Breaking News
Home / Lifestyle / ആണും പെണ്ണും അറിഞ്ഞിരിക്കേണ്ട 10 ലൈംഗിക ആകർഷണ രഹസ്യങ്ങൾ..!!

ആണും പെണ്ണും അറിഞ്ഞിരിക്കേണ്ട 10 ലൈംഗിക ആകർഷണ രഹസ്യങ്ങൾ..!!

സിനിമയാണ്‌ സെക്‌സ്‌ അപ്പീലിന്റെ കേന്ദ്രം. ജയഭാരതിയും ഷീലയും നയൻതാരയും പ്രിയാമണിയും കരീനയും കത്രീനയുമൊക്കെ ആരാധകരുടെ ഹൃദയത്തിൽ മിന്നപ്പിളർ തീർക്കുന്നതിനു പിന്നിലുണ്ട്‌ ഈ സെക്‌സ്‌ അപ്പീൽ. ഒരു പക്ഷേ, സെക്‌സ്‌ അപ്പീൽ എന്ന വാക്ക്‌ ഏറ്റവും കൂടുതൽ ഉപയോഗിച്ചു കേട്ടിട്ടുള്ളതും സിനിയോട്‌ ചേർന്നുതന്നെയാവും. എന്നാൽ വെള്ളിത്തിരയിലെ താരറാണിമാർക്കും താര രാജാക്കന്മാർക്കും മാത്രമുള്ളതല്ല സെക്‌സ്‌ അപ്പീൽ. ഓരോ വ്യക്തിയിലുമുണ്ട്‌ സെക്‌സ്‌ അപ്പീൽ. ദാമ്പത്യ ജീവിതത്തിൽ സെക്‌സ്‌ അപ്പീലിന്‌ വലിയ സ്ഥാനമാണുള്ളതെന്ന്‌ പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

എന്താണ്‌ സെക്‌സ്‌ അപ്പീൽ

ലൈംഗികാകർഷകമാണ്‌ സെക്‌സ്‌ അപ്പീൽ. മറ്റൊരാളുടെ ലൈംഗിക താൽപര്യം ഉണർത്താനുള്ള ഒരാളുടെ കഴിവിനെ സെക്‌സ്‌ അപ്പീൽ അഥവാ ലൈംഗികാകർഷണം എന്നു പറയാം. ഇത്‌ വ്യക്തിയുടെ ശാരീരത്തിന്റെ പ്രത്യേകതയോ വൈകാരിക ഗുണമോ ആകാം. സൗന്ദര്യം. ഗന്ധം, നിറം, സംസാരം, ശബ്ദം, ചലനം, പെരുമാറ്റം അങ്ങനെ എന്തും സെക്‌സ്‌ അപ്പീലാവാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്ത്രീയിലോ പുരുഷനിലോ ലൈംഗിക വികാരം ഉണർത്താൻ സഹായകരമയ ഏതു ഘടകത്തെയും സെക്‌സ്‌ അപ്പീലിൽ ഉൾപ്പെടുത്താ.

ഓരോരുത്തരുടെയും കണ്ണിൽപെടുന്ന ഒരു സവിശേഷതയാണ്‌ സെക്‌സ്‌ അപ്പീൽ. ഇത്‌ പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ സൗന്ദര്യവും സെക്‌സ്‌ അപ്പീലും തമ്മിൽ ബന്ധമില്ല. കാരണം സൗന്ദര്യമുള്ള ഒരാൾക്ക്‌ സെക്‌സ്‌ അപ്പീൽ ഉണ്ടാകണമെന്നില്ല. സൗന്ദര്യവും ലൈംഗികാർഷണവും രണ്ടും രണ്ടാണ്‌. സുന്ദരന്മാരും സുന്ദരികളും സെക്‌സ്‌ അപ്പീൽ ഉള്ളവരാണെന്ന വിശ്വാസത്തിൽ യാതൊരു കഴമ്പുമില്ല.

നോക്കിലും വാക്കിലും

വശ്യമായ ഭാവം ഉണർത്തുന്ന അവയവമോ ചേർഷ്ടയോ നോട്ടമോ ഒക്കെ സെക്‌സ്‌ അപ്പീലിന്‌ കാരണമാണ്‌. സ്ത്രീ പുരുഷന്മാരുടെ വാക്കിലും നോക്കിലും ചലനത്തിലും ആകാര ഭംഗിയിലുമെല്ലാ, ലൈംഗികതയുടെ സൂചനകൾ കണ്ടെത്താൻ കഴിയുമെന്ന്‌ ലൈംഗി ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഇത്‌ നമ്മുടെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും അപ്പുറമായിരിക്കും. ചുരുക്കത്തിൽ സെക്‌സ്‌ അപ്പീലിന്റെ വൈരുധ്യവും വൈചിത്ര്യവും നമ്മെ അമ്പരിപ്പിക്കുംവിധം ദുർഗ്രാഹ്യവും വിപുലവുമാണെന്നുള്ളതാണ്‌ യാഥാർത്ഥ്യം. എല്ലാവർക്കും എല്ലാവരിലും ഒരുപോലെ ലൈംഗിക ആകർഷണം ഉണ്ടാകില്ല. എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളെയും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരെയും ആകർഷിക്കാറില്ല.

ഒരാൾക്ക്‌ സെക്‌സ്‌ അപ്പീൽ തോന്നുന്ന വ്യക്തി, മറ്റൊരാളിൽ അത്‌ തോന്നിക്കണമെന്നില്ല. ഒരേ വ്യക്തിയിൽ തന്നെ വ്യത്യസ്തരീതിയിലാണ്‌ ആളുകൾക്ക്‌ സെക്‌സ്‌ അപ്പീൽ കാണുന്നത്‌. മലർന്ന്‌ തടിച്ച ചുണ്ടുകൾ വികാരോദീപകമായിതോന്നുമെങ്കിലും വേറെ ചിലർക്ക്‌ ഇത്‌ വെറുപ്പുളവാക്കിയേക്കാം. അതുപോലെ പലർക്കും സെക്‌സ്‌ അപ്പിലായി തോന്നിയ സ്ലിം ബ്യൂട്ടി മറ്റുചിലർക്ക്‌ ഇഷ്ടമുണ്ടായിരിക്കില്ല. അത്തരക്കാർക്ക്‌ തടിച്ച ശരീരപ്രകൃതിയുള്ള പെൺകുട്ടിയിലായിരിക്കും സെക്‌സ്‌ അപ്പിൽ ജനിപ്പിക്കുന്നത്‌.

കാഴ്ചക്കാരന്റെ മനസ്‌

സെക്‌സ്‌ അപ്പീൽ ജനിക്കുന്നത്‌ നാം കാണുന്ന വ്യക്തിയുടെ സൗന്ദര്യത്തിലോ പെരുമാറ്റത്തിലോ അല്ല. കാഴ്ചക്കാരന്റെ മനസിലാണ്‌. അതുതന്നെ സാഹചര്യവും മനോഭാവവും അനുഭവവുമൊക്കെ അനുസരിച്ചിരിക്കും. കുഞ്ഞിനെ മുലയൂട്ടുന്നത്‌ ആരിലും ഒരു വികാരവും ജനിപ്പിക്കാറില്ല. ഓരോരുത്തരുടെയും സെക്‌സ്‌ അപ്പീൽ കൃത്യമായി അളന്നെടുക്കാനാവില്ല. ഒരു പ്രത്യേക ഗുണം സെക്‌സ്‌ അപ്പീൽ ആണെന്നും പറയാനാവില്ല. മറിച്ച്‌ കാണുന്നവരുടെ ലൈംഗികമായ അവബോധം, താൽപര്യം,

ലൈംഗികമുൻഗണനകൾ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാൽ മാത്രമേ ഇതേക്കുറിച്ച്‌ പറയാനാവുകയുള്ളൂ. അതായത്‌ ഏതെങ്കിലും ഒരു വ്യക്തിയിലേക്ക്‌ മറ്റുള്ളവരെ തടയാനാവാത്തവിധം പ്രലോഭിപ്പിക്കുന്ന അലൗകിക ഗുണങ്ങളൊന്നുമല്ല സെക്‌സ്‌ അപ്പീൽ. ഇതേക്കുറിച്ച്‌ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്‌.

പക്ഷേ, പഠനത്തിൽ കണ്ടെത്തിയതൊന്നും എല്ലാ കാലത്തേക്കും എല്ലാവർക്കും അനുയോജ്യമായതല്ല. ഗവേഷണഫലമായി കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ വ്യക്തിക്ക്‌ ജന്മനാ കിട്ടുന്ന ശരീര മികവുകളേക്കാർ ഏറെ ആർജിച്ചെടുക്കാവുന്ന ജീവിതസമീപനങ്ങളാണ്‌ ബഹുഭൂരിഭാഗത്തെയും ആകർഷിക്കുന്നതായി കണ്ടെത്തിയത്‌. ഇതിൽ പല ഘടകങ്ങളും ഉൾപ്പെടുന്നു. ഈ കാഴ്ചപ്പാടിൽ സെക്‌സ്‌ അപ്പീൽ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്‌.

സെക്‌സ്‌ അപ്പീൽ വർധിപ്പിക്കാൻ സഹായിക്കുന്ന 10 കാര്യങ്ങൾ

വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുക. ദിവസവും കുളിക്കാതെ പെർഫ്യൂം ഗന്ധത്തിൽ കുളിച്ചതുകൊണ്ട്‌ കാര്യമില്ല. ശരിയായ ശുചിത്വവും സെക്‌സ്‌ അപ്പീലും തമ്മിൽ ബന്ധമുണ്ട്‌. എല്ലാത്തിനുമുപരിയായി കാഴ്ചയിൽ വൃത്തിതോന്നണം.

ആകർഷമായി വസ്ത്രം ധരിക്കുക. വസ്ത്രധാരണത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഫാഷൻ വസ്ത്രങ്ങൾ ധരിച്ചതുകൊണ്ട്‌ സെക്‌സ്‌ അപ്പീൽ ഉണ്ടാകില്ല. ശരീരത്തിന്‌ ഇണങ്ങുന്ന രീതിയിൽ നന്നായി വസ്ത്രധരിക്കണം. വസ്ത്രം ലളിതവും വൃത്തിയുള്ളതുമായിരിക്കണം. കിടപ്പറയിൽ പങ്കാളിലെ വശീകരിക്കുന്നവിധമുള്ള വസ്ത്രം വേണം തെരഞ്ഞെടുക്കാൻ. ഇക്കാര്യത്തിൽ പങ്കാളിയുടെ കൂടെ അഷഭിപ്രായം ആരായാവുന്നതാണ്‌.
മുഖഭംഗി ഒരു മുഖ്യ ഘടകമാണ്‌. മുഖവും ഹെയർ സ്‌റ്റെയിലും നന്നാക്കുക. സ്ത്രീ ആയാലും പുരുഷനായാലും മുടി ഭംഗിയായി സൂക്ഷിക്കുക. അവരവരുടെ മുഖത്തിന്‌ ചേരുന്ന ഹെയർ സ്‌റ്റെയിൽ തെരഞ്ഞെടുക്കണം.
സ്വന്തം ശരീരത്തെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക.

സൗന്ദര്യമില്ലാത്തവരായി ആരുംമില്ല. പക്ഷേ, അത്‌ നാം നമ്മെ മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുന്നതനുസരിച്ചാണെന്നു മാത്രം. സ്വയം വിരൂപനായി കരുതുന്നയാൾക്ക്‌ എങ്ങനെ മറ്റുള്ളവരെ ആകർഷിക്കാൻ കഴിയും. അതിനാൽ സ്വയം അംഗീകരിക്കാനായാൽ മറ്റുള്ളവർ വഴിയേ അംഗീകരിക്കും. ആത്മവിശ്വാസം തുളുമ്പുന്ന മുഖമാണ്‌ കൂടുതൽ ആകർഷകം.
സ്മാർട്ടാവണം. എന്നാൽ ഓവർ സ്മാർട്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കാഴ്ചയിലും കാഴ്ചപ്പാടിലും സൗന്ദര്യവും ബുദ്ധിയുംകൊണ്ട്‌ പോസിറ്റീവാകണം.

പ്രവർത്തനനിരതകനാവുക. അലസതയോടെ കുഴിമടിയനാവാതിരിക്കണം. അലസത പ്രകടമാക്കാതെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക. ഇത്തരക്കാർ വളരെ വേഗം ആകർഷിക്കപ്പെടുകലും മറ്റുള്ളവരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നു.

സ്വന്തം ശരീരഭാഷ അറിയുക. ഇരിപ്പിലും നടപ്പിലും ചലനങ്ങളിലുള്ള പാളിച്ചകൾ തിരുത്തി മനോഹരമായ ശരീരചലനങ്ങളും ശരീരനിലകളും സ്വായത്തമാക്കുക. അവനവന്‌ ചേരുന്ന ശരീര ഭാഷ ഏതെന്ന്‌ സ്വയം മനസിലാക്കണം. ഇതിനായി ഒരു കണ്ണാടിയുടെ സഹായം തേടാവുന്നതാണ്‌. മോശം ശൈലി എന്തുവിലകൊടുത്തും ഒഴിവാക്കണം. മറ്റുള്ളവർ ഇഷ്ടപ്പെടുന്ന രീതിയിലേക്ക്‌ സ്വയം മാറാനുള്ള ശ്രമം ഉണ്ടാകാണം.
സ്‌നേഹിക്കൻ പഠിക്കുക. മറ്റുള്ളവരെ സ്‌നേഹിക്കാൻ ശീലിക്കണം. എന്നാൽ പണം, പ്രതാപം, സൗന്ദര്യം, ജാതി, മതം, രാഷ്ട്രിയം എന്നിവ പരിഗണിക്കാതെയുള്ളതാകണം ഓരോ ബന്ധങ്ങളും. മറ്റുള്ളവർക്ക്‌ വളരെ വേഗം നിങ്ങളെ മനസിലാക്കാനും നിങ്ങളിലേക്ക്‌ കടന്നു വരാനും ഇതു വഴിയൊരുക്കിത്തരും.
നല്ല കാര്യങ്ങൾ ചെയ്യുകയും നല്ലത്‌ ചെയ്യുന്നവരെ അഭിനന്ദിക്കുകയും ചെയ്യുക. കുറ്റം പറച്ചിലും വിമർശനങ്ങളും ബോധപൂർവം ഒഴിവാക്കുക.

സെക്‌സ്‌ അപ്പീലിലൂടെയുള്ള പരസ്പര ആകർഷണം വളർത്തിയെടുക്കാൻ പങ്കാളികൾക്ക്‌ കഴിയണം. പരസ്പരാകർഷണത്തിനു പിന്നിൽ പല ഘടകങ്ങളുമുണ്ട്‌. സ്വഭാവം, സൗന്ദര്യം, കണ്ണുകളുടെ വശ്യത, ചില അവയവങ്ങളുടെ പ്രത്യേകത, ഗന്ധം, നിറം എന്നു തുടങ്ങിയവ കൂടാതെ തലച്ചോറിൽ നിന്നുണ്ടാകുന്ന രാസഘടകങ്ങളുടെ സ്വാധീനം മനസിലെ ചില സങ്കൽപങ്ങൾ എന്നിവയ്ക്ക്‌ ഇതിൽ പങ്കുണ്ട്‌.
ഇത്തരം ഘടകങ്ങൾക്കപ്പുറം വ്യക്തിത്വത്തിന്റെ സവിശേഷതകളും പരസ്പരാകർഷത്തിന്‌ വഴിതെളിക്കും.

ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റവും ബഹിർമുഖ വ്യക്തിത്വവുമാണ്‌ പലരെയും ആകർഷിക്കുന്നത്‌. ആണായാലും ഗൗരവ സ്വഭാവവും അന്തർമുഖത്വവും അനാകർഷകമാണ്‌. അതിനാൽ ശരിയായ വ്യക്തിത്വവും വശ്യമായ പെരുമാറ്റവും വളർത്തിയെടുക്കാൻ പങ്കാളികൾ ശ്രമിക്കണം.

About Intensive Promo

Leave a Reply

Your email address will not be published.