സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സൗദിയില്‍ സ്വദേശിവത്കരണം തുടങ്ങിയത്. ഇപ്പോള്‍ രാജ്യം സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആദ്യ തിരിച്ചടി നേരിടുകയാണ്. സൗദിയില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിനെതിരെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ളവര്‍ രംഗത്തു വന്നിട്ടുണ്ട്.
രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ പ്രതിഫലനമായി രാജ്യം വിട്ട വിദേശികള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റുകള്‍ പലതും ഒഴിഞ്ഞു കിടക്കുയാണ്. പതിനായിരക്കണക്കിനു പ്രവാസികളാണ് സ്വദേശിവത്കരണം, പൊതുമാപ്പ് എന്നിവയെ തുടര്‍ന്ന് രാജ്യംവിട്ടത്.
ഇതു രാജ്യത്തിന്റെ നികുതി വരുമാനത്തെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. ഇതു കാരണം നിര്‍മ്മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി അനുഭവപ്പെടുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു പല കെട്ടിട നിര്‍മ്മതാക്കളും വിമുഖത പ്രകടപ്പിക്കുന്നതായിട്ടാണ് വിവരം.
ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. ജൂണ്‍ 15 നാണ് ഈ മേഖലകളിലെ സ്വദേശിവത്കരണം നടപ്പില്‍ വരിക. ഓഗ്സറ്റ് 29 മുതല്‍ സ്വകാര്യ ഗേള്‍സ് സ്‌കൂളുകളിലെ സ്വദേശിവത്കരണത്തിനു തുടക്കമാകും. സെപ്റ്റംബര്‍ 11 ഷോപ്പിങ് മാളുകളിലെ 100 ശതമാനം സ്വദേശിവത്കരണം ആരംഭിക്കും.
നേരെത്ത വാടക കാര്‍ മേഖലയിലും ജ്വല്ലറികളിലും മൊബൈല്‍ ഷോപ്പുകളിലും സൗദി സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയിരുന്നു. ബഹുഭൂരിപക്ഷം വിദേശികള്‍ ജോലി ചെയുന്ന മേഖലകളിലെ സ്വദേശിവത്കരണം മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ക്ക് ഇനിയും ജോലി നഷ്ടമാക്കുന്നതിനു കാരണമാകും. സ്വദേശിവത്കരണം നടപ്പാക്കുന്നതിനു വീഴ്ച്ച വരുത്തുന്ന ഉടമകള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട് .