Breaking News
Home / Lifestyle / സ്വന്തം അമ്മയെ സ്നേഹിക്കുന്ന മകനെ അവന്റെ ഭാര്യയെ സ്നേഹിക്കാൻ കഴിയു

സ്വന്തം അമ്മയെ സ്നേഹിക്കുന്ന മകനെ അവന്റെ ഭാര്യയെ സ്നേഹിക്കാൻ കഴിയു

രാജി, നീ തർക്കിക്കാൻ നിൽക്കണ്ട……… അമ്മ പറയുന്നത് കേട്ടാൽ മതി…………

അതെന്താ വിനുവേട്ടാ… എനിക്ക് മാത്രം വേറൊരു നിയമം ?ഏട്ടത്തി ആഴ്ചയിൽ സ്വന്തം വീട്ടിൽ പോകുന്നു……. മായ ചേച്ചി എല്ലാ ആഴ്ചയും ഇങ്ങോട്ട് വരുന്നുണ്ട്……. പിന്നെ എനിക്കെന്താ എന്റെ വീട്ടിലോട്ടു പോയാൽ ?എന്നും പോകണോന് പറയുന്നില്ലല്ലോ. ഇപ്പൊ എന്റെ അമ്മ ഒന്ന് തെന്നി വീണു. അവിടെ എന്റെ ആവശ്യം ഉണ്ട്. അതാ ചോദിച്ചത്…..

ഞാൻ പറയാനുള്ളത് പറഞ്ഞു… അമ്മ സമ്മതിച്ചാൽ നീ പൊയ്ക്കോ…..

എനിക്ക് അമ്മയുടെ കാര്യം അറിയണ്ട… വിനുവേട്ടൻ സമ്മതം തന്നാൽ മതി……

വിനു ഒന്നും മിണ്ടാതെ നിന്നു.

അല്ലേലും അതങ്ങനെയാ…. ഏട്ടത്തി അമ്മയോട് ചോദിച്ചിട്ട് ആണോ പോണത്…..

വിനു മിണ്ടാതെ കിടന്നു……

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് മനസിലായ രാജി ലൈറ്റ് ഓഫ്‌ ആക്കി കിടന്നു…….
എങ്ങനെ ഒക്കെ നോക്കിട്ടും നിദ്രദേവി കനിഞ്ഞില്ല….

രാജി ഓരോ കാര്യങ്ങൾ ഓർത്തു നോക്കി……

തന്നെ ഇവിടെ കൊണ്ട് വരുമ്പോളേ ഏട്ടത്തിക്ക് ജോലി ഉണ്ട്. ഏട്ടൻ ഗൾഫിൽ ആണ്. ഏട്ടത്തി സ്വന്തം കാര്യം മാത്രെ നോക്കു. ജോലിക്കു പോകണ്ടതപ്പോൾ മുറിയിൽ തന്നെ. മൊബൈലും ലാപ്ടോപ്‌ ഉം.

ആദ്യമൊക്കെ അമ്മ എന്തെങ്കിലും പറയുമായിരുന്നു. അമ്മ എന്തെങ്കിലും പറഞ്ഞാൽ ഏട്ടത്തി ഒരാഴ്ച വീട്ടിൽ പോയി നില്കും.. മകൻ കൈവിട്ടു പോകും എന്നാ ഭയത്തിൽ അമ്മ പിന്നെ ഏട്ടത്തിയെ ഒന്നും പറയാറില്ല….. അമ്മയ്ക്ക് അമ്മയുടെ മരണം വരെ മക്കൾ രണ്ടും അടുത്ത് വേണം…

എല്ലാരോടും ഉള്ള ദേഷ്യം എന്നോട് ആയി. കാരണം ജോലി ഇല്ലാത്ത എനിക്കണല്ലോ. എല്ലാ ജോലിയും ഞാൻ തന്നെ ചെയ്യണം. ഒരു സഹായം പോലും ആരും ചെയ്യില്ല… പുറം പണിക്കു ആരേലും നിർത്താൻ പറഞ്ഞാൽ കേൾക്കില്ല. പണ്ടത്തെ തറവാട് ആണ്…. പ്രതാപo കാട്ടാൻ പശു പശു കോഴി കൃഷി എല്ലാം ഉണ്ട്..

എല്ലാം ഞാൻ തന്നെ ചെയ്യണം.. സ്വന്തം വീട്ടിലേക്കു ഓണത്തിന് മാത്രമേ പോകു. അതും ഒരു ദിവസത്തേക്ക്. വിനുവെട്ടൻ അമ്മ പറയുന്നതിന് അപ്പുറം ചലിക്കില്ല.. പിന്നെ പിന്നെ താനും സൗകര്യപൂർവ്വം അവരെ മറക്കുവാരുന്നു. പക്ഷെ ഇപ്പൊ അമ്മ ഒന്നു വീണു … പൊട്ടൽ ഉണ്ട്… അച്ഛന് ജോലിക്ക് പോണം… അനിയത്തി നഴ്സിംഗ് പഠിക്കുവാന് കോഴിക്കോട്……..
എങ്ങനെ ഒഒക്കെയോ നേരം വെളുപ്പിച്ചു.. അടുക്കളയിൽ കയറി ചായയും കാപ്പിയും ഒരുക്കി വച്ചു….

കുളി കഴിഞ്ഞു വരുമ്പോൾ വിനുവേട്ടൻ കാണുന്നത് ബാഗിൽ തുണി അടുക്കുന്ന എന്നെ ആണ്…

നീ കെട്ടും കെട്ടി എങ്ങോട്ടാണ്…….

വീട്ടിലോട്ടു.

എന്താ രാജി നീ ഈ പറയുന്നേ ഇന്നലെ…….

വിനുവേട്ട, ഞാൻ പോകും കെട്ടിച്ചു വിട്ടാൽ തീരുന്നത് അല്ല പെണ്മക്കളും അച്ഛൻ അമ്മ മാരും തമ്മിലുള്ള ബന്ധം. ഭർത്താവിന്റെ വീട്ടിലെ തിരക്ക് ഒഴിഞ്ഞു അവരെ നോക്കട്ടെ എന്ന് പറയാനും കഴിയില്ല… എന്നെ ഈ പരുവം ആക്കി ഇങ്ങോട്ട് വിട്ടത് അവരാണ്… എനിക്കൊരു കടമ അവരോട് ഉണ്ട്.. ഞാൻ അത് നിറവേറ്റാൻ പോകുന്നു…

പൂമുഖത് അമ്മയുണ്ട്….

അമ്മെ ഞാൻ വീട്ടിലോട്ടു പോകുന്നു.. എന്റെ അമ്മ ഒന്നു വീണു. കാലിനു പൊട്ടൽ ഉണ്ട് . അവിടെ എന്റെ ആവശ്യം ഉണ്ട്… രണ്ട ആഴ്ച കഴിഞ്ഞു വരാം…

അയ്യോ എന്തിനാ രണ്ടാഴ്ച….. ജീവിതകാലം മുഴുവൻ അവിടെ നിന്നോ ….

ശരി ഞാൻ പോകുന്നു….

പോകുന്ന കൊള്ളാം ഇനി മേലിൽ ഈ പടി കേറല്ലു

ഞാൻ വിനുവേട്ടനെ നോക്കി…… ആൾ ഒന്നും മിണ്ടാതെ നിൽപ്പുണ്ട്..

ഞാൻ വിനുവേട്ടന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു.. എന്താ വിനുവേട്ടന്റെ അഭിപ്രായം ??

അമ്മയുടെ തീരുമാനത്തിന്റെ അപ്പുറം എനിക്കൊന്നും പറയാൻ ഇല്ല……..

അമ്മ പുച്ഛത്തോടെ ചിരിക്കുന്നത് ഞാൻ കണ്ടു..

Ok ഭാര്യ വേണം എന്ന് തോന്നുമ്പോൾ വിളിച്ചാൽ മതി ഞാൻ വരാം…. എപ്പോൾ ആയാലും………

വിനുവേട്ടൻ മിണ്ടിയില്ല……….

ഞാൻ അമ്മയുടെ അടുത്ത ചെന്ന് പറഞ്ഞു :വിനുവേട്ടന് അമ്മയെ പേടി ആണ്. അല്ലാതെ സ്നേഹവും ബഹുമാനവും അല്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്നെ വിട്ടു കളയില്ലരുന്നു. കാരണം സ്വന്തം അമ്മയെ സ്നേഹിക്കുന്ന മകനെ അവന്റെ ഭാര്യയെ സ്നേഹിക്കാൻ കഴിയു. അല്ലാത്തത് എല്ലാം കപടം ആണ് ……

പകച്ചു നിൽക്കുന്ന അമ്മയെയും തല കുനിച്ചു നിൽക്കുന്ന വിനുവിനെയും നോക്കി രാജി തല ഉയർത്തി പിടിച്ച് ആ പടികൾ ഇറങ്ങി നടന്നു………………………………

Written By – Sali Pramod

About Intensive Promo

Leave a Reply

Your email address will not be published.