Breaking News
Home / Lifestyle / മാറു തുറക്കല്‍ സമരം…. മുഖമുള്ള സ്ത്രീമാറിടം അപമാനമോ? ചില ചോദ്യങ്ങളുമായി രശ്മി നായര്‍ രംഗത്ത്..!!

മാറു തുറക്കല്‍ സമരം…. മുഖമുള്ള സ്ത്രീമാറിടം അപമാനമോ? ചില ചോദ്യങ്ങളുമായി രശ്മി നായര്‍ രംഗത്ത്..!!

മാറു തുറക്കല്‍ സമരം സോഷ്യല്‍ മീഡിയയില്‍ ശക്തി പ്രാപിക്കുമ്‌ബോള്‍ പുരുഷന്മാരുടെ ലൈംഗിക അധിക്ഷേപത്തെ മുഖം നോക്കാതെ പ്രതിരോധിക്കുന്ന രശ്മി നായര്‍ ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

മാറു തുറക്കല്‍ സമരത്തെ രാഷ്ട്രീയമായും ചരിത്രമായും കൂട്ടിയോജിപ്പിച്ചാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തുകൊണ്ട് മുഖം മറച്ച് ചിലര്‍ മാറിടം കാണിക്കുന്നുവെന്ന് രശ്മി ചോദിക്കുന്നു. മുഖമുള്ള സ്ത്രീമാറിടം അപമാനമാണോ? സ്ത്രീ ശരീരത്തിലെ ഏറ്റവും വലിയ ഒന്നായ അവരുടെ മാറിടം അവര്‍ക്ക് ഇന്നും സ്വന്തമല്ലെന്ന് രശ്മി തുറന്നടിക്കുന്നു. എന്റെ ഉരുപ്പടിയുടെ മാറിടം എനിക്ക് മാത്രം കാണണം എന്ന് ഉത്തരവിടുന്ന പുരുഷ ബോധത്തെയും രശ്മി പരിഹസിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്ത്രീ ശരീരത്തിന് മറ്റൊരു ജീവികള്‍ക്കും ഇല്ലാത്ത ഒരു രാഷ്ട്രീയം സംസാരിക്കാന്‍ ഉണ്ട് കാരണം ഒരുകാലത്തും അതിന്റെ പൂര്‍ണ്ണമായ അവകാശം അവള്‍ക്കല്ലായിരുന്നു എന്നതാണ്. പല കാലങ്ങളില്‍ പുരുഷാധിപത്യവും മതവും ജാതിയും അവളുടെ ശരീരത്തിന് മുകളില്‍ പല തരത്തില്‍ തങ്ങളുടെ അധികാരം സ്ഥാപിച്ചിരുന്നു. പല രീതിയില്‍ ഇന്നും അത് തുടരുന്നു.

നങ്ങേലിയോടു മുലക്കരം ചോദിച്ച് എത്തിയ ജന്മിയുടെ തുടര്‍ച്ച തന്നെയാണ് മാറിടം കച്ചവടത്തിനുള്ള വത്തക്ക ആണ് പുറത്തു കാണരുത് എന്ന് ഓരിയിടുന്ന മത പ്രഭാഷകനും. മാറിടം മറയ്ക്കരുത് തുറന്നിട്ട് നടക്കണം എന്ന് പറഞ്ഞ പുരുഷ ബോധത്തിന്റെ തുടര്‍ച്ച തന്നെയാണ് പോസ്റ്റ് വിക്ടോറിയന്‍ കാലത്തെ എന്റെ ‘ഉരുപ്പടിയുടെ’ മാറിടം എനിക്ക് മാത്രം കാണണം എന്ന് ഉത്തരവിടുന്ന പുരുഷ ബോധം.

ഇതിനെല്ലാം മുകളില്‍ തങ്ങളുടെ ശരീരത്തിന്റെ അവകാശ പ്രഖ്യാപനം പല കാലങ്ങളില്‍ സ്ത്രീകള്‍ നടത്തിയിട്ടുണ്ട് അതില്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ സമരമാകും ചാന്നാര്‍ ലഹള.ചാന്നാര്‍ ലഹളയില്‍ ബ്ലൌസ് ഇട്ടു വന്ന സ്ത്രീകള്‍ ആരും മുഖംമൂടി ധരിച്ചല്ല വന്നത്. തങ്ങളുടെ ബ്ലൌസ് ഇട്ട മുഖമുള്ള രൂപം ആരെങ്കിലും കണ്ടാല്‍ അതില്‍ അപമാനിക്കപ്പെടാന്‍ ഒന്നുമില്ല എന്ന രാഷ്ട്രീയ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അത് ചരിത്രമായതും.

ചരിത്രം ചിലപ്പോള്‍ വികലമായ അനുകരണങ്ങള്‍ക്ക് ഇരയാകും . സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം വരാതെ ക്യാമറയില്‍ പകര്‍ത്തിയ മാറിടത്തിന്റെ ചിത്രവും മുഖം മൂടി ധരിച്ചു പ്രദര്‍ശിപ്പിക്കുന്ന മാറിടത്തിന്റെ ചിത്രവും പകര്‍ന്നു നല്‍കുന്ന ബോധം മുഖം ഉള്ള സ്ത്രീമാറിടം അപമാനം സൃഷ്ടിക്കുന്നു എന്നതാണ് . എന്താണോ അവകാശപ്പെടുന്നത് അതിന്റെ വിപരീത ദിശയിലെ ആക്ഷന്‍ ഞടടന്റെ മുസ്ലീം സ്‌നേഹം പോലെ. ചരിത്രത്തെ വികലമായി അനുകരിച്ചു ദയനീയമായി പരാജയപ്പെടുന്ന ഒരു പ്രതിലോമക പ്രവര്‍ത്തനം ആണത്.

അനാട്ടമി ക്ലാസ് എടുക്കാനുള്ള കുറച്ചു മുലകളുടെ ചിത്രം അല്ല രാഷ്ട്രീയമാണ് പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മിനിമംപൊള്ളുന്ന ആ രാഷ്ട്രീയം ആദ്യം സ്വയം മനസിലാക്കണം. ജൈവികമായി ലൈംഗീക അവയവം അല്ലാത്ത മുലകളെ അങ്ങനെ ആക്കിയത് പുരുഷാധിപത്യവും മുതലാളിത്തവും ആണ്. സ്ത്രീകളെ അങ്ങനെ ഉരുണ്ട മാംസ കഷ്ണങ്ങള്‍ മാത്രമാക്കി നിലനിര്‍ത്തേണ്ടതും അവയുടെ ആവശ്യമാണ്. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട ഒരു സൌന്ദര്യ ശാസ്ത്രമാണ് അത് ഒരു സുപ്രഭാതത്തില്‍ തിരുത്തി എഴുതാന്‍ കഴിയുന്നതും അല്ല.

അവകാശങ്ങളെ കുറിച്ച് ശരീരത്തെ കുറിച്ച് ബോധം ഉള്ള സ്ത്രീകള്‍ അതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ട് മിനിമം ഒരു നൂറ്റാണ്ട് ആയിട്ടുണ്ടാകും. ഇന്ത്യന്‍ കോണ്ടക്ല്സ്റ്റ്‌ലേക്ക് അത്തരം എക്‌സ്ട്രീം ആക്ഷനുകള്‍ കടന്നെത്തതക്ക പക്വത ഈ സമൂഹത്തിനു ആയോ എന്ന ചോദ്യം മാറ്റി വയ്ക്കാം അപ്പോഴും എങ്ങനെയാണ് അതിനിവിടെ പ്രയോറിറ്റി ഉണ്ടാകുന്നത് എന്ന ചോദ്യം പ്രസക്തമായി നിലനില്‍ക്കും. ഇരിക്കും മുന്‍പേ കാല്‍ നീട്ടിയാല്‍ നട്ടെലോടിയും.വികലമായ അനുകരണങ്ങള്‍ ആ രാഷ്ട്രീയ പരിസരത്തെ മലീമസമാക്കും.

About Intensive Promo

Leave a Reply

Your email address will not be published.