Breaking News
Home / Lifestyle / സാമ്പത്തിക തട്ടിപ്പുകാര്‍ ബന്ധുക്കളും കുടുംബക്കാരുമായ കോടീശ്വരന്മാര്‍

സാമ്പത്തിക തട്ടിപ്പുകാര്‍ ബന്ധുക്കളും കുടുംബക്കാരുമായ കോടീശ്വരന്മാര്‍

ബാങ്ക് വായ്പ തട്ടിപ്പിന്റെ വാര്‍ത്തകളാണ് എങ്ങും. ഞെട്ടിക്കുന്ന സാമ്പത്തിക അപഹരണങ്ങളാണ് ബാങ്കുകള്‍ വഴി നടന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ധനികരായ വ്യക്തികളാണ് കോടാനുകോടികള്‍ തട്ടിച്ച് കേസുകളിലെ പ്രതികള്‍. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ഒരു സര്‍ക്കാരിനും കഴിയുന്നില്ല. അതിന് രാഷ്ട്രീയമായും മറ്റും പല കാരണങ്ങളുണ്ട്. ഇവരെല്ലാം പരസ്പരം ബന്ധുക്കളാണെന്നതാണ് അതിലെ പ്രധാന കാരണം

വിദേശ വ്യവസായി കുടുംബങ്ങള്‍ക്കിടയിലും പരസ്പര വിവാഹം ഉണ്ടാകാറുണ്ട് എങ്കിലും വ്യവസായ വരേണ്യ വിഭാഗത്തിലെ പുത്രന്മാരും പുത്രിമാരും ബന്ധുക്കളും മറ്റു കോര്‍പറേറ്റ് കുടുംബങ്ങളുടെ മരുമകനും മരുമകളും ആകുന്നത് ഇന്ത്യയിലാണ് കൂടുതല്‍.

വീഡിയോകോണ്‍ ചീഫ് വേണുഗോപാല്‍ ഥൂത്തിന്റെ അനന്തിരവന്‍ സൗരഭ് 2010 ല്‍ പ്രശാന്ത് ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ചെയര്‍മാന്‍ സഞ്ജയ് സിംഗലിന്റെ മകളെ (രാധിക) വിവാഹം ചെയ്തു. റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ സഹോദരി വിവാഹം ചെയ്തിരിക്കുനത് ഗോവയിലെ സാല്‍ഗോക്കര്‍ കുടുംബത്തത്തില്‍ നിന്നാണ്.

പലപ്പോഴും, സിഇഒമാരും വ്യവസായികളും പറയുന്നത്, ഈ വിവാഹങ്ങള്‍ കേവലം യാദൃശ്ചികമായി സംഭവിക്കുന്നതാണ്, കാരണം അവര്‍ സമാന പശ്ചാത്തലങ്ങളില്‍ നിന്നും സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. പൊതുമേഖലാ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് എന്ന് വിശേപ്പിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടത്തിയ നിരവ് മോദി അംബാനിയുടെയും അദാനിയുടെയും ബന്ധുവാണ്.

നിരവ് മോദിയുടെ സഹോദരന്‍ നിഷാല്‍ മുകേഷ് അംബാനിയുടെ മരുമകള്‍ ഇഷതേ സാല്‍ഗോക്കറിനെ ആണ് വിവാഹം കഴിച്ച്ചിരികുന്നത്. നിരവ് മോദിയുടെ കമ്പനികളില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനി, ധീരുഭായ് അംബാനിയുടെ അനന്തരവന്‍ ആണ്. കൂടാതെ മുകേഷ്, അനില്‍ അംബാനി എന്നിവരുടെ കസിന്‍ കൂടിയാണ്.

3,696 കോടി രൂപയുടെ ബാങ്ക് ലോണ്‍ തട്ടിപ്പ് നടത്തിയ റോമോമാക് പ്രൊമോട്ടര്‍ വിക്രം കോത്താരിയും കുടുംബത്തിനും വ്യവസായി ഗൌതം അദാനിയുമായാണ് ബന്ധം. വിക്രം കോത്താരിയുടെ മകള്‍ നംരാത ഗൗതം അദാനിയുടെ അനന്തിരവന്‍ പ്രണവ് അദാനിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്.

നീരവ് മോദിയെ പോലെ ബാങ്ക് തട്ടിപ്പ് നടത്തിയിട്ടുള്ള മറ്റൊരു വജ്ര വ്യാപാരിയായ ജതിന്‍ മേത്തയും അദാനിയുടെ ബന്ധുവാണ്. അദാനിയുടെ സഹോദരന്റെ മകളെയാണ് മേത്തയുടെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഏഷ്യന്‍ മുതലാളിത്തത്തില്‍ വിവാഹങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍, ബന്ധുബന്ധങ്ങള്‍ എന്നിവ ഒരു വലിയ പങ്കു വഹിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published.