Breaking News
Home / Lifestyle / ആകാശാ യാത്രയ്ക്കിടെ ആ യുവാവ് എനിക്ക് തിരികെ നൽകിയത് എൻറെ ഭാര്യയുടെ ജീവൻ !!! എല്ലാവരും തീർച്ചയായും വായിക്കണം…!!

ആകാശാ യാത്രയ്ക്കിടെ ആ യുവാവ് എനിക്ക് തിരികെ നൽകിയത് എൻറെ ഭാര്യയുടെ ജീവൻ !!! എല്ലാവരും തീർച്ചയായും വായിക്കണം…!!

ആകാശയാത്രക്കിടെ ഉണ്ടായ ദുരനുഭവം -വിമാന യാത്രകൾ ഏറെ കൗതുകം നിറഞ്ഞ ഒന്നാണ് .മേഘങ്ങൾക്കിടയിലൂടെ ഒരു പക്ഷിയെ പോലെ പറന്നു നീങ്ങാൻ വിമാനങ്ങൾക്ക് മാത്രമേ സാധിക്കുള്ളൂ.എന്നാൽ പുറമെ നിന്നും കാണുന്നത്ര മനോഹരമായിരിക്കില്ല വിമാന യാത്രകൾ .ചിലർക്ക് വിമാന യാത്രയ്ക്കിടെ അസ്വസ്ഥതകൾ അനുഭവിച്ചേക്കാം .പ്രത്യേകിച്ചും വിമാനം ലാൻഡ് ചെയ്യുമ്പോഴും ടേക് ഓഫ് ചെയ്യുമ്പോഴും ചെവി വേദനയും മറ്റും അനുഭവപ്പെടാം .

എന്നാൽ കോഴിക്കോട് നിന്ന് ദമാമിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരി ആയ സൈനബയ്ക്ക് ഇത്തരത്തിൽ ഉള്ള അസ്വസ്ഥകൾ ആയിരുന്നില്ല.രാത്രി പതിനൊന്നു മണിക്കാണ് വിമാനം പുറപ്പെട്ടത് .രണ്ടു മണിക്കൂറിനു ശേഷം ആണ് സൈനബാക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത് .സാധാരണ യാത്രക്കിടയിൽ അനുഭവപ്പെടുന്ന ഒരന്യാസങ്ങൾ ആണെന്ന് കരുതി അവഗണിച്ചെങ്കിലും പിന്നീട് അസ്വസ്ഥതകൾ വര്ധിക്കുവാൻ തുടങ്ങി .

അടുത്തുള്ള യാത്രക്കാരിൽ നിന്നും വെള്ളം ചോദിച്ചു അത് കുടിച്ച സൈനബ തളർന്നു വീണു .ഉടൻ തന്നെ മെഡിക്കൽ രംഗത്തുള്ള ആരെങ്കിലും വിമാനത്തിൽ ഉണ്ടോ എന്ന് വിമാന ജീവനക്കാർ അനൗൺസ് ചെയ്തു . ജുബൈലിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കണ്ണൂർ സ്വദേശി ഫസൽ സൈനബയുടെ അടുത്തേക്ക് ഓടി എത്തുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു .വിമാനത്തിൽ ഒരു സ്റ്റെതസ്കോപ് പോലും ഇല്ലായിരുന്നു .ഒരൊറ്റ യാത്രക്കാർ പോലും ഫസലിന് സഹായമായി മുന്നോട്ട് വരാൻ തയ്യാറായില്ല .കുറച്ചു സമയം കഴിഞ്ഞിട്ടാണ് മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന ഒരു സ്ത്രീ അവിടേക്കു എത്തുന്നത് .

അവരും ഫസലും ചേർന്ന് സൈനബാക്ക് പ്രാഥമിക ശുശ്രൂഷ നൽകി .അല്പം ആശ്വാസം ആയപ്പോഴേക്കും സൈനബ നിർത്താതെ ശര്ധിച് .ഒട്ടും അറപ്പില്ലാതെ തന്റെ കൈക്കുമ്പിളിലാക്കി സൈനബയുടെ ഛർദി കളഞ്ഞു ഫസൽ .വീണ്ടും തളർച്ച അനുഭവിച്ചതിനാൽ സീറ്റുകൾ നിവർത്തി സൈനബയെ അവിടെ കിടത്തി .ഈ സമയമത്രയും ഫസലിനെ സഹായിക്കാനോ സൈനബയെ ശുശ്രൂഷിക്കണോ വിമാനത്തിലെ യാത്രക്കാരോ ജീവനക്കാരോ ഒന്നും തിരിഞ്ഞു നോക്കിയില്ല എന്നത് ഏറെ വിഷമകരം ആണ് .ഇത്തരത്തിൽ ഫസറും ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷെ സൈനബ ആ യാത്രയിൽ മരണമടഞ്ഞിട്ടുണ്ടാകും .

ഒടുവിൽ ദമാമിൽ വിമാനം എത്തിയെങ്കിലും വീൽ ചെയർ ലഭിക്കാൻ ഒരു മണിക്കൂർ ആണ് ഇവർക്ക് കാത്തിരിക്കേണ്ടി വന്നത് .അത്യാസന്ന നിലയിലായ ഇവരെ പുറത്തെത്തിക്കാൻ കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാൻ ഉള്ള കടമ പോലും വിമാന ജീവനക്കാർ ചെയ്തില്ല .ഒരാൾ കൺമുമ്പിൽ മരണത്തോട് മല്ലടിക്കുമ്പോഴും നോക്കുകുത്തികൾ ആയി നിൽക്കുകയായിരുന്നു വിമാനത്തിലെ മറ്റു യാത്രക്കാരും ജീവനക്കാരും .അവരുടെ മനസ്സുകളിൽ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല എന്നത് ഇതിനോടകം വ്യക്തമാണ് .

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *