Breaking News
Home / Lifestyle / ഒന്‍പത് തവണ വെടിയേറ്റതിനെത്തുടര്‍ന്ന് പരിക്കേറ്റ സി.ആര്‍.പി.എഫ് കമാന്‍ഡന്റ് വീണ്ടും രാജ്യത്തെ സേവിക്കാനെത്തുന്നു..!!

ഒന്‍പത് തവണ വെടിയേറ്റതിനെത്തുടര്‍ന്ന് പരിക്കേറ്റ സി.ആര്‍.പി.എഫ് കമാന്‍ഡന്റ് വീണ്ടും രാജ്യത്തെ സേവിക്കാനെത്തുന്നു..!!

ചേതന്‍ കുമാര്‍ ചീറ്റ. ഒന്‍പത് തവണ വെടിയേറ്റതിനെത്തുടര്‍ന്ന് പരിക്കേറ്റ സി.ആര്‍.പി.എഫ് കമാന്‍ഡന്റ് വീണ്ടും രാജ്യത്തെ സേവിക്കാനെത്തുന്നു.

ജമ്മു കാശ്മീരിലെ സി.ആര്‍.പി.എഫിന്റെ 45ആം ബറ്റാലിയന്റെ കമാന്‍ഡര്‍ ഓഫീസറായിരുന്ന ചേതൻ കുമാർ ചീറ്റക്ക് ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒന്‍പതു തവണയാണ് വെടിയേറ്റത്. വലതുകണ്ണ് നഷ്ടപ്പെടുകയും കൈകള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കിനെ തുടര്‍ന്ന് ഒരു മാസക്കാലം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ആരോഗ്യസ്ഥിതിയില്‍ പൂര്‍ണ്ണ സുഖം പ്രാപിച്ചിട്ടില്ല എങ്കിലും സൈനികവൃത്തിയിലൂടെ രാജ്യത്തെ സേവിക്കാനുള്ള ചേതന്‍കുമാറിന്റെ നിശ്ചയദാര്‍ഢ്യമാണ് അദ്ദേഹത്തെ വീണ്ടു ചുമതല ഏല്‍പ്പിക്കാന്‍ സേന തയ്യാറായത്.


ഇദ്ദേഹത്തെ പോലുള്ളവരുടെ ത്യാഗമാണ് നമ്മുടെയൊക്കെ ജീവിതം…
#Respect
#Salute 🇮🇳

Credit: indian army

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *