Breaking News
Home / Lifestyle / ഉണര്‍ന്നപ്പോള്‍ നഗനയായി താന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു; ക്യാപ്റ്റന്‍ പീഡനത്തിനിരയാക്കിയതായി സഹപൈലറ്റ്..!!

ഉണര്‍ന്നപ്പോള്‍ നഗനയായി താന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു; ക്യാപ്റ്റന്‍ പീഡനത്തിനിരയാക്കിയതായി സഹപൈലറ്റ്..!!

മീടൂ’ ക്യാമ്പെയ്നിലൂടെ വ്യോമയാന രംഗത്തെ പീഡനം തുറന്നു പറഞ്ഞ് പൈലറ്റ് ബെറ്റി പിന. അലക്സാ എയര്‍ലൈന്‍ കമ്പനിയിലെ പൈലറ്റിനെതിരെയാണ് ബെറ്റി പരാതി നല്‍കിയത്. ബെറ്റിയുടെ വിമാനത്തിന്റെ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. സംഭവത്തിന് ശേഷം പലതവണ പരാതി നല്‍കാന്‍ പോയിട്ടും കമ്പനിയില്‍ ഇയാളുടെ പിടിപാട് കാരണം ഒന്നര വര്‍ഷത്തോളം അതിന് സാധിച്ചില്ലെന്നും ബെറ്റി പറയുന്നു. എന്നാലിപ്പോള്‍ താന്‍ കമ്പനിയിലും കോടയതിയിലും കേസ് നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.

ജൂണിലെ ഒരു വൈകുന്നേരം ക്യാപ്റ്റന്‍ വൈന്‍ നല്‍കി. രണ്ടാമത്തെ ഗ്ലാസ്‌ വൈന്‍ കൂടി കഴിച്ചതേ ഓര്‍മ്മയുള്ളൂ. പിന്നീട് ബോധം വന്നപ്പോള്‍ ഛര്‍ദിയില്‍ കുതിര്‍ന്ന കട്ടിലില്‍ നഗ്‌നയായി കിടക്കുകയായിരുന്നു. ക്യാപ്റ്റനും സമീപത്ത് കിടക്കുന്നുണ്ടായിരുന്നു. പരാതി നല്‍കിയിട്ടും പൈലറ്റ് ഇതേ കമ്പനിയില്‍ ജോലി തുടരുകയാണ്. ലഹരി ഉപയോഗിക്കാനും പീഡിപ്പിക്കാനും കമ്പനി ഒത്താശ ചെയ്തെന്നും ബെറ്റി ആരോപിച്ചു.

ജൂണിലാണ് ഇവര്‍ പരിചയപ്പെടുന്നത്. തുടര്‍ച്ചയായ ആകാശ പറക്കലിനിടെ ലഭിച്ച വിശ്രമത്തില്‍ ക്രൂ അംഗങ്ങള്‍ക്കായി ഹോട്ടലില്‍ ക്യാപ്റ്റന്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇയാള്‍ തന്നെയാണ് ബെറ്റിക്ക് വൈന്‍ ഒഴിച്ചു നല്‍കിയത്. ബോധം വന്നപ്പോള്‍ കൂടെ ക്യാപ്റ്റനും കിടക്കുന്നുണ്ടായിരുന്നു. ബെറ്റിയെ ക്യാപ്റ്റന്‍ താങ്ങിയെടുത്ത് കൊണ്ടു പോകുന്നത് കണ്ടതായി സഹപ്രവര്‍ത്തകയും മൊഴി നല്‍കിയിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.