Breaking News
Home / Lifestyle / യുവാക്കളുടെ സൂപ്പര്‍ ഹീറോ ചങ്ങരംകുളം എസ്ഐക്ക് സ്ഥലം മാറ്റം..!!

യുവാക്കളുടെ സൂപ്പര്‍ ഹീറോ ചങ്ങരംകുളം എസ്ഐക്ക് സ്ഥലം മാറ്റം..!!

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യുവാക്കളുടെ സൂപ്പര്‍ ഹീറോ ചങ്ങരംകുളം എസ്ഐക്ക് ഒടുവില്‍ സ്ഥലം മാറ്റം. ചുരുങ്ങിയ കാലം കൊണ്ട് ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും പ്രസിദ്ധി കൊണ്ടും ജനകീയനും യുവാക്കളുടെ സൂപ്പര്‍ ഹീറോയുമായ ചങ്ങരംകുളം എസ്ഐ കെപി മനേഷിനാണ് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിൽ സ്ഥലം മാറിപ്പോവാനുള്ള ഓര്‍ഡര്‍ ലഭിച്ചത്… ഇനി സാസ്കാരിക നഗരിയായ തൃശ്ശൂരിലേക്ക് യുവാക്കളുടെ സൂപ്പര്‍ ഹീറോ തട്ടകം മാറും.

തൃശ്ശൂര്‍, പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ചങ്ങരംകുളം സ്റ്റേഷനില്‍ എസ്ഐമാരുടെ ഇടക്കിടെയുള്ള സ്ഥലം മാറ്റം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എസ്ഐ സ്ഥലം മാറിപ്പോവുന്നതോടെ ചങ്ങരംകുളം സ്റ്റേഷന്റെ അവസ്ഥ നാഥനില്ലാതെയാവും എന്നതില്‍ സംശയം ഒട്ടുമില്ല.

ഒരു വര്‍ഷം മുന്‍പ് ചങ്ങരംകുളത്ത് എത്തിയ ഇടുക്കി സ്വദേശിയായ മനേഷ് പൗലോസ് എന്ന കെപി മനേഷ് ചങ്ങരംകുളത്ത് സ്റ്റേഷന്‍ ചുമതല ഏറ്റെടുത്ത് അതികനാള്‍ തികയും മുന്നേ തന്നെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ശത്രുത ഏറ്റ് വാങ്ങി. വട്ടംകുളത്തെ പ്രമുഖ പാര്‍ട്ടി നേതാവിനോടും പ്രവര്‍ത്തകരോടും തട്ടിക്കയറി എന്നാരോപിച്ച് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ എസ്ഐ സ്ഥലത്തെത്തിയ ഉടനെ തന്നെ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു.

സ്ഥലം മാറ്റാനുള്ള സമ്മര്‍ദ്ധങ്ങള്‍ അന്ന് തന്നെ തുടങ്ങിയെന്കിലും വരുന്ന എസ്ഐമാരെ മുഴുവന്‍ സ്ഥലം മാറ്റി ജനരോഷം വര്‍ദ്ധിപ്പിക്കണ്ട എന്നതീരുമാനത്തിലുള്ള രാഷ്ട്രീയ നേതാക്കളുടെ മാറിനില്‍ക്കല്‍ ആയിരുന്നു നീണ്ട ഒരു വര്‍ഷത്തെ അദ്ധേഹത്തിന്റെ സേവനം. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് അപമര്യാദയായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ ശക്തമായി തുടരുമ്പോഴും ജനകീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തി എസ്ഐ ജനഹൃദയങ്ങള്‍ കീഴടക്കി ജനകീയനായിക്കൊണ്ടിരുന്നു.

ഏറെ താമസിയാതെ തന്നെ പ്രദേശത്തെ സാമൂഹിക രംഗങ്ങളിലും മറ്റും സജീവമായ എസ്ഐ യുവാക്കള്‍ക്കിടയിലെ ഹീറോ ആയി. ഒരു ഭാഗത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ശത്രുത ഏറ്റ് വാങ്ങുമ്പോഴും ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നതിനും നീതി പുലര്‍ത്തുന്നതിനും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാവാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്കിലും അദ്ധേഹം ചില വിഷയങ്ങളില്‍ പരാജയം ഏറ്റ് വാങ്ങി.

സോഷ്യല്‍ മീഡിയകളില്‍ ഹീറോയിസം നിറഞ ഫോട്ടോകള്‍ പോസ്റ്റി സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍ സ്റ്റാര്‍ ആയിത്തുടങ്ങിയതോടെ ഏറെ വിവാദങ്ങളുടെ തോഴനായി. ജനങ്ങള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ജനകീയനായ എസ്ഐയെ മാറ്റുന്നതിന് രാഷ്ട്രീയ വടം വലികള്‍ നടക്കുമ്പോഴും ജനകീയ എതിര്‍പ്പുകള്‍ മൂലം സ്ഥലം മാറ്റം കുറച്ച് കാലം മുന്നോട്ട് പോയി. രാഷ്ട്രീയക്കാർ പറയുന്ന നീതി നടപ്പാക്കി അവരെ സലൂട്ട് അടിച്ചു ചില്ലറ കിട്ടുന്നതും വാങ്ങി അടങ്ങിയിരിക്കാന്‍ മനേഷ് ഒരിക്കലും തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ഈ സ്ഥലം മാറ്റവും.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് സ്വയം അപകടം വരുത്തിയതിന് മരിച്ച യുവാവിനെതിരെ കേസെടുത്തതിന് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി, കോടതിയില്‍ വിളിച്ച് വരുത്തി ശാസിച്ചതടക്കം ചില ഒറ്റപ്പെട്ട സംഭവങ്ങളുമായി മടങ്ങുമ്പോഴും യുവാക്കളുടെ സൂപ്പര്‍ ഹീറോ തട്ടകം മാറുന്നത് സത്യസന്ധമായി ജോലി ചെയ്തു എന്ന ആത്മ വിശ്വാസത്തോടെയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *