പൂര്‍ണ്ണമായി വിശ്വസിച്ച കാമുകന്‍ തന്നെ ചതിച്ചു എന്നു തിരച്ചറിഞ്ഞപ്പോള്‍ പിന്നെയൊന്നും ചിന്തിച്ചില്ല. യുവതി കാമുകനെ ക്രൂരമായി ആക്രമിച്ചു. അമേരിക്കയിലെ ഒറിഗോണിലാണു സംഭവം. എപ്പോഴും ഫോണില്‍ ചിലവഴിച്ചു കൊണ്ടിരുന്ന കാമുകന്‍ വീഡിയോ ഗെയിമിന് അടിമായായിരുന്നു എന്നാണ് 29 കാരിയായ കാമുകി എമിലി കരുതിരുന്നത്.
എന്നാല്‍ ഒരിക്കല്‍ യുവാവിന്റെ ഫോണില്‍ ഒരു ഡേറ്റിങ് ആപ്പ് ഇവര്‍ കാണുകയുണ്ടായി. ഏതാനം നാളുകളായി ഇയാള്‍ക്ക് എമിലിയോടുള്ള താല്‍പ്പര്യവും കുറഞ്ഞിരുന്നു. ഇതോടെ സത്യം തിരിച്ചറിഞ്ഞ കാമുകി കാമുകനോടെ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സമുറായി ശൈലികള്‍ ഓണ്‍ലൈനിലൂടെ ഇവര്‍ പഠിച്ചു.
തുടര്‍ന്നു യുവാവിന്റെ ബെഡ്‌റൂമിലെ കട്ടിലിനു സമീപം വച്ച് എമിലി കാമുകനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ശരീരത്തില്‍ ഉടനീളം വെട്ടേറ്റനിലയില്‍ രക്തം വാര്‍ന്നു കിടന്ന കാമുകന്‍ ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്. ഇയാളുടെ വിരലുകള്‍ അറ്റുപോയി.
രക്തം വാര്‍ന്നു കാമുകന്‍ മരിച്ചെന്ന ധാരണയില്‍ എമിലി തന്നെ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസിനോടു കുറ്റസമ്മതവും നടത്തി. കുറ്റം നിഷേധിക്കാതെ, തന്നെ വഞ്ചിച്ചതാണ് ആക്രമണത്തിനു കാരണം എന്നു ഇവര്‍ പറയുന്നു.