Breaking News
Home / Lifestyle / പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ വന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രസവിച്ചു; വീട്ടുകാര്‍ സംഭവം അറിയുന്നത് ആശുപത്രിയില്‍ എത്തിയ ശേഷം; അയല്‍ക്കാരന്‍ കാമുകന്‍ പിടിയില്‍

പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ വന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രസവിച്ചു; വീട്ടുകാര്‍ സംഭവം അറിയുന്നത് ആശുപത്രിയില്‍ എത്തിയ ശേഷം; അയല്‍ക്കാരന്‍ കാമുകന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത എസ്.സി. വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കുറ്റത്തിനു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി പോലീസിന്റെ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നു താമരശ്ശേരി ഡി.വൈ.എസ് പി. നടത്തിയ അന്വേഷണശേഷമാണു പ്രതി അഗസ്ത്യന്‍മൂഴി സ്വദേശി ഇബ്രാഹിമിന്റെ മകന്‍ അഫ്‌നാസിനെ (23) പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് 16-ാം തിയതിയാണ് പ്രസവിക്കുന്നത്. പ്രസവശേഷമാണ് വീട്ടുകാരും അയല്‍വാസികളും കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന വിവരം തന്നെ അറിയുണത്.തലേ ദിവസത്തെ രണ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ വന്നപ്പോഴാണു വയറുവേദന അനുഭവപ്പെട്ടത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രസവം നടന്നതിനു ശേഷമാണ് ആശുപത്രി അധികൃതര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്കി. അതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു വിവാഹ വാദാനം നല്കി പീഡിപ്പിച്ചു എന്നും ആറ് മാസം ആയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞത്.

പിന്നെ ഒന്നും ചെയ്യാനാകാത്തതു കൊണ്ട് ആരെയും അറിയിക്കാതെ മുന്നോട്ടു പോകുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞു. വിവാഹത്തിനു സമ്മതമാണെന്ന് അറിയിച്ചെങ്കിലും പോക്‌സോ നിയമപ്രകാരം കേസ്സെടുത്ത സ്ഥിതിക്ക് തുടര്‍ നടപടികളുമായ മുന്നോട്ടു പോയേ മതിയാവൂ.

About Intensive Promo

Leave a Reply

Your email address will not be published.