Breaking News
Home / Lifestyle / മോഹൻലാലോ മമ്മൂട്ടിയോ മികച്ച നടൻ ഓരോ മലയാളിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു ചർച്ചയിൽ ഭാഗം ആയിട്ടുണ്ടാകും

മോഹൻലാലോ മമ്മൂട്ടിയോ മികച്ച നടൻ ഓരോ മലയാളിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു ചർച്ചയിൽ ഭാഗം ആയിട്ടുണ്ടാകും

മോഹൻലാലോ മമ്മൂട്ടിയോ മികച്ച നടൻ ?

ഓരോ മലയാളിയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു ചർച്ചയിൽ ഭാഗം ആയിട്ടുണ്ടാകും. പൊതുവെ ഈ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന പൊതു അഭിപ്രായം “മോഹൻലാൽ കഥാപാത്രം ആയി മാറും പക്ഷെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണു ”

എന്തൊക്കൊണ്ടോ ഇതിനു വിരുദ്ധമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതായത് മമ്മൂട്ടി കഥാപാത്രമായി അടിമുടി മാറും , പക്ഷെ മോഹൻലാൽ അതിവിദഗ്ധമായി അതിനെ മോഹൻലാലാക്കി അവതരിപ്പിക്കും

നമുക്ക് ഒരു പരീക്ഷണം നടത്താം ; മമ്മൂട്ടിയെയും മോഹൻലാലിനെയും അറിയാത്ത ഏതെങ്കിലും ഒരു രാജ്യക്കാരനെ കണ്ടു പിടിക്കുക. അയാൾക്ക് ഇരുവരുടെയും മികച്ച 7 പടങ്ങൾ കാണാൻ കൊടുക്കുക

മമ്മൂട്ടിയുടെ; സൂര്യമാനസം , മൃഗയ , വാത്സല്യം , അംബേദ്ക്കർ , പാലേരി മാണിക്ക്യം , രാജ മാണിക്യം , കറുത്ത പക്ഷികൾ എന്ന സിനിമകൾ കാണിക്കുന്നു. മോഹൻലാലിന്റെ ദേവാസുരം , സദയം , കിരീടം , ഭ്രമരം , തന്മാത്ര , വാനപ്രസ്ഥം തുടങ്ങിയ സിനിമകളും കാണിക്കുക.

സിനിമ കാണുന്ന ആൾക്ക് ആദ്യത്തെ സിനിമകളിൽ എല്ലാം തന്നെ അഭിനയിച്ചത് ഒരാൾ തന്നെ ആണോ എന്ന് സംശയം തോന്നും . മേക് അപ്പിന്റെ കാര്യമല്ല പറയുന്നത് , നടപ്പിലും ഭാഷയിലും , നോട്ടത്തിലുമൊക്കെ സൂര്യമാനസവും വാത്സല്യവും രണ്ടു ധ്രുവങ്ങളിൽ ആണ് ഈ മാനറിസങ്ങളിൽ ഒന്ന് പോലും കടന്നു വരാത്ത വേറെ ഒരു ധ്രുവമാണ് പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി . അതായത് ഒന്നിൽ നിന്ന് വേറൊന്നിലേക്കു പോകുമ്പോൾ പൂർണ്ണമായും മാനറിസങ്ങൾ മാറ്റാൻ മമ്മൂട്ടിക്ക് കഴിയുന്നു . ഇതിൽ വാത്സല്യം ഒഴികെ ഒന്നിലും മമ്മൂട്ടി എന്ന വ്യക്തിയുടെ മാനറിസങ്ങൾ കാണാൻ കഴിയില്ല

പക്ഷെ മോഹൻലാലിന്റെ 7 പടത്തിലും അഭിനയിച്ചത് മോഹൻലാൽ എന്ന നടൻ തന്നെ ആണെന്ന് പെട്ടെന്ന് മനസ്സിലാകും. കാരണം ഇതിൽ വാനപ്രസ്ഥം ഒഴികെ എല്ലാ സിനിമകിലും മോഹൻലാൽ എന്ന വ്യക്തിയുടെ ചെരിവും മാനറിസങ്ങളും കടന്നു വരുന്നുണ്ട് . അതായത് കഥാപാത്രമാകുന്നതിന് പകരം ; മോഹൻലാൽ ആ കഥാപാത്രത്തെ മോഹൻലാലിലേക്ക് ആക്കി പ്രെസെന്റ് ചെയ്യുകയാണ് . (തീർച്ചയായും വളരെ ബുദ്ധിമുട്ടുള്ള ഒരു മെത്തേഡ് തന്നെ ആണത് ) അത് തന്നെ ആണ് അദ്ദേത്തിന്റെ അഭിനയത്തിൽ വളരെ അധികം സ്വാഭാവികത തോന്നുന്നതും .

ഈ രണ്ടു നടന്മാരെയും എനിക്കിഷ്ടമാണ് , മമ്മൂട്ടിക്ക് ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ മോഹൻലാലിന് പറ്റും . അത് പോലെ നടൻ അമിതമായ ഭാവന ഉപയോഗിക്കേണ്ട ചരിത്ര അല്ലെങ്കിൽ നോൺ റിയലിസ്റ്റിക് കഥാപാത്രങ്ങൾ മമ്മൂട്ടിക്കാണ് കൂടുതൽ വഴങ്ങുക

തികച്ചും “ആക്ടിങ് ” എന്ന പ്രക്രിയയിൽ രണ്ടു പേരും പുലർത്തുന്ന വ്യത്യസ്തമായ സമീപനത്തെ കുറിച്ച് എന്റെ വ്യക്തിപരമായ അഭിപ്രായം ആണിത് . നിങ്ങള്ക്ക് എന്ത് തോന്നുന്നു

About Intensive Promo

Leave a Reply

Your email address will not be published.