Breaking News
Home / Lifestyle / ഭര്‍ത്താവിന് അയച്ചു കൊടുക്കുന്നതിന് വേണ്ടി വീട്ടമ്മ സ്വന്തം നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഫോണ്‍ കാണാതെ പോയതോടെ നഗ്നചിത്രങ്ങള്‍ വാട്ട്‌സാപ്പില്‍ പ്രചരിച്ചു; ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘത്തിന്റെ ചതിയില്‍ വീട്ടമ്മ ജീവനൊടുക്കി..!!

ഭര്‍ത്താവിന് അയച്ചു കൊടുക്കുന്നതിന് വേണ്ടി വീട്ടമ്മ സ്വന്തം നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഫോണ്‍ കാണാതെ പോയതോടെ നഗ്നചിത്രങ്ങള്‍ വാട്ട്‌സാപ്പില്‍ പ്രചരിച്ചു; ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘത്തിന്റെ ചതിയില്‍ വീട്ടമ്മ ജീവനൊടുക്കി..!!

സോഷ്യല്‍ മീഡിയയില്‍ നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് യുവതിയുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് വീട്ടമ്മയായ യുവതി വീട്ടില്‍ തൂങ്ങി മരിക്കയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീട്ടമ്മ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ നാല്‍വര്‍ സംഘത്തെ അറസ്റ്റ് ചെയ്തു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയിരുന്നു. ഈ ഫോണില്‍ ഇവരുടെ നഗ്നചിത്രങ്ങള്‍ ഉണ്ടായിരുന്നു. കാണാതെ പോയ ഫോണ്‍ ലഭിച്ച പത്താം €ാസുകാരന്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ തന്റെ ഫോണിലേക്ക് പകര്‍ത്തിയിരുന്നു. അതിന് ശേഷം ഫോണ്‍ യുവതിക്ക് മടക്കി നല്‍കി. പിന്നീട് നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും വീട്ടമ്മയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും കൂടുതല്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇവരുടെ ആവശ്യങ്ങള്‍ യുവതി നിരസിച്ചതോടെയാണ് സംഘം നഗ്നചിത്രങ്ങള്‍ പുറത്തുവിട്ടത്. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം. ചന്ദന്‍ (21) എന്നയാളും രണ്ട് പതിനേഴ് വയസുകാരും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായത്. യുവതി തന്റെ മൂന്ന് മക്കള്‍ക്കൊപ്പം ചാന്ദിപ്പുരില്‍ താമസിച്ചു വരികയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഒഡീഷയിലാണ് ജോലി ചെയ്യുന്നത്. ഒഡീഷയിലുള്ള ഭര്‍ത്താവിന് അയച്ചു കൊടുക്കുന്നതിന് വേണ്ടി വീട്ടമ്മ പകര്‍ത്തിയതാണ് നഗ്നചിത്രങ്ങളെന്നാണ് കരുതപ്പെടുത്തത്.

About Intensive Promo

Leave a Reply

Your email address will not be published.