Breaking News
Home / Lifestyle / ഫേസ്ബുക്കിൽ നിന്നും സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുന്ന സംഘം കേരളത്തിൽ..!!

ഫേസ്ബുക്കിൽ നിന്നും സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുന്ന സംഘം കേരളത്തിൽ..!!

കോട്ടയം: ഫേസ്ബുക്കിൽ നിന്നും പെൺകുട്ടികളുടേ ചിത്രം എടുത്ത് പോൺ ചിത്രങ്ങളുമായി കൂട്ടി യോജിപ്പിച്ച് വാടസ്പ്പ് സെക്സ് ഗ്രൂപ്പുകളുടെ വിവരമാണ്‌ പ്രവാസി ശബ്ദം പുറത്തുവിടുന്നത്. ഈ ഗ്രൂപ്പ് അംഗങ്ങളുടെ ഫോൺ നമ്പറുകൾ സഹിതം പുറത്തുവിടുന്നു. ഇതിനെതിരേ ജാഗരൂകരായിരിക്കുക. കാരണം ഈ നാട്ടിലേ സാധാരണ പെൺകുട്ടികളുടേയും അമ്മമാരുടേയും ചിത്രങ്ങൾ പോൺ സൈറ്റിലും അശ്ലീല സൈറ്റിലും വന്നാൽ പോലീസ് പോലും സഹായത്തിനു ഉണ്ടാകില്ല. അല്ലെങ്കിൽ നിങ്ങൾ രാഷ്ട്രിയ നേതാവിന്റെ മകളോ, സെലിബ്രേറ്റിയോ ആകണം.

കുടുംബമായി ജീവിക്കുന്ന സ്ത്രീകളുടെ ഫോട്ടോ അശ്ളീല വാട്സാപ്പ് ഗ്രൂപുകളിൽ പ്രചരിപ്പിച്ചു ബ്ലാക്‌മെയിൽ ചെയ്യുന്ന സംഘം കേരളത്തിൽ അരങ്ങു തകർക്കുന്നു. അപകടം ഈ നാട്ടിൽ ഫേസ്ബുക്കിൽ ചിത്രങ്ങൾ ഇടുന്ന എല്ലാ പെൺകുട്ടികളുടേയും സമീപത്ത്. . വെടിപ്പുര ,നീലാഞ്ചനം വെടികുളം ജാനു, സെക്സി ആന്റീസ് എന്നിങ്ങനെ വിവിധപേരുകളിൽ ആണ് ഈ സംഘം വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നതു . ഓരോ ഗ്രൂപ്പിലും 200 നു മുകളിൽ അംഗങ്ങൾ ഉണ്ട് . ഇതിൽ പതിനഞ്ചോളം അഡ്മിൻസ് ആണുണ്ടാവുക. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന സ്ത്രീകളുടെ ഫോട്ടോ ആണ് ഇവർ മറ്റു നഗ്‌നചിത്രങ്ങളോടൊപ്പം ചേർത്ത് പ്രചരിപ്പിക്കുന്നത് .

ഇതിൽ മാനഹാനിയുണ്ടാവുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ചു വൻ തുക ചോദിച്ചു ഭീഷണിപ്പെടുത്തുകയാണ് ഈ സംഘം ചെയ്യുന്നത് . പക്ഷെ ഇത്തവണ ഇവരുടെ വിലപേശൽ തന്ത്രം എട്ടുനിലയിലാണ് പൊട്ടിയത് . ഇവർ ഈ പ്രാവശ്യം വിലപേശാൻ എടുത്തു പയറ്റിയ ഫോട്ടോ ഞങ്ങളുടെ ന്യൂസ് സംഘത്തിന്റെ കൈവശം എത്തിയതോടെയാണ് ഈ വൻറാക്കറ്റിന്റെ പിന്നാലെ ഞങ്ങൾ സഞ്ചരിച്ചത് അതാണ്‌ ഇവിടെ വായനക്കാരുടെ അറിവിലേക്ക് പങ്കുവയ്ക്കുന്നത്..പ്രവാസി ശബ്ദം പത്രത്തിന്റെ വനിതാ സ്റ്റാഫിന്റെ ചിത്രങ്ങൾ ഇത്തരത്തിൽ വാടസപ്പിൽ വന്നത് അന്വേഷിച്ച ഞങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ വിവരങ്ങൾ ലഭിച്ചു.


ഫോട്ടോ അശ്ളീല ഗ്രൂപുകളിൽ പ്രചരിപ്പിക്കുന്നത് ചിലർ ശ്രദ്ധയിൽ പെടുത്തിയതോടെ രണ്ടു ദിവസമായി ഞങ്ങൾ ഈ സംഘത്തിലെ ഓരോരുത്തരെയും നേരിൽ ബന്ധപെട്ടു വിശദവിവരങ്ങൾ ശേഖരിച്ചു . തുടർന്ന് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലും കോട്ടയം എസ് പിയെയും നേരിലും വാട്സാപ്പിലും ഈ വിഷയം ധരിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ഞങ്ങള് നേരിൽ ഈ ഫോട്ടോ പ്രചരിപ്പിച്ചവരെ തേടിയിറങ്ങി . ഒടുവിൽ കൊല്ലം സ്വദേശിയായ ഗ്രൂപ് അഡ്മിൻ ഞങ്ങളുടെ മുൻപിലെത്തി. തെറ്റുകൾ ഏറ്റുപറഞ്ഞു. അയാൾക്കു ഈ ഫോട്ടോ നൽകിയവരുടെ നമ്പറും മറ്റും ഞങ്ങൾക്ക് കൈമാറി.

തുടർന്ന് ഈ വ്യക്തികളെ ബന്ധപെട്ടു . അതിൽ ഇപ്പോൾ പഞ്ചാബിൽ ജോലി ചെയ്യുന്ന നിതിൻ എന്ന കോന്നി സ്വദേശി ഈ ഫോട്ടോ ഗ്രൂപ്പിൽ എത്തിച്ച യഥാർത്ഥ വ്യക്തിയുടെ നമ്പർ കൈമാറി. കോതമംഗലം സ്വദേശി ആയ രാജേഷ് എന്ന ആളാണ് ഈ ഫോട്ടോകൾ ഇത്തരത്തിൽ വിവിധ ഗ്രൂപ്പുകളിലേക്കു പ്രചരിപ്പിച്ചതു . ഇയാളാണ് വീട്ടമ്മമാരുടെയും മറ്റും ഫോട്ടോകൾ അശ്ളീല ഗ്രൂപുകളിൽ പ്രചരിപ്പിക്കുന്നത് .

അത്തരത്തിൽ ഫോട്ടോകൾ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നമ്പറുകൾ ഇവിടെ ചിത്രത്തിൽ കൊടുക്കുകയാണ്‌. കോതമംഗലം സ്വദേശി ആയ രാജേഷിനോട് ഈ ഫോട്ടോകൾ ലഭിച്ചതിന്റെ ഡീറ്റയിൽസ് നല്കാൻ പറഞ്ഞ ശേഷം ഇയാളുടെ സുഹൃത്തുക്കളായ കാർ ആണ് ഇയാളുടെ ഫോൺ അറ്റൻഡ് ചെയ്യുന്നത്. കൂടാതെ അത്തരത്തിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്നും മറ്റുമുള്ള ഭീഷണി ആണ് ഇവർ നടത്തുന്നത് .

ആയതിനാൽ ഇത്തരം ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ പോലീസ് സംവിധാനം തയ്യാറായില്ലെങ്കിൽ നിരവധി സ്ത്രീകളെ ഈ സംഘം ഇത്തരത്തിൽ ബ്ലാക്‌മെയിൽ ചെയ്യപ്പെടുക. പല സ്ത്രീകളുടേയും ഇത്തരത്തിലേ ചിത്രങ്ങൾ അവർ പറയുന്ന പണം നല്കിയും ഭീഷണിക്ക് വശംവദരായുമാണ്‌ നീക്കം ചെയ്യിപ്പിക്കുന്നത്. വൻ സെക്സ് ബിസിനസും റാകറ്റുമാണിത്.

ഈ വാടസ്പ്പ് സെക്സ് ഗ്രൂപ്പുകളിൽ നമ്മുടെ അമ്മ പെങ്ങന്മാരുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന ഈ ഫോൺ നമ്പറുകാരേ പരമാവധി ആളുകളിലേക്ക് എത്തിക്കുക. ഷേർ ചെയ്യുക. കേരളത്തിൽ വളരുന്ന ഈ സെക്സ് വാടസ്സ്പ്പ് കണ്ണിയേ തിരിച്ചറിയുക. എല്ലാവരിലും ഇവരുടെ നമ്പർ എത്തിച്ച് അവരേ ഒറ്റപ്പെടുത്തുകയും, മുൻ കരുതൽ സ്വീകരിക്കുകയും ചെയ്യുക.

About Intensive Promo

Leave a Reply

Your email address will not be published.