ചില സിനിമകൾ കാണുമ്പോൾ അറിയാതെ മനസ്സിൽ പതിയുന്ന ചില മുഖങ്ങളുണ്ട്… അതിലൊരാളാണ് നിയാസ് ബക്കർ. ഒരേ സമയം സീരിയസ് ആകാനും, കോമഡി തോന്നിപ്പിക്കാനും പോന്ന ഒരാൾ ആണ് നിയാസ് ബക്കര്‍ .സീനിയർ ആർട്ടിസ്റ്റ് ആയ അദ്ദേഹം പുതുമുഖങ്ങളുടെ ചിത്രത്തിൽ അഭിനയിക്കുമ്പോഴും അതിന്റെയൊരു തലക്കനമില്ലാതെ വളരെ സൗഹൃദത്തോടെയാണ് ഓരോ ആളുകളോടും പെരുമാറുന്നത് എന്ന് പറയാത്ത ഒരു സിനിമാ പ്രവർത്തകരും ഇല്ല.
മറ്റൊരു ഹാസ്യ നടൻ ചെയ്താൽ ഒരുപക്ഷെ അത് ഓവർ കോമഡിയായി പോകുമോ എന്ന് ഏതെങ്കിലും ഒരു സിനിമയെപ്പറ്റി ചിന്തിക്കുന്ന സംവിധായകൻ പോലും മനസ്സിൽ പകരക്കാരനില്ലാതെ ഓർക്കുന്ന മുഖവും നിയാസ് ബക്കറിന്റേത് തന്നെ ആണ്. മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാതെ പോകുന്ന ചില അസാധ്യ പ്രതിഭകളിൽ ഒരാളാണ് നിയാസ് ബക്കർ എന്ന് നിസ്സംശയം പറയാം.
കാര്യം ഇതൊക്കെ ആണെങ്കിലും നിയാസ് ബക്കർ ഇപ്പോൾ ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. വിവാദത്തിൽ നിയാസിനെ പെടുത്തിയത് ആകട്ടെ സ്വന്തം മകളും. കൈരളി ചാനൽ സംപ്രേഷണം ചെയ്യുന്ന ജെ.ബി.ജംങ്ങ്ഷൻ എന്ന ജോണ് ബ്രിട്ടാസിന്റെ പരിപാടിയിൽ അതിഥി ആയി എത്തിയത് ആയിരുന്നു മറിമായം ടീമിലെ നിയാസ് ബക്കറും സ്നേഹയും.
അതിഥികൾക്കായി ചോദ്യവും ആയി വേണ്ടപ്പെട്ടവരെ ഒരുക്കി നിർത്തുന്ന ജോണ് ബ്രിട്ടാസിന്റെ തന്ത്രം ഇവരിലും ആവർത്തിച്ചു. നിയാസിനുള്ള ചോദ്യവും ആയി റെഡി ആയി നിന്നത് സ്വന്തം മകൾ ആയിരുന്നു. വാപ്പിച്ചി എങ്ങിനെയാണ് എന്ന ചോദ്യത്തിന് കുട്ടി ഉത്തരം നൽകിയത്, ” വാപ്പച്ചി സിനിമ കാണാൻ അനുവദിക്കില്ല” എന്നായിരുന്നു മകളുടെ മറുപടി.
നിയാസ് അഭിനയിച്ച സിനിമ പോലും കാണാൻ നിയാസ് മകളെ അനുവദിക്കില്ല എന്ന് മകൾ ആ ഷോയിലൂടെ വ്യക്തമാക്കി.വളരെ വേദനയോടെ ഉള്ള നിയാസിന്റെ മകളുടെ വാക്കുകൾ കേട്ട് ബ്രിട്ടാസ് സ്നേഹയോട് ” നിയാസിന്റെ മകളെ വല്ലപ്പോഴെങ്കിലും ഒരു സിനിമയ്ക്ക് കൊണ്ടു പോയിക്കൂടെ ” എന്ന് ചോദിച്ചു. എന്നാൽ സ്നേഹയുടെ മറുപടിയും കുട്ടി പറഞ്ഞതിനെ അനുകൂലിക്കുന്ന തരത്തിൽ ആയിരുന്നു. ” പിന്നെ എന്നെ ആ വഴിയ്ക്ക് അടുപ്പിക്കില്ല എന്ന് പറഞ്ഞു സ്നേഹയും ഒഴിവായി.
ഇതോടെ നിയാസിനെതിരായ വിമർശനങ്ങളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വർധിച്ചു വരികയാണ്.
“നിങ്ങൾ ഒരു കലാകാരൻ അല്ലെ..? ഞങ്ങൾ നിങ്ങളെ സ്ക്രീനിൽ കാണുമ്പോൾ നിങ്ങളുടെ മകൾക്ക് നിങ്ങൾ അത് നിഷേധിക്കുന്നത് തെറ്റല്ലേ…? ”
“കുടുംബമായി നിങ്ങളുടെ സിനിമ കാണാൻ എത്തുന്ന ഞങ്ങൾക്ക് നിങ്ങളുടെ മകളുടെ അനുഭവം വേദനാ ജനകമാണ്..”
“നിങ്ങളെക്കുറിച്ച് ലജ്ജ തോന്നുന്നു.. ഞങ്ങൾക്കും മാതാപിതാക്കൾ ഉണ്ട്.. നിങ്ങളുടെ മകൾക്ക് കാണാൻ പറ്റാത്ത സിനിമകൾ ആണോ നിങ്ങൾ ചെയ്യുന്നത്.