സില്‍വര്‍ സ്പ്രിങ്(അമേരിക്ക): ലോകത്തെ ആശങ്കയിലാക്കുന്ന ഒരു വാര്‍ത്തയാണ് കുറച്ച് ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതിഭീകരമായ ഒരു കാന്തികവാതം മാര്‍ച്ച് 18 ന് രൂപപ്പെടും എന്നതായിരുന്നു അത്. ഇത്തരത്തില്‍ ഒരു കാന്തിക വാതം രൂപപ്പെടുന്നതോടെ ആശയ വിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തകരാറില്‍ ആകും എന്നായിരുന്നു വാര്‍ത്തകള്‍.
സൗരവാതം എന്നും കാന്തിക വാതം എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസം ഒരു പരിധിവരെ വിനാശമാണെന്ന് പറയാതിരിക്കാന്‍ ആവില്ല. എന്നാല്‍ അതിന്റെ തോത് അനുസരിച്ചിരിക്കും ഭൂമിയില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍.
വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളെ തകരാറില്‍ ആക്കും എന്നതാണ് സൗരവാതത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. അതോടൊപ്പം തന്നെ ഗ്രിഡ് വഴിയുള്ള വൈദ്യുതി വിതരണത്തേയും താറുമാറിലാക്കും. മാര്‍ച്ച് 18ന് ലോകം ശരിക്കും നിശ്ചലമാകുമോ എന്നാണ് ഇനി അറിയേണ്ടത്.സൗരവാതം എന്നത് ഒരു പുതിയ പ്രതിഭാസം ഒന്നും അല്ല. 11 വര്‍ഷത്തിനിടയില്‍ ഒരു രണ്ടായിരം തവണയെങ്കിലും സംഭവിക്കുന്നതാണ് ഇത്. എന്നാല്‍ ഇത്തരം സൗരവാതങ്ങള്‍ പ്രഹരശേഷി വളരെ കുറഞ്ഞവ ആയിരിക്കും. ജി-1 വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഓരോ രണ്ട് ദിവസത്തിനിടയിലും ഈ പ്രതിഭാസം ഉണ്ടാകുന്നുണ്ടെന്ന് സാരം.
സൗര വാതങ്ങളെ അവയുടെ പ്രഹരശേഷി അനുസരിച്ച് അഞ്ച് വിഭാഗങ്ങളായിട്ടാണ് തിരിച്ചിട്ടുള്ളത്. ജി-1 മുതല്‍ ജി-5 വരെ. ഇതില്‍ ജി-5 വിഭാഗത്തില്‍ പെടുന്ന സൗരവാതം ആണ് സംഭവിക്കുന്നത് എങ്കില്‍ ഭയക്കേണ്ടതുണ്ട്. ഭൂമിയിലെ ആശയ വിനിമമ സംവിധാനങ്ങള്‍ മുഴുവന്‍ താറുമാറാകം. വൈദ്യുതി വിതരണം മുടങ്ങി ലോകം തന്നെ ഇരുട്ടിലാകാനും സാധ്യതയുണ്ട്. എന്തായാലും അടുത്ത കാലത്തൊന്നും ഇത്തരം ഒരു പ്രതിഭാസം ഉണ്ടായിട്ടില്ല. മാര്‍ച്ച് 15 ന് ശക്തമായ സൗരവാതം ഉണ്ടാകും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് മാര്‍ച്ച് 18 ന് ഉണ്ടാകും എന്നും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതോടൊപ്പം തന്നെ ഒരുപാട് വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ടായിരുന്നു. പലരും സൗരവാതത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. എന്നാല്‍ അത്ര ഭയക്കേണ്ട സൗരവാതം ഒന്നും അല്ല ഇത്തവണ ഉണ്ടാകാന്‍ പോകുന്നത് എന്നതാണ് വാസ്തവം.
മാര്‍ച്ച് 18 ന് ഉണ്ടാകാന്‍ പോകുന്ന സൗരവാതം എന്നത് ജി-1 വിഭാഗത്തില്‍ പെടുന്നതാണെന്നാണ് നാഷണല്‍ ഓഷ്യാനെക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഭൂമിയില്‍ ഇതിന്റെ പ്രതിഫലനം കാര്യമായി അനുഭവപ്പെടുകയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അതിശക്തമായ ഒരു സൗരവാതം ഉണ്ടാകുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്ന് പോലും ഇപ്പോള്‍ കൃത്യമായി പ്രവചിക്കാന്‍ പറ്റില്ല.
1859 ല്‍ ആയിരുന്നു ഇതിന് മുമ്പ് അതി ശക്തമായ കാന്തികവാതം ഉണ്ടായത്. അന്ന് ടെലഗ്രാഫ് ഓപ്പറേറ്റേഴ്‌സ് ആയിരുന്നു കുഴങ്ങിയത്. ടെലഗ്രാം അയക്കുന്ന പേപ്പറുകള്‍ പോലും കത്തിപ്പോയിരുന്നതായാണ് പറയുന്നത്. 1989 ലും സമാനമായ രീതില്‍ സാരവാതം ഉണ്ടായിരുന്നു. അന്ന് കാനഡയില്‍ ഒമ്പത് മണിക്കൂര്‍ നേരമാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. 1859 ല്‍ സൗരവാതം ഉണ്ടായപ്പോള്‍ വീടുകള്‍ക്ക് തനിയെ തീ പിടിച്ചെന്ന് വരെ പ്രചരിക്കുന്നുണ്ട്