Breaking News
Home / Lifestyle / പരസ്പരം കാണുന്നതിനും 11 വർഷങ്ങൾ മുമ്പ് ഭാര്യയെടുത്ത ചിത്രത്തിൽ ഭർത്താവും ഉണ്ടായിരുന്നു…അവർ പോലും അറിയാതെ..!!

പരസ്പരം കാണുന്നതിനും 11 വർഷങ്ങൾ മുമ്പ് ഭാര്യയെടുത്ത ചിത്രത്തിൽ ഭർത്താവും ഉണ്ടായിരുന്നു…അവർ പോലും അറിയാതെ..!!

പരസ്പരം കാണുന്നതിനും 11 വർഷങ്ങൾ മുമ്പ് ഭാര്യയെടുത്ത ചിത്രത്തിൽ ഭർത്താവിന്റെ മുഖം ! തികച്ചും വിചിത്രമായ ഈ സംഭവം നടന്നിരിക്കുന്നത് ചൈനീസ് ദമ്പതികളായ യെയുടേയും ഷ്യൂയുടേയും ജീവിതത്തിലാണ്.

കിഴക്കൻ ചൈനയിൽ 2000 ൽ വിനോയാത്രയ്ക്ക് പോയതായിരുന്നു ഷ്യൂ. എന്നാൽ അതേ സമയത്ത് തന്നെ യെയും അവിടെ ഉണ്ടായിരുന്നു. ഷ്യൂയുടെ ചിത്രമെടുത്തുകൊണ്ടിരുന്നപ്പോൾ വളരെ യാദൃശ്ചികമായാണ് യെ അതുവഴി കടന്നുപോയത്. യെ ചിത്രത്തിൽ പതിയുകയും ചെയ്തു. നമ്മുടെയെല്ലാം ചിത്രങ്ങളിൽ എത്ര അപരിചിതർ പെടുന്നു..ഷ്യൂവും അത്രയും കരുതിയിരുന്നുള്ളു.

എന്നാൽ വർഷങ്ങൾക്ക് ശേഷം ഷ്യൂയുടെ പഴയ ചിത്രങ്ങളിലൂടെ കടന്നുപോകുകയായിരുന്ന യെ ആണ് തന്റെ ചിത്രം ആദ്യം തിരിച്ചറിയുന്നത്. സുഹൃത്തുക്കളെ കാണിച്ചപ്പോൾ അവരും സമ്മതിച്ചു, അത് യെ തന്നെയായിരുന്നു.

രസകരമായ കാര്യം എന്തെന്നാൽ, ഇതൊന്നും അറിയാതിരുന്നിട്ടും വിവാഹശേഷം അവർ ഇതേ സ്ഥലത്തുനിന്നു തന്നെ മറ്റൊരു ചിത്രവും എടുത്തിരുന്നു. ഇപ്പോൾ ഈ സ്ഥലമാണ് ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.

About Intensive Promo

Leave a Reply

Your email address will not be published.