Breaking News
Home / Lifestyle / പണി തുടങ്ങി മോനെ താൽ റെസ്റ്റോറന്റിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റെയ്‌ഡ്‌

പണി തുടങ്ങി മോനെ താൽ റെസ്റ്റോറന്റിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റെയ്‌ഡ്‌

ഇന്നലെ മലയാളികൾ ഏറെ ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു ഹോട്ടൽ തൊഴിലാളിയെ മർദിച്ചത് ചോദ്യം ചെയ്ത ഉടമയും ഗുണ്ടകളും ചേർന്ന് യുവാവിനെ മർദിച്ചു അവശനാക്കിയ സംഭവം..രാഷ്ട്രീയ ഭേദമന്യേ നാനാ ഭാഗത്തു നിന്നും വലിയ പ്രതിഷേധം ഉയർന്നു വന്നു.സോഷ്യൽ മീഡിയ കൂടി അതേറ്റു പിടിച്ചപ്പോൾ കാര്യങ്ങൾ വൈറലായി..

ഊബർ ഈട്സിന്റെ ഓർഡർ എടുക്കാൻ ചെന്ന മർദ്ദനമേറ്റ ജവഹർ എന്ന യുവാവ് കണ്ടത് ഒരു കാരണവും ഇല്ലാതെ മുതലാളി അവിടുത്തെ തൊഴിലാളിയെ മർദിക്കുന്നതു ആയിരുന്നു..ഇത് ചോദ്യം ചെയ്ത ജവഹറിനെ നാല്പത് ലക്ഷം മുടക്കി ഞാൻ ഉണ്ടാക്കിയ ഹോട്ടലിൽ എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യും നീയാരാടാ അത് ചോദിയ്ക്കാൻ എന്ന് ചോദിച്ചു ജവഹറിനെ മുതലാളിയും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദിച്ചു .ഏകദേശം അര മണിക്കൂറോളം ഇത് തുടർന്ന്..തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജവാഹർ ആശുപത്രിയിൽ ചികിത്സയിൽ ആണ് ..

പ്രളയ സമയത്തു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു ആളുകളുടെ പ്രീതി പിടിച്ചു പറ്റിയ ആൾ കൂടി ആണ് ജവാഹർ

ഇവിടെ ഇത്തരം സംഭവങ്ങൾ പതിവാണെന്ന് പരിസരവാസികൾ ഐ വിറ്റ്നസിനോട് പറഞ്ഞു..ആരും പ്രതികരിക്കാൻ തയാർ അല്ലാത്തത് കൊണ്ട് പുറം ലോകം അറിഞ്ഞില്ല എന്ന് മാത്രം..

ജവഹറിനെ മർദിച്ചു അവശനാക്കിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അപകടം മനസിലാക്കിയ മുതലാളി നാസർ ഫേസ്ബുക് ഐ ഡി വരെ മുക്കി ഒളിച്ചു..വൈകിട്ട് ഹോട്ടലിനു നേരെ ആക്രമണം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കുറെ ഗുണ്ടകളെയും കാവൽ നിർത്തിയിരുന്നു.

ഇയാളും പാർട്നെഴ്സും NDF ന്റെ സജീവ പ്രവർത്തകർ ആണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം..ഒരു പാട് ഗുണ്ടകളെയും ഇവർ തീറ്റി പോറ്റുന്നുണ്ട് എന്നാണ് അറിവ്,

എന്നാൽ പരാതി കിട്ടിയ ഉടൻ തന്നെ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന അഥവാ അറപ്പുളവാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ആണ് കണ്ടെത്തിയത്..പലതിനും ആഴ്ചകളോളം പഴക്കം ഉണ്ട്..മാംസങ്ങൾ പഴകിയത് വീണ്ടും വീണ്ടും എണ്ണയിലിട്ട് ചൂടാക്കി വിൽക്കുന്നതായും കണ്ടെത്തി..ഇതെല്ലം പിടിച്ചെടുത്തു നഗര സഭയിൽ പ്രദര്ശനത്തിന് വച്ചിട്ടും ഉണ്ട്.

വില കുറവ് എന്നതിനാൽ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്..എന്നാൽ പഴകിയതും ആളുകൾ ബാക്കി വച്ചതുമായ ഭക്ഷണ സാധനങ്ങൾ ആണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് എന്നാണ് റെയ്ഡിൽ നിന്നുള്ള വിവരം..

എന്തായാലും ഇത്തരം നെറികെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ വിലക്കിനു ശേഷം വീണ്ടും തുറക്കും..നമ്മൾ ആണ് ഇവരെ ബഹിഷ്കരിച്ചു മറ്റുള്ളവർക്ക് ഒരു പാടം ആക്കേണ്ടത്

About Intensive Promo

Leave a Reply

Your email address will not be published.