Breaking News
Home / Lifestyle / മണിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നായികയാരാണ്

മണിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നായികയാരാണ്

കറുപ്പിന് ഏഴഴകെന്ന് പൊതുവെ പറയാറുണ്ടെങ്കിലും ഇന്നും ആ നിറത്തെ അവഞ്ജയോടെ നോക്കിക്കാണുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിറത്തിന്റെ പേരില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പല താരങ്ങളും തുറന്നുപറയാറുമുണ്ട്. അത്തരത്തിലുള്ള അനുഭവത്തെക്കുറിച്ച് വാചാലനായിട്ടുള്ള താരമാണ് കലാഭവന്‍ മണി.

തന്നോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നായികയെക്കുറിച്ച് അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു. തന്റെ കളറായിരുന്നു ആ നായികയ്ക്ക് തടസ്സം. ഇതേക്കുറിച്ചുള്ള നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അപ്രതീക്ഷിതമായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അതുല്യ പ്രതിഭയെ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് മലയാളികള്‍.

കലാഭവന്‍ മണിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി തിയേറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. പ്രഖ്യാപനം മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയ സിനിമയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ട്രെയിലര്‍ വൈറലായിരുന്നു.

അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രമൊരുക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ഒപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചു

കലാഭവന്‍ മണിയാണ് നായകനെന്ന് അറിഞ്ഞതിന് ശേഷം അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ലെന്ന് മലയാളത്തിലെ ഒരു അഭിനേത്രി പറഞ്ഞിരുന്നതായും ആ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വാല്‍ക്കണ്ണാടി എന്ന സിനിമയുടെ സമയത്തായിരുന്നു ഇത്തരത്തിലൊരു സംഭവം നടന്നത്. മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് ആ താരത്തിന് സംഭവിച്ച കാര്യങ്ങളെക്കുറിച്ചൊക്കെ സിനിമാപ്രേമികള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സംഭവം കൂടിയായിരുന്നു ഇത്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമയൊരുക്കുമ്പോള്‍ എല്ല കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചിരുന്നു. അതിനിടയിലാണ് ഈ സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയത്. അന്വേഷിച്ചപ്പോള്‍ ആ സംഭവം ശരിയായിരുന്നുവെന്നാണ് അറിഞ്ഞത്. മണിയോടൊപ്പം അഭിനയിക്കാന്‍ ഈ നായിക മാത്രമല്ല പ്രമുഖ താരങ്ങളും വിസമ്മതിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സിനിമാജീവിതം മാറി മറിഞ്ഞപ്പോള്‍ ആദ്യം അവഗണിച്ചവരൊക്കെ കൂടെ നിന്നിരുന്നുവെന്നുള്ളത് മറ്റൊരു കാര്യം.

സിനിമയില്‍ പുനരാവിഷ്‌ക്കരിച്ചു

ചാലക്കുടിക്കാരന്‍ ചങ്ങാതിക്കായി ഈ സംഭവം പുനരാവിഷ്‌ക്കരിച്ചിരുന്നുവെന്ന് വിനയന്‍ പറയുന്നു. മണിയേറെ ഇഷ്ടപ്പെട്ടിരുന്ന ആ അഭിനേത്രിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയും ഇരുവരും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. കൊച്ചിയില്‍ വെച്ചായിരുന്നു ഈ രംഗം ചിത്രീകരിച്ചിരുന്നത്. അവസാന സമയത്ത് പ്രധാനപ്പെട്ട അവസരങ്ങള്‍ തേടിയെത്തിയിട്ട് പോലും മണി അഭിനയിച്ചിരുന്നില്ല. കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയായിരുന്നു അദ്ദേഹം കടന്നുപോയത്.

ഹണി റോസും രാജാമണിയും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ രാജാമണിയും ഹണി റോസുമാണ് ഈ രംഗത്ത് അഭിനയിച്ചത്. കവിത എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിക്കുന്നത്. നായികയ്ക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നു മണി. അവരെ തെലുങ്കിലേക്ക് പരിഗണിക്കുന്നതിന് കാരണക്കാരനായും അദ്ദേഹമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവത്തെക്കുറിച്ചാണ് മണി കവിതയോട് ചോദിച്ചത്. നായിക തന്നെ അവഗണിച്ചിരുന്നുവെന്ന കാര്യത്തെക്കുറിച്ച് മണി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

നടിയോട് ചോദിച്ചിരുന്നു

യഥാര്‍ത്ഥത്തില്‍ മണി ആ നായികയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. തന്റെ നിറത്തിന്റെ പ്രശ്‌നം കൊണ്ടാണോ അതോ തന്നെ പരിഹസിക്കാന്‍ വേണ്ടിയായിരുന്നോ അന്നങ്ങനെ ചെയ്തതെന്ന് താരം നേരിട്ട് ചോദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ചേര്‍ത്തൊരുക്കുന്ന സിനിമയിലും അതാവര്‍ത്തിക്കുകയായിരുന്നു. മണിച്ചേട്ടനാവുകയെന്ന വെല്ലുവിളി ഏറ്റെടുത്തതിനെക്കുറിച്ച് നായകനായ രാജാമണി നേരത്തെ തുറന്നുപറഞ്ഞിരുന്നു. ചാലക്കുടിയിലൂടെ നടന്നപ്പോള്‍ അദ്ദേഹത്തിനെ പോലെ തന്നെയുണ്ടെന്ന് പറഞ്ഞ് പലരും അടുത്ത് വന്നപ്പോഴാണ് തനിക്ക് ആശ്വാസമായതെന്ന് താരം വ്യക്തമാക്കിയിരുന്നു.

പ്രതീക്ഷയോടെ ആരാധകര്‍

ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷ ഇരട്ടിച്ചിരിക്കുകയാണ്. പല ചോദ്യങ്ങള്‍ക്കമുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് പ്രചരിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ ട്രെയിലറിലും സൂചിപ്പിച്ചിട്ടുണ്ട്. കേവലമൊരു ബയോപ്പിക്കിനും അപ്പുറത്ത് ജീവിതങ്ങള്‍ കൂടിയുള്ള ചിത്രമാണിതെന്നും വിനയന്‍ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.