സൂപ്പർ താരങ്ങൾ സ്വന്തമാക്കാൻ കൊതിച്ച വരിക്കാശ്ശേരി മനയുടെ യഥാർത്ഥ ഉടമ ….
ഒറ്റപ്പാലത്തുകാരുടെ ഹരിയേട്ടൻ –
അഭ്രപാളിയിലൂടെ ഭൂമി മലയാളം മുഴുവൻ പ്രശസ്തി നേടിയ ഒറ്റപ്പാലത്തെ വരിക്കാശേരി മനയുടെ യഥാർത്ഥ ഉടമയുടെ വിശേഷങ്ങളാണ് ഈ പോസ്റ്റ്.
വരിക്കാശ്ശേരി മനയുടെ ഉടമസ്ഥർ സംബന്ധിച്ച് ഒട്ടേറെ തെറ്റായ പ്രചാരണങ്ങൾ നിലനിൽക്കുന്നുണ്ട്. മോഹൻലാലും, ജയറാമും അടക്കം പല താരങ്ങളുടെയും പേരുകൾ ഇത്തരത്തിൽ പ്രചരിച്ചിട്ടുണ്ട്.
മോഹൻലാൽ മന വാങ്ങിയതായി വ്യാപകമായ പ്രചാരണമുണ്ടായി.ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ം നെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ വരിക്കാശേരി മന മോഹൻലാലിന് നൽകിയ പിന്തുണ വളരെ വലുതാണ്. അത് കൊണ്ട് തന്നെ മനയോട് മോഹൻലാലിന് വൈകാരിക ബന്ധം നിലനിൽക്കുന്നുണ്ട്.
ഹരിയേട്ടന്റെ ചിത്രങ്ങൾ താഴെ കാണാം
തന്റെ ഇഷ്ട്ടപ്പെട്ട ഇടങ്ങളിലൊന്നായി ഒറ്റപ്പാലവും, വരിക്കാശേരി മനയുമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. പിന്നെ, ഒറ്റപ്പാലവുമായി ഏറെ അടുപ്പമുള്ള നടൻ ജയറാമിന്റെ പേരും ഉടമസ്ഥരുടെ പട്ടികയിൽ സജീവമായി പ്രചരിച്ചു. എന്നാൽ, ഇവരടക്കം മലയാള സിനിമയിലെ പലരും സ്വന്തമാക്കാൻ കൊതിച്ചതാണ് ഈ മനയെന്നതും സത്യം .
ഈ താരങ്ങളുമായും, മലയാള സിനിമ ലോകവുമായും ഏറെ അടുപ്പമുള്ള ഒറ്റപ്പാലത്തെ ആന ഉടമസ്ഥൻ കൂടിയായ വി.ഹരിദാസ് എന്ന ഹരിയേട്ടനാണ് മനയുടെ ഉടമസ്ഥൻ – ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന് കീഴിലാണ് മനയുടെ സംരക്ഷണവും, നടത്തിപ്പും.ഹരിയേട്ടന്റെ സുഹൃത്തുക്കളും, വിശ്വസ്തരുമായ രണ്ട് മൂന്നു പേർ ട്രസ്റ്റ് മെമ്പർമാരാണ്.
വരിക്കാശ്ശേരി മന കുടുംബക്കാർക്ക് ട്രസ്റ്റിൽ സ്ഥാനവും, നിശ്ചിത പങ്കാളിത്തവും നൽകിയിട്ടുണ്ട്. മനയെ സംബന്ധിച്ച് ആദ്യ വാക്കും, അവസാന വാക്കും ഹരിയേട്ടന്റെതാണ്. അടുത്ത ദിവസം ഹരിയേട്ടനെ നേരിൽ കണ്ടപ്പോൾ മനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സത്യവസ്ഥ ചോദിച്ചു. പലരും ചോദിക്കുകയും, ആഗ്രഹിക്കുകയും ചെയ്ത വരിക്കാശേരി മന ഒരിക്കലും വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഹരിയേട്ടൻ വ്യക്തമാക്കി.
ഞാൻ ജീവിച്ചിരിക്കുമ്പോൾ അതുണ്ടാവില്ല.” 300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ മന അന്ന് ഒന്നര കോടി രൂപയ്ക്കാണ് വാങ്ങിയതെന്നും, ഇന്ന് എത്ര കോടി കിട്ടിയാലും വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഹരിയേട്ടൻ നിലപാട് വ്യക്തമാക്കി. മനിശ്ശേരി കർണ്ണൻ അടക്കം തലയെടുപ്പുള്ള ആറോളം ആനകളുടെ ഉടമസ്ഥൻ കൂടിയാണ് ഹരിയേട്ടൻ – കർണ്ണനെ പിന്നീട് മംഗലാംകുന്നിന് കൈമാറി.
ജയറാമിനെ ആന മുതലാളിയാക്കിയതും ഹരിയേട്ടനാണ്.കന്നുപൂട്ട് മത്സരത്തിൽ ഏറെ കമ്പം പുലർത്തുന്ന ഹരിയേട്ടൻ സ്വന്തമായി ഇത്തരം മത്സരങ്ങൾ സ്വന്തം പാട മൈതാനത്ത് സംഘടിപ്പിച്ചിരുന്നു.മനിഗ്ഗിരിയിലെ പ്രമുഖ മായ വടക്കൂട്ട് തറവാട്ടിലെ കാരണവരാണ് ഹരിയേട്ടൻ -ജനകീയ പ്രശ്നങ്ങളിൽ നാട്ട് മധ്യസ്ഥനായി ഇടപെട്ട് പ്രശ്നങ്ങൾക്കും, ആവലാതികൾക്കും പരിഹാരം കാണുന്നതും ഇദ്ദേഹത്തിന്റെ സ്വീകാര്യതക്കും, ആദരവിനും അടിവരയിടുന്നു. മകൻ ഗോവിന്ദ് സിനിമാരംഗത്ത് ശ്രദ്ധേയനാണ്.
പൗരുഷ ഭാവം മുഖമുദ്രയായി തിളങ്ങുന്ന വരിക്കാശേരി മനയുടെ ഉടമയായ ഹരിയേട്ടനിലും സമാന ഭാവം ഏറെ പ്രകടമാണ്. മനയുടെ പൂമുഖത്ത് ഹരിയേട്ടനിരിക്കുമ്പോൾ ….. അത് ഏറെ തെളിഞ്ഞു കാണാം. മംഗലശേരി നീലകണ്ംനിലെന്ന പോലെ…