കേരള സന്ദര്‍ശനത്തിനെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. ചെറുപ്പക്കാരനായ നടനാണെന്ന് കരുതി സംസാരിച്ച ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനോട് സമപ്രായക്കാരനാണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. നിക്ക് ഉട്ട് എറണാകുളത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാന്‍ മമ്മൂട്ടി എത്തിയത്. ‘നമ്മുക്ക് ഒരേ പ്രായമാണ്. പക്ഷേ ഇവിടെയുള്ളവര്‍ എന്നെ എഴുപതുകാരനെന്നാണ് വിളിക്കുന്നത്’ എന്ന് തമാശയായി മമ്മൂക്ക പറഞ്ഞു. അടുത്ത സുഹൃത്തിനെപ്പോലെ മമ്മൂക്കയുടെ നര്‍മം നിക്ക് ഉട്ട് ആസ്വദിച്ചു. ഇരുവര്‍ക്കും 66 വയസ്സുണ്ട്.
കൊച്ചിയിലെത്തിയ നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ പിആര്‍ഡി ഓഫീസില്‍ എത്തിയതായിരുന്നു മമ്മൂട്ടി. വിയറ്റ്‌നാം യുദ്ധ ഭീകരത നപാലം പെണ്‍കുട്ടിയുടെ ഫോട്ടോയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത് ശ്രദ്ധയനായ നിക്കും, ഫോട്ടോകളെ ഏറെ സ്‌നേഹിക്കുന്ന മമ്മൂട്ടിയും പരസ്പരം ഫോട്ടോകളെടുത്തു.
‘ജീവന്‍ പണയം വെച്ച് യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത നിക്ക് കേരളത്തിന്റെ അതിഥിയായി എറണാകുളത്തെത്തിയപ്പോള്‍ കാണാകനാണ് ഞാനെത്തിയത്. ഞങ്ങള്‍ പരിചിതരെപ്പോലെയാണ് സംസാരിച്ചത്. നമ്മുടെ നാടിനെപ്പറ്റിയും നാട്ടുകാരെ പറ്റിയും അദ്ദേഹത്തിന് വലിയ അഭിപ്രായമാണുള്ളത്. കേരളത്തെക്കുറിച്ച് അദ്ദേഹം സംതൃപ്തനാണ്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമാണ്’ മമ്മൂട്ടി പറഞ്ഞു.
.