കോതമംഗലം: കോതമംഗലത്ത് പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ട് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് മതിലുചാടി. വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ കുടുംബ കലഹത്തെ തുടർന്ന് അകന്ന് ജീവിക്കുകയായിരുന്നു. ഒരിക്കല്‍ കുടുബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കവേ പഠിപ്പിച്ചിരുന്ന ഈ അധ്യപികയോട് വിദ്യാര്‍ത്ഥിനി വീട്ടിലെ പ്രശ്നങ്ങള്‍ കണ്ണീരോടെ വിവരിച്ചു.
ഇതുകേട്ടപ്പോള്‍ ടീച്ചര്‍ക്കും സങ്കടമായി. ദിവസം കഴിയും തോറും പെൺകുട്ടിയോടുള്ള വാത്സല്യവും കൂടി. അമ്മയുടെ ലാളനയും പരിരക്ഷയും കിട്ടാത്ത വിദ്യാര്‍ത്ഥിനിയെ കുറിച്ച് ആദി പൂണ്ട കന്യാസ്ത്രീ മതാപിതാക്കളെ ഒരുമിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥിനിക്ക് ഉറപ്പും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനവും ഫോണ്‍ വിളികളുമൊക്കെ പതിവായി. പക്ഷെ അമ്മയുമായി അച്ഛനെ അടുപ്പിക്കാനായില്ലെങ്കിലും പ്രശ്നം പരിഹരിച്ച് പരിഹരിച്ച് പെൺകുട്ടിയുടെ പിതാവുമായി പിരിയാനാവാത്ത വിധം കന്യാസ്ത്രീ അടുത്തു.
നഗരത്തിലെ പ്രമുഖ സ്കൂളില്‍ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയാണ് പ്രണയം മൂത്ത് ഭാവി ജീവിതം വിദ്യാര്‍ത്ഥിനിക്കും പിതാവിനൊപ്പവും എന്നുറപ്പിച്ച് ജീവിതം പങ്കിടാന്‍ ലക്ഷ്യമിട്ട് തിരുവസ്ത്രം ഉപേക്ഷിച്ച് നാട് വിട്ടത്. അദ്ധ്യാപിക സ്കൂളിലെത്തിയിട്ട് ദിവസങ്ങളായി. ഇവര്‍ സ്കൂള്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടന്നും സാഹചര്യം അനുകൂലമാകുമ്പോൾ നാട്ടിലേക്ക് മടങ്ങുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയതായും സൂചനയുണ്ട്.