ഇന്ന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ നാല്പത്തിയൊന്നാം ജന്മദിനം..ആരും അറിയാതെ പോകരുതേ ഈ ധീര ജവാനെ…
രാജ്യത്തെ നടുക്കിയ 2008 മുംബൈ ഭീകരാക്രമണത്തിനിടയിൽ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മുപ്പത്തിയേഴാം ജന്മദിനമാണ് ഇന്ന്. മാർച്ച് 15, 1977ൽ ജനിച്ച സന്ദീപ് ആർമി മേജറായിരുന്നു. 2007 ജനുവരി മുതൽ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്. താജ് ഹോട്ടലിൽ തമ്പടിച്ചിരുന്ന തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് സന്ദീപ് കൊല്ലപ്പെട്ടത്.
1995-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പഠനത്തിനുശേഷം 1999-ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെൻറിൽ ചേർന്നു. കരസേനയിലെ സൈനികജീവിതത്തിനിടയിൽ ജമ്മു കശ്മീർ, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനം നേരിടാനും അദ്ദേഹം നിയോഗിക്കപ്പെട്ടു. 2007 ജനുവരി മുതൽ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു
2008-ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു
രാജ്യത്തെ നടുക്കിയ മുംബൈ ആക്രമണത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു താജിന്റെ നിയന്ത്രണം. ആ ദൗത്യത്തിന് ഇറങ്ങിത്തിരിയ്ക്കും മുമ്പേ തന്റെ അമ്മയെ വിളിച്ച് ഇക്കാര്യം പറയാന്‍ സന്ദീപ് മറന്നില്ല. “അമ്മേ ഞങ്ങളിപ്പോള്‍ താജ് ഹോട്ടലിലെത്തും. ഇവിടെയെങ്ങും നിറയെ ചാനലുകാരാണ് അമ്മ ടിവി കണ്ടോളൂ. ചിലപ്പോള്‍ എന്നെ കാണാം” ആവേശമുറ്റിയ സന്ദീപിന്റെ വാക്കുകള്‍ പിന്നീടൊരിക്കൽ ‘അമ്മ ധനലക്ഷ്മി പങ്കുവച്ചു.
ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തതിനെ മാനിച്ച് ഭാരത സർക്കാർ സന്ദീപ് ഉണ്ണിക്കൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചു