Breaking News
Home / Lifestyle / പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്നു

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്നു

കളിക്കൂട്ടുകാരായ മോഹന്‍ലാലും പ്രിയദര്‍ശനും ഒരേ കാലത്താണ് സിനിമയിലെത്തുന്നതും പിന്നീട് പ്രശസ്തിയിലേക്കുയരുന്നതും. ലാലിന്റെ മകന്‍ പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും കളിക്കൂട്ടുകാരായിരുന്നു.

ഇരുവരും സിനിമയിലെത്തിയതാകട്ടെ ഒരേ സമയത്തും. ഇപ്പോഴിതാ ഇരു കുടുംബങ്ങളെയും ആഹ്ലാദത്തിലാഴ്ത്തി ഇരുവരും ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്നു. പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മെഗാബഡ്ജറ്റ് ചിത്രത്തില്‍ പ്രണവിന്റെ നായികയായാണ് കല്യാണി എത്തുന്നത്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയത്തിലാണെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ സിനിമയില്‍ ഒരുമിക്കുമ്ബോള്‍ ആരാധകരും ആകാംഷയിലാണ്.

നിലവില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ്. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന മരയ്ക്കാറില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത് ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരാണ്. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന കഥപാത്രങ്ങളായി എത്തും.

ഒന്നാം മരയ്ക്കാറായി മലയാളസിനിമയുടെ കാരണവര്‍ മധുവും അഭിനയിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍, ഡോ.സി.ജെ. റോയി, സന്തോഷ്.ടി.കുരവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.