Breaking News
Home / Lifestyle / ഒരു വിശുദ്ധൻ ജയിലിൽ കിടക്കുന്നതായി ദർശനം ലഭിച്ചു അത് ഫ്രാങ്കോ ബിഷപ്പായിരുന്നു ഞെട്ടിച്ച് വികാരി അച്ചൻ

ഒരു വിശുദ്ധൻ ജയിലിൽ കിടക്കുന്നതായി ദർശനം ലഭിച്ചു അത് ഫ്രാങ്കോ ബിഷപ്പായിരുന്നു ഞെട്ടിച്ച് വികാരി അച്ചൻ

ഫ്രാങ്കോയേ വിശുദ്ധനായി പ്രഖ്യാപിച്ച് വികാരി അച്ചൻ പള്ളിയിൽ. ഈ വാർത്ത വന്നിരിക്കുന്നത് സിസ്റ്റർ ലൂസിയേ സമരത്തിനു പോയി എന്ന പേരിൽ അപമാനിക്കുകയും, സഭാ ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്ത മാനന്തവാടി രൂപതയിൽ നിന്നു തന്നെ. മാനന്തവാടി രൂപതയിലെ വടക്കനാട് ഇടവക വികാരി തോമസ് എന്ന ജോബിക്കാണ്‌ ഞായറാഴ്ച്ച പുലർച്ചെ ഉറക്കത്തിൽ ദിവ്യ ദർശനം ഉണ്ടായത്.

ഇത് തുടർന്ന് ഞായറാഴ്ച്ച കുർബാന മദ്ധ്യേ പള്ളിയിൽ അറിയിക്കുകയായിരുന്നു. ഫാ. ജോബി തന്നെ പറയുന്നത് ഇങ്ങിനെ. പുലർച്ചെയായിരുന്നു ദർശനം ലഭിച്ചത്. ഒരു വിശുദ്ധൻ ജയിലിൽ കിടക്കുന്നു. അത് ബിഷപ്പ് ഫ്രാങ്കോ ആയിരുന്നു. വിശുദ്ധനായ ഫ്രാങ്കോ ജയിലിൽ കിടക്കുന്നതാണ്‌ കണ്ടത്. ഇതോടെ എനിക്ക് പൂർണ്ണമായി ഉറപ്പായി ഫ്രാങ്കോ ബിഷപ്പ് പൂർണ്ണമായി നിരപരാധിയെന്ന്. അങ്ങിനെ തന്നെ നമ്മൾ വിശ്വസിക്കണം. വൈദീകൻ പറഞ്ഞു.

പള്ളി കുർബാന മദ്ധ്യേ പോലും ഫ്രാങ്കോയേ പോലുള്ള കേരളാ പോലീസ് സ്ഥിരീകരിച്ച പക്ക ക്രിമിനലിനേ വിശുദ്ധനായി പ്രഖ്യാപിച്ച വൈദീകന്റെ ദർശനവും വരവും അപാരം തന്നെ. ഫ്രാങ്കോ ആരാധന ഭ്രാന്ത് ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ഉണ്ടാകും എന്ന് വാട്സപ്പിൽ കമന്റുകൾ നിറഞ്ഞു. എന്തായാലും സിസ്റ്റർ ലൂസിയേ വിലക്കിയ മാന്തവാടി രൂപതയിൽ എന്തൊക്കെയാണ്‌ നടക്കുന്നത്.

ഇനി കോടതി ഫ്രാങ്കോയേ വെറുതേ വൈദീകന്റെ ദർശനം ദിവ്യ ദർശനമായി സഭ വാഴ്ത്തും. ദർശനം ലഭിച്ച ഫാ ജോബിയും വിശുദ്ധ പദവിയിലേക്ക് വന്നേക്കാം. പീഢന ഫ്രാങ്കോയും മാലയിട്ട് വിശുദ്ധനേ സ്വീകരിക്കും. നേർച്ചപെട്ടിയും, പള്ളികളും ഫ്രാങ്കോയുടെ പേരിൽ ചിലപ്പോൾ അടുത്ത നൂറ്റാണ്ടിൽ വന്നേക്കാം. ഫ്രാങ്കോയുടെ പീഢാനുഭവം കത്തോലിക്കാ പീഢനമായും രക്ത സാക്ഷിത്വവുമായും സഭയുടെ ചരിത്രമായേക്കാം.

ഒന്ന് ആലോചിച്ച് നോക്കുക.കാര്യങ്ങളുടെ പോക്ക്.നാളെ വിശ്വാസികൾ ഫ്രാങ്കോ പുണ്യാളനോട് പറഞ്ഞ് ശിപാർശ ചെയ്താലേ ഈശോ പ്രാർഥന കേൾക്കൂ. പീഢകകരുടെയും നീതി നിഷേധിക്കുന്നവരുടേയും മധ്യസ്ഥനായി ഫ്രാങ്കോ ഉയർത്തപ്പട്ടാൽ നാളെ ഫ്രാങ്കോയുടെ രൂപത്തിനു മുന്നിൽ വിശ്വാസികൾ പ്രാർഥിക്കേണ്ടിവരും. എല്ലാം സഭയും മെത്രാനും ഒക്കെ തീരുമാനിക്കും

About Intensive Promo

Leave a Reply

Your email address will not be published.