പി.സി ജോർജ്ജ് തോന്നുന്നത് എന്തും വിളിച്ചു പറയുന്നയാളാകാം. എന്നാൽ ഈ കറുത്ത മുത്തിനോട് മറുപടി പറയാൻ പി.സി 100 അല്ല 200വട്ടം ആലോചിക്കും. കാരണം കാര്യത്തിന്റെ കിടപ്പ് അങ്ങിനെയാ..കറുത്ത മുത്ത് കാത്തു ഓമന ഫേസ്ബുക്കിൽ പി.സി ജോർജ് പുലയരേ അപമാനിച്ചതിനു മറുപടി പറയുന്നു
ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ…ഞ്ഞാ…റ്റിലെ പി.സി മാമാ..എന്നു തുടങ്ങുന്ന കാത്തുവിന്റെ വീഡിയോ പി.സിയുടെ എല്ലാ നാവുകൾക്കും പ്രഹരമാണ് കൊടുക്കുന്നത്. പി.സി മാമോ ഞ്ഞങ്ങൾ ആരും ചന്ത എന്ന് വാക്കു ഉപയോഗിക്കാറില്ല.
പി.സി മാമാ..പുലയരെ പറഞ്ഞാൽ എല്ലാം തെറ്റും..അറിയില്ലേ..വയലിൽ ഞാർ നട്ട് നനച്ചു അത് വളർത്തി അരിയുണ്ടാക്കി കൊണ്ടുവന്നില്ലേൽ തിന്നാൻ ഒന്നും കിട്ടില്ല. പണ്ടത്തേ അടിമത്വമല്ല..എല്ലായിടത്തും പുലയരുണ്ട്..അതൊക്കെ ഒന്നു മനസിലാക്കിയാൽ മാമന് മാമന് നല്ലത്. തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമ, പ്രത്യ്കിച്ച് പുലയരുടെ അടുത്ത്,,,
കേട്ടോ മാമാ..ലൗവ് യ് മാമാ..അങ്ങിനെ പോകുന്നു ..തെറിയും ചീത്തയും ഒന്നും ഇല്ല. പി.സിയുടെ വായെടുത്താലുള്ള പ്രയോഗമായ മറ്റുള്ളവരുടെ തന്തക്ക് വിളിയില്ല. സ്നേഹത്തോടെ കാത്തു കുത്തിയിറക്കുന്നത് പി.സിയുടെ ചങ്കിലേക്ക് തന്നെ. കേട്ട് പഠിക്കട്ടേ എങ്ങിനെയാണ് വിമർശിക്കുന്നതെന്ന്..അതും പുലയരിൽ നിന്നും..പഠിച്ച് തുടങ്ങട്ടേ..