ഓസ്ട്രേലിയയിൽ ഒരുന്ന് മലയാളി ബിഷപ്പിന്റെ ഇന്ത്യൻ കോടതിയോടുള്ള വെല്ലുവിളി. സിസ്റ്റർ അഭയ കൊലകേസിൽ ഇപ്പോൾ പ്രതി സ്ഥാനത്ത് ഉള്ള ഫ. തോമസ് കോട്ടൂർ കുറ്റം ചെയ്തിട്ടില്ലെന്നും 20 വയസു മുതൽ അദ്ദേഹത്തേ അറിയാമെന്നും സീറോ – മലബാറിന്റെ ബിഷപ്പ്. മാർ. ബോസ്കോ പുത്തൂർ .
ഇന്ത്യൻ കോടതി അദ്ദേഹത്തേ ശിക്ഷിച്ചാലും വധ ശിക്ഷക്ക് വിധിച്ചാൽ പോലും തോമസ് കോട്ടൂർ തെറ്റുകാരനല്ലെന്ന് താൻ പറയും എന്നും ബിഷപ്പ് പ്രസ്താവിച്ചു. ഞായറാഴ്ച മെൽബണിലെ സൗത്ത് ഈസ്റ്റിൽ പ്രവാസി മലയാളി വിശ്വാസികൾ പങ്കെടുത്ത കുർബാനയിൽ ഞായറാഴ്ച്ച പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്./പ്രവാസി ഓൺലൈൻ എക്സ്ക്ളൂസീവ് റിപോർട്ട്
ബിഷപ്പിന്റെ പ്രസ്താവനക്കെതിരേ വിശ്വാസികൾ പ്രതിഷേധിച്ചു. ഇന്ത്യക്കാരനും മലയാളിയും ആയിട്ടും ഇന്ത്യക്ക് പുറത്തിരുന്ന് ഇന്ത്യൻ കോടതിയേയും ഭരണഘടനയേയും ബിഷപ്പ് വെല്ലുവിളിക്കുകയാണെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തി.നിലവിലേ കർദിനാൾ മാർ ആലഞ്ചേരിക്ക് സ്ഥാനം നഷ്ടപെട്ടാൽ പകരം പരിഗണിക്കുന്നവരിൽ മുൻ നിരക്കാരനാണ് ഈ ബിഷപ്പ്. ഓസ്ട്രേലിയയിൽ ശത കോടികൾ ആണ് സീറോ മലബാർ സഭയുടെ വരുമാനം. ഇതിനകം 25 മില്യണിലധികം ഡോളറിന്റെ ഭൂസ്വത്തുക്കൾ തന്നെയുണ്ട്.
വിവിധ മലയാളി പള്ളികളിൽ നിന്നായി ഒരു മാസത്തേ വരുമാനം ഏതാണ്ട് 60 ലക്ഷം രൂപയോളം കവിയും. എല്ലാം പ്രവാസി മലയാളികളായ സീറോ മലബാർ വിശ്വാസികൾ നല്കുന്ന നേർച്ച പണവും സംഭാവനയുമാണ്. എന്നാൽ ഈ തുകയും, ശത കോടികളുടെ ഭൂ സ്വത്തും പള്ളികളും എല്ലാം സീറോ മലബാർ സഭയുടെ ആസ്തിയിലേക്കും കണക്കിലേക്കും വരുന്നില്ല്ന്ന് കഴിഞ്ഞ ദിവസം പ്രവാസി ശബ്ദം പുറത്തുവിട്ടിരുന്നു. മുഴുവൻ സമ്പത്തും പണവും പോകുന്നത് 7 പേർ അടങ്ങുന്ന വൈദീകരുടെ ട്രസ്റ്റിലേക്കാണ്. വിശ്വാസികൾക്കോ സഭക്കോ, സർക്കാരിനോ യാതയോരു അധികാരവും ട്രസ്റ്റിൽ ഇല്ല.
അവരുടെ തന്നിഷ്ടം പോലെ ഈ സമ്പത്ത് വിനയോഗിക്കാം. കർദിനാളിന്റേയോ, മാർപ്പാപ്പയുടേയോ, പാരിഷ് കൗൺസിനില്ന്റേയോ, യാതൊരു അനുമതിയും വേണ്ട.കാനോൻ നിയമവും ബാധകമല്ല. സുപ്രധാനമായ ഈ വിവരം പുറത്തുവന്നതോടെ വിശ്വാസികൾ പലരും ബാങ്ക് വഴി കൊടുത്തിരുന്ന ഡയറക്ട് ഡബിറ്റ് റദ്ദാക്കാൻ തുടങ്ങിയിരുന്നു. സമ്പത്ത് സഭയിലേക്ക് മുതൽ കൂട്ടാതെ 7വൈദീകരിലേക്ക് പോകുന്ന വിവരം പുറത്തുവന്നപ്പോൾ ബിഷപ്പ് വിഷയം ംവഴിതിരിക്കാൻ ഉണ്ടാക്കുന്ന വിവാദമാണിതെന്ന് ഒരു വിഭാഗം വിശ്വാസികൾ പറയുന്നു.
ബിഷപ്പിനെതിരേ ഓസ്ട്രേലിയയിലേ മാധ്യമ പ്രവർത്തകനും കേരളാ ന്യൂസ് എഡിറ്ററുമായ ജോസ് എം.ജോർജ്ജ് ഫേസ്ബുക്കിൽ പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രസ്ഥാവനയുടെ പൂർണ്ണ രൂപം
സി. അഭയ കേസ്സിലെ സി.ബി.ഐ കോടതിയുടെ വിധി പൂർണ്ണമായും അംഗീകരിക്കുകയും കോടതിയുടെ പരമോന്നതമായ അധികാരത്തെ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു.ഓസ്ട്രേലിയായി ലെ സീറോ – മലബാറിന്റെ അഭിവന്ദ്യ ബിഷപ്പ്. മാർ. ബോസ്കോപുത്തൂർ 18ാം തീയതി ഞായറാഴ്ച മെൽബണിലെ സൗത്ത് ഈസ്റ്റിൽ കുർബാനയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ അഭയ കേസ്സിലെ പ്രതിയായ ഫാ. കോട്ടൂരിനെ ന്യായികരിച്ചതായും അദ്ദേഹത്തിന് വധശിക്ഷ കിട്ടിയാൽ പോലും അദ്ദേഹം തെറ്റുകാരനല്ലായെന്ന് പറയുകയും ചെയ്തു .
സഭ മൊത്തത്തിൽ ഒരു അതീവ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് കോടതീയ ലക്ഷ്യം വരാവുന്ന രീതിയിൽ ഇന്ത്യൻ ഭരണഘടനയുട തീരുമാനത്തെ തെറ്റാണ് എന്ന് വ്യാഖ്യാനിക്കുക വഴി ഒരു വലിയ കൊലയെ ന്യായീകരിക്കുകയാണ് ചെയ്യുന്നതു്. സി.അഭയയുടെ കുടുംബത്തിന്റെ വേദനയും കണ്ണീരും കാണാതെ ഫാ. കോട്ടൂരിനെ ന്യായികരിക്കുന്ന ഈ നടപടി തികച്ചും അധാർമ്മികതയുംകോടതിയ ലക്ഷ്യവുമാണ്’” ഈ കേസിനായി കോടികൾ ചില വഴി ച്ചതു നാർക്കോ അനാലിസിൽ കൃത്യമായി കാര്യങ്ങൾ തെളിഞ്ഞതും ഭരണഘടനയുടെയു സി.ബി.ഐയുടെയും കൃത്യത കൊണ്ടാണ്.
അങ്ങനെയയിരിക്കെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയിൽ നിന്നും മാർ ബോസ് ക്കോ പുത്തൂർ പിൻ മാറണം . വിശ്വാസം സംരക്ഷിക്കപ്പെടേണ്ടത് സി. അഭയയുടെ കേസ് ന്യായികരിച്ചു കൊണ്ടല്ല നീതി പീഠത്തിന് മുൻപിൽഫാ. കോട്ടൂരും സിസ്റ്റെഫിയുംകുറ്റക്കാർ തന്നെ . ഇന്ത്യയുടെ പരമോന്നത പീഠ ത്തെ ആദരിക്കുക. 20-വയസുമുതൽ അറിയാമെന്ന വാദം തെറ്റിൽ നിന്ന് മുക്തി നേടാനുള്ളതല്ല . ഈ ന്യായീകരണത്തെ വിശ്വാസ സമൂഹ ത്തിന്റ എതിർപ്പു കൊണ്ട് നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.