ബാലുവിനെ ഏൽപ്പിക്കാൻ വേണ്ടി ചന്ദ്രൻ ഒരു മിക്സി മുടിയനു കൊടുത്തു വിട്ടു..പക്ഷെ മുടിയൻ അത് ഏതോ ഒരു മൊബൈൽ ഷോപ്പിൽ മറന്നു വെച്ചു..മിക്സി ശെരിയായോ എന്നറിയാൻ വേണ്ടി ചന്ദ്രൻ വിളിച്ചപ്പോഴാണ് ബാലു സംഗതി അറിയുന്നത്.. മറന്നു വെച്ച മിക്സി തിരിച്ചെടുക്കാനും അടുക്കളയിലേക്ക് സാധനങ്ങൾ വാങ്ങുവാനും വേണ്ടി മുടിയൻ അങ്ങാടിയിലെത്തി. മിക്സി കിട്ടിയില്ലെന്ന് മാത്രമല്ല..അടുക്കളയിലേക്ക് വാങ്ങാൻ പറഞ്ഞ സാധനങ്ങൾ മൊത്തം വിപരീതമായാണ് മുടിയൻ വാങ്ങിച്ചു കൂട്ടിയത്.
മുടിയൻ എവിടെ കൈ വെച്ചാലും എല്ലാം അബദ്ധമായി മാറുന്നതിനെ കണക്കിന് പരിഹസിച്ചുകൊണ്ടാണ് ബാലു തന്റെ മൂത്ത പുത്രനെ ശകാരിക്കുന്നത്. എല്ലാവരും തന്നെ പൊട്ടൻ എന്ന് വിളിക്കുന്നതിൽ അതിയായ സങ്കടത്തിലാണ് പാവം മുടിയൻ..എന്തു വിലകൊടുത്തും ഈ ‘മണ്ടൻ’ ഇമേജ് മാറ്റണമെന്ന് ദൃഢ പ്രതിജ്ഞയുമായാണ് മുടിയൻ മിക്സി എടുക്കാനായി വീണ്ടും അങ്ങാടിയിലെത്തിയത്.പക്ഷെ മിക്സി സ്ഥലം എസ് ഐ യുടെ വീട്ടിലേതായിരുന്നുവെന്ന് ബാലുവും കൂട്ടരും വളരെ വൈകിയാണ് അറിഞ്ഞത്..മുഴുവൻ എപ്പിസോഡ് കാണാം..