Breaking News
Home / Lifestyle / നാടിനെ നടുക്കിയ ജിഷ കൊലപാതകത്തിന് പിന്നാലെ മോളിയേയും പീഡനശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരത കൊച്ചിയിലെ വീട്ടമ്മയോട്… ഭയപ്പാടോടെ കേരളം; അന്യ സംസഥാന തൊഴിലാളികളുടെ അതിക്രമങ്ങളും അരും കൊലകളും അരങ്ങുവാഴുമ്പോള്‍..!!

നാടിനെ നടുക്കിയ ജിഷ കൊലപാതകത്തിന് പിന്നാലെ മോളിയേയും പീഡനശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരത കൊച്ചിയിലെ വീട്ടമ്മയോട്… ഭയപ്പാടോടെ കേരളം; അന്യ സംസഥാന തൊഴിലാളികളുടെ അതിക്രമങ്ങളും അരും കൊലകളും അരങ്ങുവാഴുമ്പോള്‍..!!

നാടിനെ നടുക്കിയ ജിഷ കൊലപാതകത്തിന് പിന്നാലെ എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയെയാണ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ ഇന്നു രാവിലെ കണ്ടെത്തിയത്.

സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുന്ന(28)യെ ചോദ്യം ചെയ്തുവരികയാണ്. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ താമസിച്ചുവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് സംഭവത്തില്‍ പിടികൂടിയിരിക്കുന്നത്. മനോദൗര്‍ബല്യമുള്ള മകനൊപ്പമാണ് മോളി താമസിച്ചുവന്നിരുന്നത്.

പീഡനശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയതെന്ന മൊഴിയാണ് ഇയാള്‍ നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാവിലെ അമ്മ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മകന്‍ എത്തി വിളിച്ചപ്പോള്‍ മോളി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മകന്‍ അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്ത്രീ എത്തി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രയായി മോളി നിലത്തു കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഡോഗ് സ്‌ക്വാഡിനൊപ്പം എത്തി. തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വന്നിരുന്ന ഔട്ട് ഹൗസിലേക്കാണ് പോലീസ് നായ എത്തിനിന്നത്. ഇതേതുടര്‍ന്ന് പ്രതി രക്ഷപ്പെടുന്നതിനു മുമ്പു തന്നെ ഇയാളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. എത്രയൊക്കെ ആയാലും മലയാളികള്‍ പഠിക്കില്ല. എന്ത് ജോലിയാണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ അത് ചെയ്യുമ്പോള്‍ കുറച്ചിലായി തോന്നുന്ന എല്ലാരും അറിയുക അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് അവരുടെ നെറികെട്ട തോന്ന്യവാസങ്ങള്‍…

പക്ഷെ ചരിത്രം മാറ്റിക്കുറിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ഒന്നായ പാറമ്പുഴ കൂട്ട കൊലപതകത്തില്‍ പ്രതിയായ നരേന്ദ്ര കുമാര്‍ എന്ന അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപെടാന്‍ ഒരു പഴുതുപോലുമില്ലാതെ ആയിരുന്നു കോടതി വിധി. വധ ശിക്ഷയും ഏഴ് വര്‍ഷം തടവും കൂടാതെ ഇരട്ട ജീവപര്യന്തവും. ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ. അന്യ സംസ്ഥാനത്ത് നിന്ന് നമ്മുടെ നാട്ടില്‍ വന്ന ഉപജീവന മാര്‍ഗം തേടുമ്പോള്‍ അവര്‍ കാണിക്കുന്ന ക്രൂര കൃത്യങ്ങള്‍ക്ക് ബലിയാടാകേണ്ടിവരുന്ന കുടുംബങ്ങള്‍ക്ക് അതൊരു ആശ്വാസമായിരുന്നു. ഒരു കുടുംബം മുഴുവന്‍ തകര്‍ത്ത് കളഞ്ഞ ശേഷം ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കയ്യോടെ തന്നെ പൊക്കിയിരുന്നു.

ഇതുകൊണ്ടും പഠിക്കില്ല എന്നതാണ് സത്യം. അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജിഷ വധ കേസ് അത് മറ്റൊരു സംഭവം. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കേസില്‍ പ്രതിയായിരുന്നതും അന്യസംസഥാന തൊഴിലാളിയായ അമിറൂള്‍ ഇസ്ലാം. ഈ കേസിലും കോടതി വധശിക്ഷ വിധിച്ചിരുന്നു.

ഇങ്ങനെ എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *