Breaking News
Home / Lifestyle / ഞങ്ങൾക്കും ജീവിക്കേണ്ടേ? മോഹൻലാലിനോടും മഞ്ജുവാര്യറോടും മലയാളി വിദ്യാർഥികളുടെ ചോദ്യങ്ങൾ..!!

ഞങ്ങൾക്കും ജീവിക്കേണ്ടേ? മോഹൻലാലിനോടും മഞ്ജുവാര്യറോടും മലയാളി വിദ്യാർഥികളുടെ ചോദ്യങ്ങൾ..!!

സിഡ്നി: ഓസ്ട്രേലിയയിൽ വമ്പൻ സ്റ്റേജ് ഷോകളുമായി വരുന്ന മോഹൻ ലാലിനും മഞ്ജുവാര്യർക്കും ഓസ്ട്രേലിയൻ മലയാളി സ്റ്റുഡന്റ് വിസയിലെ ചെറുപ്പക്കാരുടെ പൊള്ളിക്കുന്ന ചോദ്യങ്ങൾ..ഫീസായും പ്രതിഫലമായും മഞ്ജുവാര്യർ 1.6 കോടി രൂപയും, മോഹൻലാൽ 2 കോടിയോളം രൂപയും കൈപറ്റുന്നു എന്ന് പറഞ്ഞാണ്‌ സംഘാടകർ ടികറ്റ് വില്ക്കുന്നത്.

ഇവിടെ നിന്ന് കൈപ്പറ്റുന്ന കോടികളിൽ നിങ്ങൾ നാട്ടിലെ ബാങ്കിൽ നിക്ഷേപിക്കുകയോ അതിനുള്ള ടാക്സ് അടക്കുകയോ ചെയ്യുന്നുണ്ടോ ? ജനപ്രിയ നടി മഞ്ജുവാര്യരും ലെഫ്റ്റനന്റ് കേണൽ മോഹൻലാലും ഒക്കെ ഇവിടെ നിന്നും വാങ്ങുന്ന പണം എന്തുകൊണ്ട് നാട്ടിൽ നിയമ വിധേയമായി നിക്ഷേപിക്കാതെ അധോലോകങ്ങളെ സമീപിച്ചു കുഴൽ പണമായും കള്ളപണമായും ഇത് നാട്ടിൽ എത്തിക്കാനായി പെടാപാട് പെടുന്നു- ഓസ്ട്രേലിയ മുഴുവൻ വാടസ്പ്പ് വഴി വിദ്യാർഥികളുടെ സന്ദേശം ഒഴുകുകയാണ്‌.

നിങ്ങൾ കട്ടോളു കുഴപ്പമില്ല, പക്ഷെ ഞങ്ങൾ വിദ്യാർത്ഥികൾ അടക്കം ഉള്ളവർ ഇല്ലാത്ത പൈസക്ക് നിങ്ങളുടെ കൂത്ത് കണ്ട്, ‌ ടാക്സ് വെട്ടിക്കാൻ ഞങ്ങളുടെ പണവുമായി നിങ്ങൾ അധോലോകങ്ങളെ സമീപിക്കുമ്പോൾ ഒന്നോർക്കുക നിങ്ങൾ ആ പണം നേരായി ഉപയോഗിക്കാത്തിടത്തോളം കാലം ഒരുപാട് ചാവേറുകളെയും തീവ്രവാദി ആക്രമണങ്ങളെയും ഒക്കെ ആണ് ഞങ്ങളുടെ പണംകൊണ്ട് നിങ്ങൾ സ്പോൺസർ ചെയ്യുന്നത് എന്ന് മറക്കേണ്ട. ഈ നിങ്ങൾ എത്ര രാജ്യസ്നേഹം വിളമ്പിയാലും എല്ലാ ജനങ്ങളും ഇത് മനസ്സിലാക്കുകയാണ്‌.

വിദേശ ഷോകളിലൂടെ ഇന്ത്യാ സർക്കാരിനു നികുതി നല്കാതെ വെളുപ്പിക്കുന്ന സത്യം നിങ്ങൾക്ക് പണം തരുന്ന ഞങ്ങൾ വിദേശത്ത് ഇരുന്ന് നേരിട്ട് ചോദിക്കുന്നു. മറുപടി പറയുമോ?ഇതെല്ലാം തുറന്ന് ഇന്ത്യയിലേ ജനങ്ങൾ അറിഞ്ഞാൽ നിങ്ങൾ ആനപ്പട്ടംപോലെ കൊണ്ടുനടക്കുന്ന ജനപ്രിയ സൂപ്പർസ്റ്റാർ കേണൽ പദവിയൊക്കെ കടലാസ്സിൽ പോലും കാണില്ല. ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തന്നെന്നു വരില്ല.

ഇന്ത്യയിൽ നിങ്ങൾ രെക്ഷപെടുമായിരിക്കും പക്ഷെ ഇവിടെ നിന്നും പോകുന്ന കള്ളപ്പണം അധോലോക തീവ്രവാദ സംഗങ്ങളിൽ എത്തുന്ന വാർത്ത ഓസ്‌ട്രേലിയൻ സർക്കാർ അറിയുന്ന ദിവസം വിദൂരത്തല്ല എന്ന് പണം കണ്ടു കണ്ണ് മഞ്ഞളിച്ചിരിക്കുന്നവർ മനസ്സിലാക്കിയാൽ നന്ന്, ഇല്ലെങ്കിൽ ശിഷ്ട ജീവിതം നായ നക്കിയെന്നു നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ടി വരും. ഇനി വരുന്ന മഞ്ജു വാര്യർ ആൻഡ് മോഹൻലാൽ ഷോയിക് എല്ലാ മംഗളങ്ങളും. ഇനി സകല ഉഡായിപ്പും പയറ്റി തെളിഞ്ഞു കഴിഞ്ഞ ഇവിടെ ചില ചേട്ടന്മാർ സ്റ്റേജ് ഷോകളുടെ തിരക്കിലാണ്. ഇനിയാണ് അന്താരാഷ്ട്ര കളികൾ.

ഇവന്മാർ സ്റ്റേജ് ഷോകൾ പിടിച്ചു കഴിഞ്ഞാൽ ഇതിനൊക്കെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് പാവപ്പെട്ട മലയാളി വിദ്യാർത്ഥികൾ ആയിരിക്കും. ചെയ്യുന്ന ജോലിക്കൊക്കെ പാവം പിടിച്ച വിദ്യാർത്ഥികളുടെ പ്രതിഫലം എപ്പോളും ഭക്ഷണത്തിൽ ഒതുക്കുക എന്നത് ഈ നാറികളുടെ സ്ഥിരം ഉടായിപ്പാണ്‌. ആസ്ട്രേലിയൻ സർക്കാരിനെയും ഇന്ത്യൻ സർക്കാരിനെയും ഒരേ സമയം ടാക്സ് കൊട്ക്കാതെ ഊംബിക്കുന്ന ഈ ചേട്ടന്മാർ നാട്ടിലെ താരങ്ങളെ ഇവിടെകൊണ്ടുവന്നു വമ്പു കാണിച്ചാലും ഇതൊക്കെ ഒരു ചാരിറ്റി ചെയ്യുന്ന അന്തരീക്ഷം എല്ലായിടത്തും സൃഷ്ട്ടിച്ചിരിക്കും, ഇനി അഥവാ പണിയെടുപ്പിച്ചേ ഏതെങ്കിലും തലതെറിച്ചവൻ കൂലി ചോദിച്ചാലോ?

ഇതുവരെ മനസ്സിലാക്കിയിടത്തോളം ഒരു സ്റ്റേജ് ഷോ നടത്തി ഇക്കൂട്ടർ നേടുന്ന കോടികൾ കള്ളപ്പണം തന്നെയല്ലേ? മിക്കവാറും വിദ്യാർത്ഥികൾ ഈ കുറുക്കന്മാരുടെ അടിമകളായി കസാര നിരത്താനും ക്‌ളീനിംഗ് ജോലികൾക്കും ഡ്രൈവർ പണികൾക്കായും ഒക്കെ കഷ്ടപ്പെടുന്നത് ഒരുപക്ഷെ പ്രിയ താരങ്ങളെ ഒരു നോക്ക് കാണാനും ഒക്കെ കിട്ടുന്ന ഫ്രീ ടിക്കറ്റ് ഫോർ എ ഫ്രീ സ്ലേവ് എന്ന അലിഖിത അടിമക്കച്ചവടം കാരണം തന്നെയല്ലേ?

ഉയർന്ന കലാ സാംസ്കാരിക കഴിവുകൾ ഉള്ളവർ ഞങ്ങളുടെ ഓസ്ട്രേലിയൻ മലയാളികളീൽ തന്നെ ഉണ്ടെങ്കിലും എന്തുകൊണ്ട് ഇവർ മറ്റുരാജ്യങ്ങളിൽ നിന്നും കലാകാരന്മാരെ കൊണ്ടുവരാൻ ശഠിക്കുന്നു. സ്വന്തം തന്തയെയും തള്ളയേയും പോലും വിസ കിട്ടാൻ പാടാണ് എന്ന് പറഞ്ഞു സ്വദേശത് തളച്ചിടുന്ന ഇക്കൂട്ടർ എന്ത് നാറിയ കളിയും കളിച്ചു സെലിബ്രറ്റിസിനെ ഇക്കരെ എത്തിക്കുന്നു.

ഒരു സ്റ്റേജ് ഷോയുടെ മുഴുവൻ നടത്തിപ്പ് ചിലവുകൾപോലും സ്‌പോൺസർഷിപ് ഇനത്തിൽ നിന്നും കിട്ടുമ്പോൾ പിന്നെയും സാധാരണക്കാരുടെ കഴുത്തറക്കുന്ന കത്തി തുക ഇവർ എന്തിനു ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കണം.

കുമിഞ്ഞുകൂടുന്ന സ്റ്റേജ് ഷോ ബിസിനസ്സുകൾ അരങ്ങു തകർക്കുമ്പോൾ 20ഡോളർ
പോലും വരാത്ത ഒരു ടിക്കറ്റ് ഇവർ 50ഡോളർ മുതൽ 250ഡോളർ വരെ വിൽക്കുന്നതിന്റെ ഉള്ളിലെ ചേതോവികാരവും ലാഭക്കൊതിയും. ഇങ്ങിനെ പിരിക്കുന്ന ഒരു ചില്ലി തുട്ടിനു പോലും നികുതി ഓസ്ട്രേലിയയിലും ഇന്ത്യയിലും കൊടുക്കുന്നില്ല. കള്ള പണമായി ഞങ്ങൾ പ്രവാസികൾ നല്കുന്ന പണം കേരളത്തിൽ എത്തുന്നു. ഹവാലക്കാർ വഴിയും ദുബൈയിലേ ഡി.കമ്പിനി വഴിയും.

ഞങ്ങളും മലയാളികളാണ്‌. വരുമാനമില്ലാതെ അരപട്ടിണിയിലും മുഴുപട്ടിണിയിലും മക്കളും കുടുംബവും ആയി ഓസ്ട്രേലിയയിൽ കഴിയുന്നവർ. പ്രിയ മോഹൻലാൽ കോടീശ്വരാ..മഞ്ജു വാര്യർ ജനപ്രിയ കോടീശ്വരീ..എന്തിനാണ്‌ നിങ്ങളേ കാണാൻ ഒരു ടികറ്റിന്‌ 12500 രൂപവരെ പരിപാടിക്ക് ഇട്ടിരിക്കുന്നത്. 4യും 5യും അംഗങ്ങളുള്ള കുടുംബം നിങ്ങളേ കണ്ട് ഇറങ്ങുപോൾ അവർക്കുണ്ടാകുന്ന സാമ്പത്തിക തകർച്ച നിങ്ങൾക്ക് അറിയാമോ.

.ഞങ്ങളേ പോലെ ആയിരകണക്കിന്‌ മലയാളി കുടുംബങ്ങൾ ഉണ്ട് ഇവിടെ. നിങ്ങൾ വന്ന് പോയി കഴിഞ്ഞാൽ ഞങ്ങളുടെ കുടുംബ ബജറ്റ് ആന കയറി ഇറങ്ങിയ കരിമ്പിൻ കാടാകും. പൂരം കഴിഞ്ഞ് പൂരപറമ്പാകും. അതോ പണം കുറഞ്ഞ ദരിദ്ര പ്രവാസികളായ ഞങ്ങൾ ഒന്നും നിങ്ങളേ കാണാൻ വരേണ്ടന്ന് ആണോ അർഥം. മറുനാട്ടിൽ അനുഭവിക്കുന്ന പട്ടിണിയുടേയും കണ്ണീരിന്റെയും കഷ്ടപാടിന്റേയും വില അറിയണം..മണ്ണിലേ കോടീശ്വര താരങ്ങളേ.

ഇത് വായിക്കുമ്പോൾ പല ചെന്നായകൾക്കും പൊള്ളും, 8 വർഷമായി സ്റ്റുഡന്റ് വിസയിൽ ഉള്ള ഒരു നിര്ഭാഗ്യവാനായ ഒരു വിദ്യാർത്ഥി ആണ് ഞാൻ. സ്പൗസ് വിസയിൽ വന്ന് പള്ളി കമ്മിറ്റിയിലും സംഘടനയിലും ആളാകാൻ മാത്രം നടന്നു കള്ളും കുടിച്ചു ഉന്തും തള്ളും, പിന്നെ പാവങ്ങളെ പറ്റിക്കുന്ന ഉടായിപ്പ് ചിട്ടി പരിപാടികളും നടത്തി വീട്ടിൽ ഓച്ഛാനിച്ചു നിൽക്കുന്നവനല്ല എന്നാണ് പറഞ്ഞതിന്റെ സാരം.ഇനി കാര്യത്തിലേക്ക് വരാം.

പതിനായിരക്കണക്കിന് മലയാളികൾ ഉള്ള ഓസ്‌ട്രേലിയയിൽ ഇന്ന് വരെ നാട്ടിൽ നിന്നും ഒരു വിദ്യാർത്ഥി വന്നാൽ ഒരു പാർട്ട് ടൈമ് ജോലി സങ്കടിപ്പിക്കാനോ ഒരു താമസ സൗകര്യം ഒരുക്കാനോ ശക്തമായ ഒരു സങ്കടന ഇവിടെ ഇല്ല. പിന്നെ സ്റ്റുഡന്റ് വിസയിൽ വരുന്ന വിദ്യാർത്ഥികൾക്ക് മീനില്ലാത്ത മീൻകറിയും ഒരു കുപ്പി ബിയറും കൊടുത്തു കുട്ടികളെ നോക്കാനും പിന്നെ അവരെ സ്‌കൂളിൽ നിന്നും കൂട്ടികൊണ്ടു വരാനും ആയിരിക്കും മിക്ക മലയാളി വിദ്യാർത്ഥികളുടെയും യോഗം.ജോലിയൊക്കെ നമ്മുക് തരപ്പെടുത്താം എന്നുള്ള വെറും വാഗ്നാനങ്ങളും പുട്ടിനു പീര പോലെ നമ്മുക് കേൾക്കാൻ പറ്റുന്ന ഒന്നാണ്.

ഒരു വീടും പ്രാഡോ കാറും ഒക്കെ ആയാൽ പിന്നെ സമൂഹത്തെ ഉദ്ധരിക്കുന്ന ചടങ്ങാണ് പിന്നെ ബാക്കിയുള്ളത്. ഇതേ സമയത് എങ്ങനെങ്കിലും ഒരു പാർട്ട് ടൈം ജോലി തരപ്പെടുമ്പോളെക്കും ഏമാന്മാരുടെ പിള്ളേരെ സ്‌കൂളിൽ കൊണ്ടുവിടുക അവരുടെ ചതികഴുകികൊടുക്ക വൈകുന്നേരം പോയി കൂട്ടുക എന്നിവയോക്കെ അവരുടെ ഉത്തരവാദിത്വമായി മാറ്റിയിരിക്കും പൊന്നു ചേട്ടന്മാർ.

ഇനി കലയെയും കലാകാരന്മാരെയും ഉദ്ധരിക്കുന്ന ചടങ്ങാണ് അടുത്തത്. ഒരു തട്ടിക്കൂട്ട് വാട്ടസ്ആപ് ഗ്രൂപ്പും തുടങ്ങി പിന്നെ ആളെക്കൂട്ടി ഗ്രൂപ്പുകളിച്ചു ആ ഗ്രൂപ്പിന്റെ തലവനായി കുറെ വിദ്യാർത്ഥി ചാവേറുകളെയും കൂടെ കിട്ടിയാൽ ഇനി സംഘട ഉണ്ടാക്കാം പിന്നെ ഓണം ക്രിസ്തുമസ് വിഷു ഇങ്ങനെ പരിപാടി നടത്തി പേരെടുത്തു കഴിഞ്ഞാൽ ഇനി അന്താരഷ്ട്ര കളികൾ ആണ്. ആയിരം രണ്ടായിരം പേർക് കാറ്ററിങ് പിടിച്ചു വിദ്യാർത്ഥികളെ കൊണ്ട് ഉള്ളിയും പൊളിപ്പിച്ചു ചെമ്പും കഴുകിച്ചു ചേട്ടന്മാർ പൈസ ഉണ്ടാക്കും ഈ കഷ്ടപ്പെടുന്ന പിള്ളേർക്ക് പൈസ കൊടുക്കാത്തവന്മാരാണ് കൂടുതലും. ഈ ഒരൊറ്റ കാറ്ററിങ് കൊണ്ട് ഈ ചേട്ടൻ ലക്ഷങ്ങൾ ഉണ്ടാക്കുമ്പോൾ പങ്കിട്ടെടുത്ത പൈസ വല്ലോം ഏതെങ്കിലും ദാരിദ്ര്യം പിടിച്ചവൻ ചോദിച്ചാൽ,

ചേട്ടന്റെ ഭാര്യയുടെ മുക്കുപണ്ടം പണയം വെക്കുന്ന പഴം പുരാണം പറഞ്ഞു തുടങ്ങും. നൈറ്റ് ഷിഫ്റ്റും വീക്കെൻഡ് ഷിഫ്റ്റും ചെയ്തു ചേച്ചി കോടികൾ ഉണ്ടാക്കുന്നത്ജിനു പുറമെ ചിട്ടി നടത്തി നാട്ടുകാരെയും ഊമ്പിച്ചു ചേട്ടനും ഉണ്ടാകും കോടികൾ വേറെയും. ഇനി ഇവരെങ്ങാനും നടത്തുന്ന ഒരു ബിസിനസിൽ വിദ്യാർത്ഥികൾക് എന്നും 10 ഡോളർ ക്യാഷ് ഇൻ ഹാൻഡും കോപ്പിലെ ഉപദേശവും ആയിരിക്കും.വിസയൊപ്പിച്ചു തരാം എന്ന് പറഞ്ഞു കാശ് വാങ്ങി പറ്റിക്കുന്നവന്മാരും ചില്ലറയൊന്നുമല്ല.

ഞങ്ങൾ ആകെ കഷ്ടപ്പാടിലാണ്‌. 15-20 ലക്ഷം രൂപ മുടക്കി ഓസ്ട്രേലിയയിൽ വന്ന ഞങ്ങൾ ഇപ്പോൾ ആകെ കഷ്ടപാടിലാണ്‌. അപ്പോഴാണ്‌ മോഹൻലാലും മഞ്ജുവാര്യറും പ്രവാസി മലയാളികളേ കാണാൻ വരുന്നത്. ഞങ്ങൾക്കും നിങ്ങളേ കാണാൻ കൊതിയുണ്ട്. ഒരു 1000 രൂപ തന്നാൽ കാണാൻ അവസരം തരുമോ? അതായത് 20 ഡോളർ..പറയൂ..ജനപ്രിയ താരങ്ങളേ..

About Intensive Promo

Leave a Reply

Your email address will not be published.