Breaking News
Home / Lifestyle / മനസ്സറിയാത്ത കുറ്റത്തിന് ജീവനും ജീവിതവും നഷ്ടപ്പെടുത്തല്ലേ

മനസ്സറിയാത്ത കുറ്റത്തിന് ജീവനും ജീവിതവും നഷ്ടപ്പെടുത്തല്ലേ

ലോകത്തിലെതന്നെ ഏറ്റവുമധികം വിദേശ സഞ്ചാരികൾ ഉള്ള ഒരു നാടായിരിക്കും ഒരു പക്ഷേ കേരളം. ഓരോ ദിവസവും യൂ എ ഇ യിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും കേരളത്തിൽ നിന്നും പറന്നുയരുന്നവരുടെ കണക്ക് വളരെ വലുതാണ്. ജോലി തേടിയും ജോലിസ്ഥലത്തേക്കുമാണ് 90 % ആളികളും കേരളത്തിൽ നിന്നും വിദേശ യാത്ര നടത്തുന്നത്. പതിറ്റാണ്ടുകളായുള്ള ഈ പ്രവാസ പാരമ്പര്യം എന്നെന്നും നിലനിൽക്കുന്നതുമാണ്. മലയാളിയുടെ ജീവിത, സാമ്പത്തിക നിലവാരം ഉയർത്തുന്നതിൽ ഗൾഫിന്റെ സ്വാധീനം വളരെ വലുതാണ്.

സ്വന്തം തറവാട്ടിൽ ഒരു ഗൾഫുകാരനെങ്കിലും ഇല്ലാത്ത ഒരു മലയാളിപോലും ഉണ്ടാകില്ല. അത്രയ്ക്ക് ശക്തമാണ് കേരളത്തിലെ ഗൾഫ് സ്വാധീനം. അതുകൊണ്ടാണ് ഈ വാർത്ത ഇവിടെ പ്രസക്തമാകുന്നത്. ഒരിക്കലും മനസാവാചാ അറിയാത്ത കുറ്റത്തിന് ഗൾഫിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആളുകൾ ഒരുപാടുണ്ട്. അതിൽ പ്രധാനമാണ് നിരോധിച്ച വസ്തുക്കൾ നമ്മുടെ കൈയ്യിൽ നിന്നും എയർപോർട്ടിൽ അധികൃതർ പിടികൂടുന്നതും തുടർന്നുള്ള നിയമ നടപടികളും. ആ വസ്തുക്കളിൽ പലതും നാട്ടിൽ സുലഭമായതും പതിവായി ഉപയോഗിക്കുന്നതുമായിരിക്കും. ചിലപ്പോൾ സുഹൃത്തുക്കൾക്ക് നൽകാൻ അവരുടെ വീട്ടിൽ നിന്നും തന്നുവിട്ടതുമാകാം.

ഓരോ രാജ്യത്തും ഓരോ വസ്തുക്കൾക്കുമാണ് നിയന്ത്രണവും നിരോധനവും ഇത് തിരിച്ചറിയാത്തതിനാലാണ് ആളുകൾ ഈ കുരുക്കിൽ അറിയാതെ ചാടുന്നത്. ചില വസ്തുക്കൾ പിടിച്ചെടുത്താൽ 24 വർഷം വരെ ജാമ്യമില്ലാ തടവും ചിലതിന് വധശിക്ഷ പോലും ലഭിക്കാം എന്നുള്ളതാണ് ഈ നിയമങ്ങളുടെ ഗൗരവം.
മയക്കുമരുന്നിന്റെ വ്യാപനത്തെ പരിപൂർണ്ണമായി പ്രതിരോധിക്കാൻ നിലവിലുള്ള നിയമത്തെ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് പല അറബ് രാജ്യങ്ങളും. അത് പ്രകാരം നാട്ടിൽ പതിവായി ഉപയോഗിക്കുന്ന പല വസ്തുക്കളും അവിടെ നിരോധിതവും കൈവശം വച്ചാൽ ശിക്ഷാർഹവുമാണ്.

ഇവിടെ നമ്മുടെ പല ആഹാര പദാർത്ഥങ്ങളിലും ചേർക്കുന്ന ഒരു വസ്തുവാണ് ”കസ്‌കസ്”. ബിരിയാണി മുതൽ കുലുക്കി സർബത്തിൽ വരെ ചേർക്കുന്ന പ്രധാന ചേരുവ. ഈ കസ്‌കസ് പോലും ഇപ്പോൾ അവിടെ നിരോധിച്ചിരിക്കുകയാണ് എയർപോർട്ടിൽ വച്ച് വെറും കസ്‌കസ് കണ്ടെടുത്താൽ പോലും ലഭിക്കുന്നത് വലിയ ശിക്ഷയാണ്. അതുപോലെ പല വേദന സംഹാരികളായ ഗുളികകളും ഓയിന്റ്മെന്റുകളും വരെ ഈ ഗണത്തിൽ പെട്ടിട്ടുണ്ട്. ട്രെമഡോൾ എന്ന വേദന സംഹാരി ഗുളികയടക്കം വിഷാദ രോഗത്തിന് പതിവായി കഴിക്കുന്ന മരുന്നുകൾ വരെ നമ്മുടെ നാട്ടിൽ മരുന്നും ഗൾഫ് രാജങ്ങളിൽ മയക്കുമരുന്നിന്റെ ഗണത്തിൽ പെട്ടവയുമാണ്.

ഫുൾ കോൺട്രോൾഡ് ഡ്രഗ് എന്നാണ് ഇത്തരം മരുന്നുകൾ അറിയപ്പെടുന്നത്. മരുന്നുകൾ കൊണ്ടുപോകേണ്ടത് അത്യാവശ്യമായാൽ ചെയ്യേണ്ടത് ആ മരുന്നുകളുടെ പ്രിസ്‌ക്രിപ്‌ഷൻ തിരുവനന്തപുരത്തുള്ള U A E യുടെ എംബസിയിലുള്ള കോൺസുലേറ്റിൽ ഹാജരാക്കി അറ്റസ്റ്റ് ചെയ്യുകയും മരുന്നിനൊപ്പം ഈ സിർട്ടിഫിക്കറ്റ് കയ്യിൽ കരുതുകയും ചെയ്യുക എന്നതാണ്. ഓർക്കുക പരമാവധി ഒരുമാസമാണ് ഈ അറ്റസ്റ്റഡ് സർട്ടിഫിക്കറ്റിന്റെ വാലിഡിറ്റി. ഒരു കാരണവശാലും കൊണ്ടുപോകാൻ അനുവദിക്കാത്ത മരുന്നുകളും ഉണ്ട് അവയുടെ വിവരങ്ങളും അവിടെനിന്നും ലഭ്യമാകും.

മനസിൽ പോലും വിചാരിക്കാത്ത കാരണങ്ങൾ മൂലം വിദേശത്തെ എയർപോർട്ടിൽ പിടിവീഴാതിരിക്കാൻ, നിയമ നടപടിയും ശിക്ഷയും ലഭിക്കാതിരിക്കാൻ അതുമൂലം ജീവനും ജീവിതവും ഇരുളടയാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുക്കുക.

വളരെ പ്രധാനപ്പെട്ട ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് ജനങ്ങളിൽ എത്തിക്കൂ…

വിവരങ്ങളടങ്ങിയ വീഡിയോ കാണാം :-

About Intensive Promo

Leave a Reply

Your email address will not be published.