കാര്യം… ഞാൻ..പറഞ്ഞിട്ട് കേൾക്കുന്നില്ലെന്ന് ദെ വരുന്നുണ്ട്… ”

” ഇന്ന് വൈകിയോ മോനെ ….”

” ഇത്തിരി… അച്ഛൻ കഴിച്ചായിരുന്നോ… അമ്മയോ.. ”

“അമ്മ അമ്പലത്തിൽ പോയിരിക്കുവാ… അവൾ എന്തോ കമ്മലിന്റെ കാര്യം പറയാൻ തുടങ്ങിയിട്ടു കുറെയായില്ലെ… ഒന്നു വാങ്ങി കൊടുത്തൂടെ മോനെ.. ”

” ശബളം കിട്ടാട്ടെ അച്ഛ… നോക്കാം നമുക്ക്…. ”

” ശരിയെന്ന്… ”

“ടീ ശ്രീക്കുട്ടി പിശാശ് നീ ഇങ്ങോട്ട് വന്നെ…. അപ്പനോട് പറഞ്ഞ് കൊടുക്കുന്നോ… നിനക്ക് താരാടീ… ”

“ഇതെ ഈ ബാലു ഏട്ടൻ നോക്കിയെ അച്ഛാ…. ”

“എന്താടാ അവിടെ ഞാൻ അങ്ങോട്ട് വരണോ നിനക്ക് ഓഫീസിൽ പോകുന്നില്ലെ….”

” ഞാൻ ഇതെ ഇറങ്ങി…. ഇവൾ ചുമ്മ ഓരോന്ന് പറയുവാ എന്ന്…”

” പോയിട്ടു വരാം എന്റെ ഭാര്യ… അമ്മ വന്നാ പറഞ്ഞെക്കണെ… വൈകുന്നോരം വരുമ്പോൾ എന്തെങ്കിലും വാങ്ങണോ… ശ്രീ… ”

”ഒരു ജിമ്മിക്കി….. ”

” നിന്റെ അപ്പനോട് ചേന്ന് പറയാടീ ”

” അപ്പോഴെ പറഞ്ഞില്ലെ അതു തന്നെ എന്റെ അപ്പൻ…. കെട്ടിച്ച് കഴിഞ്ഞാൽ പിന്നെ എന്ത് ഇഷ്ടമായലും വാങ്ങി താരണ്ടത് ഭാർത്തക്കാൻമാര… അങ്ങനെയാ നല്ല ഭാർക്കാൻമാർ… ”

“ഓഹോ… എന്നാ ഞാൻ പോവട്ടെ… ഇനി നിന്റെ സ്തുതി കേട്ട് നിന്നാൽ വഴക്ക് കേൾക്കും… എന്നാലും ഈ ജിമ്മിക്ക് കണ്ട് പിടിച്ചവന്റെ തലയിൽ ഇടിത്തീ വീഴാനെ…. ”

കുറെയായി അവൾ പിറകെ നടക്കാൻ തുടങ്ങിയിട്ട്… പതിയെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു കുറെ നാൾ കരിവള കൊഞ്ചൽ കേട്ട് ഉറങ്ങാൻ ആയിരുന്നു ഇഷ്ടം…. പിന്നെ ആ മൂക്കുത്തി കണ്ണിനോടും തുടങ്ങി പ്രണയം … അറിയാതെ… കാലിലെ ചുറ്റി പടർന്ന് മഞ്ഞുതുള്ളിയോട് ആയി… അതിപ്പോ പതിയെ കാതിലെ കുട മുല്ല പൂവിനോടും തുടങ്ങിയിരിക്കുന്നു… ഒരു അനാഥ പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞപ്പോൾ കുറെ എതിർത്തു പക്ഷെ ഇപ്പോ ഓടിനടന്ന് സ്നേഹിക്കുവാ ആ അമ്മയും അപ്പനും അവളെ… ഉമ്മറത്ത് അമ്മയുടെ കൂടെ ഇരുന്ന് നാമം ജപിക്കുവാണ് അവൾ… പതിയെ എഴുന്നേറ്റ് വരുന്നുണ്ട്..

“ഇന്നു നേരത്തെ ആണ് അല്ലോ… എന്താ ഒരു കള്ള ചിരി… ഉണ്ട് അല്ലോ ബാലു…. ”

“ഇന്നു സലാറി കിട്ടിയതിന്റെയാ… ശ്രീക്കുട്ടി നീ പോയി വെള്ളം എടുത്ത് വച്ചെ… ”

പതിയെ മുഖം വിർപ്പിച്ച് കൊണ്ട് നടന്നു അവൾ അടുക്കളിയിലോട്ട്…

“എന്തിനാടാ അതിനെ കരയിക്കുന്നത്… ആരും ഇല്ലാത്ത് കൊണ്ടാണോ… നല്ലത് കിട്ടുംട്ടോ നിനക്ക്.. ”

“എന്റെ പൊന്ന് അമ്മെ അതു പിന്നെ എനിക്ക് അറിഞ്ഞൂടെ… ഞാൻ വാങ്ങിയിട്ടു അമ്മാ അവളെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞത് അല്ലെ…”

“പിന്നയെ കരിവളയും ,മൂക്കുത്തിയും, ജിമ്മിക്കിയും മാത്രം പോരാ… ഞങ്ങൾക്കും വയസ്സായി തുടങ്ങുവാ…”

“എന്താ അച്ഛാ അമ്മയ്ക്കും തുടങ്ങിയോ മൂക്കുത്തി മോഹം… ”

“കണ്ണടയും മുമ്പ് ഒരു കുഞ്ഞികാലു കാണാൻ മോഹമുണ്ട് നടക്കുമോ… ഓ അതു പറഞ്ഞപ്പോൾ അവന്റെ ഒരു നാണം കണ്ടില്ലെ… ചെല്ല് ഇനി അവളെ പിണക്കാൻ നിൽക്കണ്ടാ..”

” ശ്രീ… ശ്രീ എവിടെ… നീ..”

“തൊണ്ടാ കീറാണ്ടാ ഞാൻ കിടന്നു വെള്ളം എടുത്ത് വച്ചിട്ടുണ്ട് പോയി കുളിച്ചിട്ടുവാ…”

” അതു എന്താ പതിവ് ഇല്ലാതെ ഇത്ര നേരത്തെ കിടന്നത്…. നീ എന്താ കരയുവണോ പെണ്ണെ.. ”

“കണ്ണിൽ എന്തോ പോയതാ… അത് മാറിക്കോളം… ബാലു പോയി കുളിച്ചെ… ”

“എന്റെ ശ്രീ പിണക്കം ആണോ… ഇങ്ങോട്ട് നോക്കിയെ…”

“എനിക്ക് വാങ്ങി തരാൻ വേറെ ആരും ഇല്ലെന്ന് അഹങ്കാരത്തിൽ അല്ലെ … ഇപ്പോൾ നിങ്ങൾ ഇത് ചെയ്യ്ത്.. മിണ്ടാണ്ടാ എന്നോട് ഇനി ”

” വേറെ ആര് വാങ്ങി തന്നാലും… നീ വാങ്ങില്ല എന്ന് എനിക്ക് അറിയാം.. അതു കൊണ്ട് അല്ലെ ഞാൻ തന്നെ വാങ്ങി കൊണ്ടുവന്നത് എന്റെ ശ്രീക്ക്…”

കണ്ണുകൾ തുടച്ച് എഴുന്നേറ്റ് മിഴിച്ചിരിപ്പാണ്… സന്തോഷം മിന്നിമറയുന്നുണ്ട് ഒരു കൊച്ച് കുട്ടിയെ പോലെ..

” ഏതാ ബാലു പുതിയ ഫാഷൻ ആണോ…”

” നീ ഒന്നു ആ ചെവി ഒന്നു കാണിച്ചെ ഞാൻ ഇട്ട് തരാം…”

” എനിക്കറിയാം എന്റെ ചേട്ടൻ സ്നേഹ മുണ്ട് എന്ന്… നന്നായിട്ടുണ്ട് ഇനി ഇത് ഇട്ട് ഒരു കലക്ക് കലക്കണം.. ഇപ്പോഴാണ് ശരിക്കും ഒന്നു പെണ്ണായി മാറിയത്.. പക്ഷെ ഒരു പാട് നന്ദിയുണ്ട് ദൈവത്തോട് ഇങ്ങനെ ഒരു അപ്പനെയും അമ്മയും തന്നതിന് ഭാർത്തവായും ,ഒരു ഏട്ടനായും ഇങ്ങനെ … എന്നെ സ്നേഹിച്ച് കൊല്ലുന്നാ ബാലുവിനെ തന്ന് ദൈവത്തോട്.. ”

“ടീ പൊട്ടികാളി.. ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്… ഒരു കുട്ടി പെങ്ങളെ ഇതുപോലെ വഴക്ക് ഇടാനും… ഇഷ്ടങ്ങൾ പറഞ്ഞ് പിന്നാലെ നടന്ന് ശല്യം ചെയ്യുമ്പോൾ വഴക്കിട്ട് പിണങ്ങി നടക്കുമ്പോൾ പ്രതീക്ഷിക്കാത്ത സമയത്ത് ഇഷ്ടങ്ങൾ നേടി കൊടുക്കുമ്പോൾ ആ മിഴികളിലെ പുഞ്ചിരി കാണാനും… ഒരു പാട് കൊതിച്ചിട്ടുണ്ട്.. ദൈവം ആയിട്ടു എത്തിച്ചത് നിന്നെ എന്റെ അടുത്ത്..”

“മതി.. മതി.. എന്റെ മോൻ പോയി കുളിക്കാൻ നോക്കിയെ ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം.. ”

“അതെ ഈ കമ്മലും വളയും മാത്രം ഇട്ട് നടന്നാൽ പോരട്ടോ… ”

“പിന്നെ ”

“അമ്മ പറയുവാ… ഒരു കുഞ്ഞ് വാവക്ക് സമയം ആയിന്ന്.. ”

“ഹോ വൃത്തിക്കട്ടെ മനുഷ്യൻ… ഒന്നുപോയെ പോയി കുളിച്ച് വാ…”

“ഹാ ഇത് പറ പെണ്ണെ…. ആണോ … പെണ്ണോ.. ശ്രീ… ”

” ആൺമതി….. നിന്നെ പോലെ… ”

“നിനക്ക് ആൺക്കുട്ടി ,അമ്മയ്ക്കും അപ്പനും ഒരു പെൺക്കുട്ടി… അപ്പോ പാടുപെടും ‘മോളെ… ”

” ഇങ്ങനെ ഒരു നാണവും ഇല്ലാത്ത മനുഷ്യൻ..”

ഒരുപാട് സ്ന്തോഷങ്ങളും കൊച്ചു കൊച്ചു ആഗ്രഹങ്ങളുമായി … ഞങ്ങൾ ഇങ്ങനെ ജീവിച്ച് തുടങ്ങുവാണ്… അതിന് ഇടയിലേക്ക് ഒരു മാലാഖയും … ആരും ഇല്ലാത്തവർക്ക് കൊടുക്കുന്നാ സ്നേഹം കടലിൽ വീഴുന്നാ മഴത്തുള്ളി പോലയാണ് ഇത്തിരി കൊടുത്താൽ മതി കടലോളം തിരിച്ച് കിട്ടും… ആ സ്നേഹം ഇപ്പോൾ ഞാൻ അനുഭവിക്കുകയാണ് ഇനിയൊരു ഏഴ് ജന്മത്തെക്ക് അവളാണ് എന്റെ പെണ്ണ് എന്ന് ഉറപ്പോടെ..

കരിവളയും, കരിമഷിയും, കൊലുസും, മൂക്കുത്തിയും, ജിമ്മിക്കിയും പ്രണയിച്ചവളെ നെഞ്ചോട് ചേർത്ത് പിടിച്ച് ഒരു മാഞ്ചാടിമണി പോലെ പ്രണയിക്കുയാണ്… ആരായും കാണിക്കാതെ പുസ്തക താളുകളിൽ മയിൽപ്പീലി തുണ്ടുപ്പോലെ ഒളിച്ച് വച്ച് പ്രണയം പോലെ… ഒഴുകയാണ് എന്റെ പ്രണയം അവളിലേക്ക് മാത്രമായി…

✍️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

About Intensive Promo

Leave a Reply

Your email address will not be published.