Breaking News
Home / Lifestyle / ഇറച്ചിക്കോഴി ജീവന് പോലും ഭീഷണി കുത്തിവയ്ക്കുന്നത് വൻ പ്രഹരശേഷിയുള്ള ആന്റി ബയോട്ടിക്കുകൾ

ഇറച്ചിക്കോഴി ജീവന് പോലും ഭീഷണി കുത്തിവയ്ക്കുന്നത് വൻ പ്രഹരശേഷിയുള്ള ആന്റി ബയോട്ടിക്കുകൾ

ഇന്ന് കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് ബ്രോയിലർ ചിക്കൻ. കുറഞ്ഞ കാലം കൊണ്ട് ഇത്രമേൽ നമ്മുടെ നാട്ടിൽ ഇത്രമേൽ പ്രചാരം നേടിയ മറ്റൊരു ഭക്ഷ്യ പദാർത്ഥവുമില്ല. ചിക്കൻ വിഭവങ്ങളുടെ എണ്ണം തന്നെ അമ്പരിപ്പിക്കുന്നതാണ്. ഇക്കലായളവിൽ തന്നെ ഒട്ടനവധി ഭക്ഷണപ്രിയരെ തന്റെ ആരാധകരാക്കാൻ ചിക്കനായി. എന്നാൽ ആ ആരാധകരെയും സാധാരണ ഉപഭോക്താക്കളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

രാജ്യത്ത് ഭക്ഷണത്തിനായി വളര്‍ത്തുന്ന ഇറച്ചിക്കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കുന്നതായി സ്ഥിരീകരിക്കുന്ന പഠന റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം നടത്തിയ പഠനറിപ്പോര്‍ട്ട് ടെലഗ്രാഫ് ദിനപത്രമാണ് പുറത്തുവിട്ടത്. ഗുരുതരമായ അസുഖങ്ങള്‍ക്ക് ഏറ്റവും അവസാന ഉപായമായി ഉപയോഗിക്കുന്ന വൻ പ്രഹരശേഷിയുള്ള കോളിസ്റ്റീന്‍ എന്ന ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശമോ അറിവോ ഇല്ലാതെ ഇത്തരത്തിലുള്ള ടണ്‍കണക്കിന് ആന്റി ബയോട്ടിക്കുകള്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വര്‍ഷം തോറും നൂറുടണിനു മുകളില്‍ കോളിസ്റ്റീന്‍ എന്ന ആന്റിബയോട്ടിക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കോഴികളുടെ അതിവേഗ വളര്‍ച്ചയിലൂടെ ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോഴികള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലേക്കാണ് ഇത്തരം മരുന്നുകള്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യപ്പെടുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ കുത്തിവയ്പ്പ് മൃഗങ്ങളിലും വലിയ മാറ്റങ്ങള്‍ക്കാണ് കാരണമാകുന്നത്. ഇത്തരം മരുന്നുകള്‍ കുത്തിവെച്ച ഇറച്ചി ഭക്ഷിക്കുന്നത്. കുട്ടികളിലെ അമിത വണ്ണത്തിനു മുതൽ ജീവനുവരെ ഹാനിയാണ് എന്ന് വിദഗ്ദർ മുന്നറിയിപ്പ് തരുന്നു. ഇതിന്റെ ഉപയോഗം വര്‍ധിക്കുന്നതോടെ മൊത്തം ജീവി വര്‍ഗത്തിന് തന്നെ വന്‍വിപത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രധാനപ്പെട്ട ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് കൂടുതൽ ആളുകളിൽ എത്തിക്കൂ…

About Intensive Promo

Leave a Reply

Your email address will not be published.