Breaking News
Home / Lifestyle / പത്ത് വര്‍ഷത്തോളം കൂടെയുണ്ടായിരുന്നു: എന്നിട്ടും അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല, ചടങ്ങില്‍ തന്നെ തഴഞ്ഞു, സംസാരിക്കാന്‍ പോലും അവസരം തന്നില്ലെന്ന് പൊട്ടിക്കരഞ്ഞ് തെസ്നിഖാന്‍ ! 😲

പത്ത് വര്‍ഷത്തോളം കൂടെയുണ്ടായിരുന്നു: എന്നിട്ടും അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല, ചടങ്ങില്‍ തന്നെ തഴഞ്ഞു, സംസാരിക്കാന്‍ പോലും അവസരം തന്നില്ലെന്ന് പൊട്ടിക്കരഞ്ഞ് തെസ്നിഖാന്‍ ! 😲

വേദികളില്‍ കോമഡി ചെയ്യാന്‍ മാതൃകയായ വനിതാ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ തെസ്നിഖാന്റെ മുഖം ഓര്‍മ്മവരും. കൊച്ചിയിലെ മിമിക്സ് ട്രൂപ്പുകളില്‍ തെസ്നി നിറസാന്നിധ്യമായിരുന്നു. പിന്നീട് ടെലിവിഷന്‍ ഷോകളിലും സിനിമയിലും താരം തിളങ്ങി. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ അവതാരകയായും തെസ്നി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ചാനല്‍ ഷോയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് തെസ്നി ഇപ്പോള്‍.

തെസ്നി പത്തു വര്‍ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു തെസ്നി പറയുന്നു. ചാനല്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണന താരം തുറന്നു പറയുന്നു.

ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കു അവസാനമായിരുന്നു നമ്മുടെ സ്ഥാനം. എതാണ് ചാനല്‍ എന്നോ പരിപാടിയെന്നോ തെസ്നി പുറത്തുപറഞ്ഞില്ല.

പ്രേക്ഷകരോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ലെന്ന് തെസ്നി പറയുന്നു. പത്ത് വര്‍ഷത്തോളം പരിപാടിയുടെ ഭാഗമായി നിന്ന വ്യക്തിയെന്ന നിലയില്‍ ആ പരിപാടിയോട് ബഹുമാനം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുത്തതും. എന്നാല്‍ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും തെസ്നി ഖാന്‍ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.