Breaking News
Home / Lifestyle / കേരള പോലീസിന്റെ നന്മമുഖം ; ക്ഷേത്രത്തില്‍നിന്ന് 20 രൂപ എടുത്തു; വിശന്നിട്ടെന്ന് അറിഞ്ഞപ്പോള്‍ പോലീസ് 500 രൂപ നല്‍കി പറഞ്ഞയച്ചു

കേരള പോലീസിന്റെ നന്മമുഖം ; ക്ഷേത്രത്തില്‍നിന്ന് 20 രൂപ എടുത്തു; വിശന്നിട്ടെന്ന് അറിഞ്ഞപ്പോള്‍ പോലീസ് 500 രൂപ നല്‍കി പറഞ്ഞയച്ചു

തൊടുപുഴ: വിശന്നിട്ടായിരുന്നു അയാള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍നിന്ന് 20 രൂപ എടുത്തത്. എല്ലാം അറിയുന്ന ദൈവം ക്ഷമിക്കും എന്ന വിശ്വാസത്തോടെ. വിശപ്പിന്റെ വിളി സഹിക്കാന്‍ പറ്റില്ലല്ലോ. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഉരുളിയില്‍നിന്ന് പണം എടുക്കുന്നത് കണ്ടവര്‍ പോലീസിനെ അറിയിച്ചു.

പോലീസെത്തി അയാളെ പിടികൂടി. വിശന്നിട്ടാണെന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍ പോലീസുകാരുടെ മനസ്സ് ആര്‍ദ്രമായി. പോലീസ് ഉടന്‍ കൈയില്‍നിന്ന് 500 രൂപ കൊടുത്ത് പറഞ്ഞയച്ചു. നല്ല മനസ്സുള്ളവര്‍ ഇപ്പോഴും ഉണ്ടെന്നതിന് തെളിവായി തൊടുപുഴ പോലീസിന്റെ കാരുണ്യം.

തൊടുപുഴയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30-നാണ് സംഭവം. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയയാള്‍ ഉരുളിയില്‍നിന്ന് പണമെടുക്കുന്നതുകണ്ടു. ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൊടുപുഴയില്‍ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു കക്ഷി. പിന്നീട് ജോലി നഷ്ടപ്പെട്ടു. ചായ കുടിക്കാന്‍ പണമില്ലാതിരുന്നതിനാലാണ് ക്ഷേത്രത്തിലെ പണം എടുത്തതെന്ന് മൊഴി നല്‍കി.

ഇയാളുടെ സ്വദേശമായ മോനിപ്പള്ളിയില്‍ നടത്തിയ അന്വേഷണത്തില്‍ മറ്റു കേസുകളൊന്നും ഇല്ലെന്നും വ്യക്തമായി. പിന്നീട് ഭക്ഷണം കഴിക്കാനും മറ്റുമായി 500 രൂപ നല്‍കുകയായിരുന്നു തൊടുപുഴ പോലീസ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *