ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കാന്‍ ഉദ്ദേശിക്കുന്ന വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍. കേരളത്തിലെ ശരാശരി മലയാളികളും ഇപ്പോള്‍ ആധാര്‍ കാര്‍ഡിനു പുറകേ ആണ്. കാരണം സാധാരണ മലയാളികള്‍എല്ലാം തന്നെ ഏതെങ്കിലും തരത്തിലുളള സര്‍ക്കാര്‍ സേവനങ്ങള്‍ കൈപ്പറ്റുന്നവരാണ്.
എന്നാല്‍ ഇനി മുതല്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ആധാര്‍ കാര്‍ഡ് വഴി ആയിരിക്കുമെന്നാണ് പറയുന്നത്. ആധാര്‍ ഇപ്പോള്‍ പല കാര്യങ്ങളില്‍ ബന്ധിപ്പിക്കണം, അതായത് പാന്‍കാര്‍ഡ്, മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പ്രാവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ് എന്നിങ്ങനെ.
ഇപ്പോള്‍ ഏതൊക്കെ കാര്യങ്ങള്‍ക്കാണ് നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നതെന്ന് അറിയാമോ? ആധാര്‍ വെബ്‌സൈറ്റില്‍ (https://uidai.gov.in/) ആധാര്‍ ഓതെന്റിക്കേഷന്‍ ഹിസ്റ്ററിയില്‍ നോക്കിയാല്‍ ഇതിനെ കുറിച്ചുളള എല്ലാ വിവരങ്ങളും നിങ്ങള്‍ക്കു ലഭിക്കും.
ആറു മാസത്തിനുളളില്‍ നിങ്ങള്‍ എവിടെയൊക്കെ ആധാര്‍ ഉപയോഗിച്ചു എന്നറിയാനായി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.
സ്‌റ്റെപ്പ് 1: UIDAI വെബ്‌സൈറ്റ്, https://uidai.gov.in തുറക്കുക. ‘Aadhaar Authentication History’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇത് ‘ആധാര്‍ സേവനങ്ങള്‍’ എന്ന സബ്‌ഹെഡിന്റെ കീഴിലാണ്.
സ്‌റ്റെപ്പ് 2: ആധാര്‍ ഓതെന്റിക്കേഷന്‍ ഹിസ്റ്ററി എന്നതിന്റെ താഴെയുളള ബോക്‌സില്‍ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.
സ്‌റ്റെപ്പ് 3:
തുടര്‍ന്ന് ചുവടെ കാണുന്ന ബോക്‌സില്‍ 4 അക്ക സുരക്ഷ കോഡും നല്‍കുക.
സ്‌റ്റെപ്പ് 3:
തുടര്‍ന്ന് ചുവടെ കാണുന്ന ബോക്‌സില്‍ 4 അക്ക സുരക്ഷ കോഡും നല്‍കുക.
സ്‌റ്റെപ്പ് 4: നിര്‍ദ്ദിഷ്ട ലിങ്കില്‍ ക്ലിക്ക് ചെയ്ത് OTP സൃഷ്ടിക്കുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കും.
സ്‌റ്റെപ്പ് 5
ഇനി തുറക്കുന്ന പേജില്‍ ഓതെന്റിക്കേഷന്‍ ടൈപ്പ്, തീയതി ശ്രേണി, റെക്കോര്‍ഡുകളുടെ എണ്ണം, ഒടിപി എന്നിവ ചോദിക്കുന്നതാണ്.
സ്‌റ്റെപ്പ് 6: ട്രോപ്പ് ഡൗണ്‍ ഓതെന്റിക്കേഷന്‍ ടൈപ്പ് ഈ ഓപ്ഷനുകള്‍ കാണിക്കും: ഡെമോഗ്രാഫിക്, ബയോമെട്രിക്, ഓള്‍, ഡെമോഗ്രാഫിക് & ബയോമെട്രിക്, ഡെമോഗ്രാഫിക് & ഒടിപി, ബയോമെട്രിക് & ഒടിപി എന്നിങ്ങനെ.
സ്‌റ്റെപ്പ് 7: ‘All here’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
സ്‌റ്റെപ്പ് 8:
പേജില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ ‘Select date Range’ എന്നത് ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് പരമാവധി ആറു മാസം വരെയുളളതു കാണാം.
സ്‌റ്റെപ്പ് 9: നിങ്ങള്‍ ഒരു പേജില്‍ കാണാന്‍ ആഗ്രഹിക്കുന്ന റെക്കോര്‍ഡ് നമ്പര്‍ നല്‍കുക. ഓരോ പേജിലും പരമാവധി 50 റെക്കോര്‍ഡുകള്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാം.
സ്‌റ്റെപ്പ് 10: ഇനി ഓതെന്റിക്കേഷനായി ലഭിച്ച ഒടിപി എന്റര്‍ ചെയ്ത ശേഷം, സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആധാര്‍ ഉപയോഗിച്ച എല്ലാ സ്ഥലങ്ങളും പ്രദര്‍ശിപ്പിക്കും.
സ്‌റ്റെപ്പ് 11: നിങ്ങളുടെ ആധാര്‍ നമ്പറില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിലോ, ടോള്‍ ഫ്രീ നമ്പറായ 1947 എന്നതില്‍ വിളിച്ച് UIDAIയില്‍ പരാതിപ്പെടാം.അറിവുകൾ ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാതെ പോകരുതേ