Breaking News
Home / Lifestyle / സർജിക്കൽ സ്ട്രൈക്കിനു സാധ്യത, സൂചന നല്കി കരസേനാ മേധാവി

സർജിക്കൽ സ്ട്രൈക്കിനു സാധ്യത, സൂചന നല്കി കരസേനാ മേധാവി

കാശ്മീരിൽ സ്ഥിതി ഗുരുതരമാകുന്നു. ഇന്ത്യ പാക്കിസ്ഥാൻ മണ്ണിലേക്ക് കടന്നു കയറി സർജിക്കൽ സ്ട്രൈക്കിനായി വൻ ഒരുക്കങ്ങൾ നടത്തുന്നതായി വിവരം. കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. തീവ്രവാദികള്‍ക്ക് നേരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായിരിക്കുന്നുവെന്നാണ് ബിപിന്‍ റാവത്ത് പ്രഖ്യാപിച്ചു. ഇതെല്ലാം കണ്ട് സൈന്യത്തോട് ശാന്തമായി ഇരിക്കാൻ പറയാനാവില്ല. അവർ പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്‌.

പാകിസ്താന്‍ സര്‍ക്കാരിന് അവരുടെ സൈന്യത്തെയോ ഐഎസ്ഐയെയോ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അതിര്‍ത്തി ശാന്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. അവര്‍ ചെയ്ത അത്ര പൈശാചികമായ രീതിയിലായിരിക്കില്ല അതെന്നും ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അടുത്ത സർജിക്കൽ സ്ട്രൈക്ക് ഒരു യുദ്ധത്തിലേക്ക് വഴുതി വീഴുമോ എന്ന് ഭയമുണ്ട്.കാരണം പാക്കിസ്ഥാൻ ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചടി നടത്തിയാൽ യുദ്ധം ആയി അത് മാറും. ചൈനയുടെ സഹായമോ പിന്തുണയോ ഉണ്ടായാൽ പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ തിരിച്ചടിക്കും. യുദ്ധത്തിനായി പൂർണ്ണ ഒരുക്കം നടത്തിയ ശേഷമാകും സർജിക്കൽ സ്ട്രൈക്ക് എന്നും അറിയുന്നു

ഇതിനിടെ മുമ്പ് നടന്ന സർജിക്കൽ സ്ട്രൈക്കിൽ പാക്കിസ്ഥാനിൽ കടന്നപ്പോൾ അവിടുത്തേ പട്ടികളേ വിരട്ടാൻ പുലി മൂത്രം ഉപയോഗിച്ചു എന്ന മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കറുടെ വെളിപ്പെടുത്തൽ ഏറെ വൈറലായി. ശരിക്കും ഇത്തരമൊരു യുദ്ധ തന്ത്രം സ്വീകരിച്ചിരുന്നതായി സൈനീക അന്ന് ദൗത്യത്തിൽ പങ്കെടുത്തവരും സമ്മതിക്കുന്നു. അര്‍ധരാത്രി അതിര്‍ത്തി കടന്നുള്ള ആക്രമണപദ്ധതി തയ്യാറാക്കുമ്പോള്‍ ആ പ്രദേശത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തിരുന്നു. തെരുവ് നായ്ക്കള്‍ ധാരാളമുള്ള മേഖലയായിരുന്നു അത്. ആ സാഹചര്യത്തില്‍ ചെറിയ ആളനക്കം പോലും പ്രശ്‌നമാകും.

പാകിസ്താന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താനുള്ള സേനയുടെ ദൗത്യം പട്ടി കുരച്ചാലോ സേനയെ അവ പിന്തുടര്‍ന്നാലോ പാളിപോയേക്കാം എന്ന് അവസ്ഥയും സംജാതമായിരുന്നു. കയ്യില്‍ അത്യാധുനിക ആയുധം കരുതിയതുകൊണ്ട് ഇവിടെ പ്രയോജനമുണ്ടാകില്ല. മറിച്ച് പട്ടിയെ ആ ഭാഗത്തേക്ക് വരാതെ മാറ്റി നിര്‍ത്തണം. അതിനായിട്ടാണ് ജൈവ മാര്‍ഗം എന്ന നിലയില്‍ പുലിമൂത്രം കരുതിയത്. പുലിമൂത്രത്തിന്റെ ഗന്ധമടിച്ചാല്‍ പട്ടികള്‍ പേടിച്ച് അകന്ന് പോകും.

ഇതിനായിരുന്നു പുലി മൂത്രം എന്ന ജൈവ ആയുധം ഉപയോഗിച്ചത്. ഇക്കുറി പാക്കിസ്ഥാനിലേക്ക് ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തുന്നത് വൻ തയ്യാറെടുപ്പുകളോടെ ആയിരിക്കും എന്നുറപ്പ്. അതായത് ഒരു യുദ്ധ ഒരുക്കം തന്നെ നടത്തിയിട്ടായിരിക്കും ഇതുണ്ടാവുക. കാരണം ചൈന പാക്കിസ്ഥാനേ പ്രകോപിപ്പിച്ചാൽ കാര്യങ്ങൾ വഷളാകും എന്നും ഇന്ത്യക്കറിയാം. ഒരു യുദ്ധം ഉണ്ടായാൽ പാക്ക് അധിനിവേശ കാശ്മീർ ആയിരിക്കും ഇന്ത്യയുടെ മുഖ്യ ലക്ഷ്യം. കാരണം അവിടെ ജനങ്ങളിൽ പോലും നല്ലൊരു വിഭാഗം ഇന്ത്യൻ യൂണ്യനിൽ ലയിക്കണം എന്ന ആഗ്രഹക്കാരാണ്‌

About Intensive Promo

Leave a Reply

Your email address will not be published.